പ്രണയിക്കുന്നയാളുടെ പേരല്ല ടാറ്റു ചെയ്യേണ്ടതെന്ന് റിമി ടോമി, സിതാര ചെയ്തത് മകളുടെ പേരാണ്, അത് മാതൃക

റിയാലിറ്റി ഷോകളില്‍ സജീവമാണ് റിമി ടോമി. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു റിമിക്ക് സിനിമയില്‍ നിന്നും അവസരം ലഭിച്ചത്. മീശമാധവനില്‍ അഭിനയിച്ചതോടെ താരത്തിന്റെ കരിയറും മാറി മറിയുകയായിരുന്നു. മെലഡിയും അടിപൊളിയുമെല്ലാം തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു താരം. അവതാരകയായും വിധികര്‍ത്താവായും റിമി എത്താരുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവാണ് റിമി. പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന സൂപ്പര്‍ 4 സീസണ്‍ 2. റിമി ടോമി മാത്രമല്ല ഇത്തവണ വിധികര്‍ത്താക്കളായി സുഹൃത്തുക്കളും ഒപ്പമുണ്ട്. ജ്യോത്സനയും വിധുപ്രതാപും സിതാരയും താരത്തിനൊപ്പമുണ്ട്. മത്സരാര്‍ത്ഥികളുടെ ഗാനത്തിനൊപ്പമായി രസകരമായ കമന്റുകളാണ് ഇവര്‍ പറയാറുള്ളത്. മറ്റുള്ളവരെ കളിയാക്കുന്ന തരത്തിലുള്ള കമന്റുകളുമായും ഇവരെത്തുന്നുണ്ട്. തങ്ങളെല്ലാം അടുത്ത സുഹൃത്തുക്കളാണെന്ന് ഇവരെല്ലാം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

രസകരമായ തരത്തിലാണ് ഇവരുടെ വിധിനിര്‍ണ്ണയവും. ടോപ് സിംഗറിലൂടെയായിരുന്നു സിതാരയും വിധു പ്രതാപും വിധികര്‍ത്താക്കളായി തിളങ്ങിയത്. ഇടയ്ക്ക് വെച്ച് സിതാര ടോപ് സിംഗറില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. മറ്റ് ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നുവെന്നും അതിനാലാണ് പിന്‍വാങ്ങിയതെന്നും സിതാര പറഞ്ഞിരുന്നു.

Sithara, Rimi

കഴിഞ്ഞ ദിവസമായിരുന്നു ഇവര്‍ ടാറ്റൂവിനെക്കുറിച്ച് സംസാരിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടാറ്റു പതിച്ച വനിതയെന്ന റെക്കോര്‍ഡ് സിതാരയ്ക്കാവും എന്ന് പറഞ്ഞായിരുന്നു റിമി ടോമി സംസാരിച്ച് തുടങ്ങിയത്. തമാശയിലൂടെ തുടങ്ങിയ സംസാരം പിന്നീട് ഗൗരവമുള്ളതായി മാറുകയായിരുന്നു.

വെറുതെ അങ്ങ് പോയി എല്ലാവർക്കും ചെയ്യാൻ പറ്റിയ ഒന്നല്ല ടാറ്റൂവെന്നായിരുന്നു റിമിയും സിതാരയും ഒരുപോലെ പറഞ്ഞത്. തൻറെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നടന്നപ്പോഴാണ് ടാറ്റൂ പതിച്ചത്. അത് തന്റെ മകളുടെ പേര് ആയിരുന്നുവെന്നായിരുന്നു സിതാര പറഞ്ഞത്. നമ്മുടെ ഇഷ്ടങ്ങൾ മാറുന്നത് അനുസരിച്ചുവേണം ശരീരത്തിൽ ടാറ്റൂ പതിക്കാനെന്നും സിതാര വ്യക്തമാക്കിയിരുന്നു.

Recommended Video

നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam

ഈ കാര്യങ്ങൾ ഒന്നും ഒരിക്കലും റ്റാറ്റു ചെയ്യല്ലേ, പ്രത്യേകിച്ചും ലവേഴ്‌സിന്റെയും ബോയ് ഫ്രണ്ടിന്റെയും ഒന്നും പേര് ശരീരത്തിൽ കുത്തി വയ്ക്കരുതെന്നായിരുന്നു റിമി ടോമി പറഞ്ഞത്. ഇവരുടെയൊക്കെ പേരിനു പകരം അച്ചന്റേയോ അമ്മയുടേയോ, മക്കളുടെയോ പേരുകൾ ടാറ്റൂ ആക്കിക്കൊള്ളാനും റിമി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X