കല്യാണം കഴിക്കാന്‍ പറഞ്ഞ് എന്നെ നിര്‍ബന്ധിക്കുന്നവരില്‍ ഒരാളാണ്! ചിത്രയെ കുറിച്ച് രഞ്ജിനി ഹരിദാസ്

കേരളത്തിന് എല്ലാ കാലവും അഭിമാനിക്കാവുന്ന ഗായികമാരില്‍ ഒരാളാണ് കെഎസ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തില്‍ അധികം പാട്ടുകള്‍ ചലച്ചിത്രങ്ങള്‍ക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകള്‍ അല്ലാതെയും ചിത്ര പാടിയിട്ടുണ്ട്.

മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരവും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരവും പല തവണ നേടിയിട്ടുള്ള ചിത്രയ്ക്ക് 2005 ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിരുന്നു. ജൂലൈ 27 ന് ചിത്രയുടെ ജന്മദിനമാണ്. ഈ ദിവസത്തില്‍ ചിത്ര ചേച്ചിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് അവതാരക രഞ്ജിനി ഹരിദാസ്. മാത്യൂഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രഞ്ജിനി മനസ് തുറന്നത്.

 രഞ്ജിനി പറയുന്നതിങ്ങനെ

ഞാന്‍ ആദ്യമായി ചിത്ര ചേച്ചിയോട് സംസാരിക്കുന്നത് 2007 ലാണ്. റിയാലിറ്റി ഷോയുടെ ഭാഗമായി ഞാന്‍ അവിടെ ശരത് സാറിനെ (സംഗീത സംവിധായകന്‍ ശരത്) കാണാന്‍ ചെന്നൈയില്‍ പോയതായിരുന്നു. റിയാലിറ്റി ഷോയ്ക്കുള്ള പാട്ടുകളെല്ലാം റെക്കോര്‍ഡ് ചെയ്തത് ചിത്ര ചേച്ചിയുടെ സ്റ്റുഡിയോയിലായിരുന്നു. അവിടെ വെച്ചാണ് ഞാന്‍ ആദ്യമായി സംസാരിക്കുന്നത്. പിന്നീട് റിയാലിറ്റി ഷോ യില്‍ ചിത്ര ചേച്ചിയും ഭാഗമായി. എന്ത് കൊണ്ടാണെന്നറിയില്ല, ഞാന്‍ ചേച്ചിയുമായി പെട്ടെന്ന് അടുത്തു. ചിത്ര ചേച്ചി ദൈവീകതയുള്ള, ശാന്ത സ്വഭാവമുള്ള വിനയമുള്ള വ്യക്തിയാണ്.

 രഞ്ജിനി പറയുന്നതിങ്ങനെ

ഞാന്‍ നേരത്തെ തിരിച്ചാണല്ലോ. ഞങ്ങളുടെ ഈ കോമ്പിനേഷനില്‍ എങ്ങനെ ഒരു സൗഹൃദം വളര്‍ന്നുവെന്ന് എനിക്കറിയില്ല. പുറത്ത് കാണുന്ന ബഹളമേ എനിക്കുള്ളു. ഉള്ളില്‍ ഞാനൊരു ശുദ്ധയാണെന്ന് ചിത്ര ചേച്ചിയ്ക്ക് തോന്നിയിരിക്കണം. ചിത്ര ചേച്ചിയെ പോലൊരാള്‍ എങ്ങനെ എന്നെ പോലെ ഒരാളെ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നവരും ധാരാളമുണ്ട്. പൊതുസമൂഹത്തിന് എന്നെ കുറിച്ചുള്ള ധാരണകള്‍ അത്തരത്തിലാണല്ലോ? ചിത്ര ചേച്ചി അകത്തും പുറത്തും പഞ്ചപാവമാണ്. ഞാന്‍ അകത്ത് പാവമാണ്.

രഞ്ജിനി പറയുന്നതിങ്ങനെ

ചേച്ചിയെ കാണുന്ന എല്ലാവര്‍ക്കും ഇതേ അനുഭവമായിരിക്കും പങ്കുവെക്കാനുണ്ടായിരിക്കുക. അത് അവരുടെ ഒരു ശക്തിയാണ്. എനിക്ക് എന്തു കാര്യവും ചേച്ചിയോട് മനസ് തുറന്ന് സംസാരിക്കാനാകും. ചേച്ചി അത് മനസിലാക്കും. കല്യാണം കഴിക്കാന്‍ പറഞ്ഞ് എന്നെ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിക്കുന്നവരില്‍ ഒരാളാണ് ചേച്ചി. കഴിക്കില്ലെന്ന് പറഞ്ഞാല്‍ വാശി പിടിച്ചു നില്‍ക്കുന്നത് ഈ ഞാനും. എനിക്ക് ചേച്ചി ഒരു കുടുംബാംഗമാണ്.

 രഞ്ജിനി പറയുന്നതിങ്ങനെ

ലോകത്തിന് കേരളം നല്‍കിയ ഒരു മാതൃകയാണ് ചിത്ര ചേച്ചി. ഗായിക എന്ന നിലവില്‍ ചേച്ചിയെ വിലയിരുത്താന്‍ ഞാന്‍ ഒന്നുമല്ല. എനിക്ക് ചേച്ചി പാടിയ എല്ലാ പാട്ടുകളും ഇഷ്ടമാണ്. വലിയ ഉയരങ്ങള്‍ കീഴടക്കിയിട്ടും അതിന്റെ അഹങ്കാരമോ ഗര്‍വ്വോ ഇല്ല. ഒരുപാട് ദുഃഖങ്ങളിലൂടൈ കടന്ന് പോയതാണ് ചേച്ചിയുടെ ജീവിതം എന്ന് എനിക്കറിയാം. അതില്‍ നിന്നെല്ലാം ഉയിര്‍ത്തെഴുന്നേറ്റ് ചേച്ചി നമുക്കൊപ്പം നില്‍ക്കുന്നു. ചേച്ചി നൂറ് വര്‍ഷങ്ങള്‍ കൂടി ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കട്ടെ എന്ന് മാത്രമാണ് ഈ പിറന്നാള്‍ ദിനത്തില്‍ എനിക്ക് പറയാനുള്ളതെന്നും രഞ്ജിനി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X