ഡാഡിക്കായി സ്നേഹത്തില്‍ ചാലിച്ച രഞ്ജിനി ജോസിന്‍റെ കുറിപ്പ്! ഇതിലും മികച്ച പിറന്നാളാശംസ കിട്ടാനില്ല!

രഞ്ജിനി ജോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. അച്ഛന്‍ ബാബു ജോസിന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് മകള്‍. അച്ഛനോടുള്ള മുഴുവന്‍ സ്‌നേഹം മകള്‍ വാക്കുകളിലൂടെ വരച്ചുകാണിച്ചുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ലോകത്തില്‍ താനേറ്റവും ഇഷ്ടപ്പെടുന്നത് അച്ഛനെയാണ്. അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ ജീവിതം എന്താകുമെന്ന് അറിയുമായിരുന്നില്ലെന്നും രഞ്ജിനി കുറിച്ചിട്ടുണ്ട്. പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം:-

എന്റെ ജീവിതത്തിലെ ഏറ്റവും മഹത്‌വ്യക്തി. യാത്രകളിലെ എന്റെ പങ്കാളി, എന്റെ ഊർജം. ഞാൻ അശാന്തയാകുമ്പോഴും ശാന്തമായി നിലകൊള്ളുന്നയാൾ. എനിക്കു സ്നേഹോപദേശങ്ങൾ നൽകുന്നയാൾ. എന്റെ സമാധാനത്തിന്റെ പ്രതീകം. ജീവിതത്തിൽ എനിക്കേറ്റവും പ്രിയപ്പെട്ടയാൾ. ഡാഡി ഇല്ലായിരുന്നെങ്കൽ ഞാൻ എന്തായി തീരുമായിരുന്നുവെന്ന് എനിക്കറിയില്ല. ഞാൻ എന്തൊക്കെ ചെയ്താലും ഡാഡി നിശബ്ദനായിരിക്കുന്നു.

ഞാൻ വിചാരിക്കുന്ന തരത്തിൽ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ ‍ഡാഡി തരുന്ന ആ അഞ്ചു മിനിട്ടു നേരത്തെ ഉപദേശം എല്ലാത്തിനെയും സാധ്യമാക്കും. അത് കണ്ട് ഞാൻ പലപ്പോഴും അമ്പരന്നിട്ടുണ്ട്. ഡാഡി ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നുവെന്ന് എനിക്കറിയില്ല. ഞാനും അമ്മയും പൊട്ടിത്തെറിച്ചാലും വീട്ടിലെ സമാധാനമാണ് ഡാഡി.

Ranjini Jose

എന്റെ ഡാഡിക്ക് ഇന്ന് ഏറ്റവും ശാന്തവും സമാധാനപരവുമായ ജന്മദിനം ഞാൻ ആശംസിക്കുകയാണ്. ഈ ലോക്ഡൗണിന്റെ കഴിയുമ്പോൾ ഇതിനു മുൻപു ചെയ്തിരുന്നതു പോലെ തന്നെ ഞങ്ങൾ ബാഗുകൾ പായ്ക്ക് ചെയ്തു വീണ്ടും യാത്രകൾക്കൊരുങ്ങും. അതു സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. കാരണം ഡാഡിയില്ലാതെ എന്റെ ഒരു യാത്രയും പൂർണതയിലേക്കെത്തില്ല.

ഞാൻ ഡാഡിയെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എനിക്കു വാക്കുകൾ കൊണ്ടു പറയാനാവില്ല. ഡാഡിക്ക് എല്ലാവിധ ശാന്തിയും സമാധാനവും ആശംസിക്കുന്നു. പൂർണാരോഗ്യത്തോടെയിരിക്കാൻ സാധിക്കട്ടെ. ഡാഡിയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരാൻ ഞാൻ ഇവിടെയുണ്ടെന്നുമായിരുന്നു രഞ്ജിനി ജോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതിനകം തന്നെ ഗായികയുടെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഗായികമാരും ആരാധകരുമൊക്കെയായി നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയിട്ടുള്ളത്. നൈല ഉഷ, റിമി ടോമി, ഗായത്രി അശോകൻ, എംജി ശ്രീകുമാര്‍, ഹരിശങ്കര്‍ തുടങ്ങി നിരവധി പേരാണ് രഞ്ജിനിയുടെ അച്ഛനായ ബാബു ജോസിന് പിറന്നാളാശംസ നേര്‍ന്നിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X