റിമി ടോമിയുടെ വീട്ടിലേക്ക് കുഞ്ഞതിഥിയെത്തി, റീനു ടോമിക്ക് പെണ്‍കുഞ്ഞ്, സന്തോഷം പങ്കിട്ട് മുക്ത

റിമി ടോമിയുടെ കുടുംബാംഗങ്ങളും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. പാട്ടും അഭിനയവും അവതരണവുമൊക്കെയായി മുന്നേറുന്നതിനിടയിലായിരുന്നു റിമി സ്വന്തമായി യൂട്യൂബ് ചാനലുമായെത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ റിമിയുടെ ചാനലും ശ്രദ്ധിക്കപ്പെടുകയായിരുന്നു. പാചക പരീക്ഷണങ്ങളും യാത്രകള്‍ക്കിടയിലെ വിശേഷങ്ങളുമെല്ലാം ചാനലിലൂടെ പങ്കുവെച്ചിരുന്നു. പാട്ടുകളും കുടുംബവിശേഷങ്ങളുമെല്ലാമായി യൂട്യൂബിലും സജീവമാണ് റിമി ടോമി. ഓണാഘോഷത്തെക്കുറിച്ചുള്ള എപ്പിസോഡിലായിരുന്നു താരം വീട്ടിലേക്ക് മൂന്നാമതൊരു അതിഥി എത്തുന്നതിനെക്കുറിച്ച് പറഞ്ഞത്. അനിയത്തി ഗര്‍ഭിണിയാണെന്നും വൈകാതെ തന്നെ കുഞ്ഞതിഥി എത്തുമെന്നുമായിരുന്നു അന്ന് റിമി പറഞ്ഞത്.

തന്നെപ്പോലെയല്ല അനിയത്തിയും അനിയനും. റീനുവും റിങ്കുവും സൈലന്റാണ്. മമ്മിയുടെ അതേ എനര്‍ജിയാണ് തനിക്ക് കിട്ടിയിട്ടുള്ളത്്. മമ്മിയെ വെച്ചുനോക്കുമ്പോള്‍ താനൊന്നുമല്ലെന്നും റിമി പറഞ്ഞിരുന്നു. നാളുകള്‍ക്ക് ശേഷമായി കുടുംബത്തിലേക്ക് മാലാഖക്കുഞ്ഞ് എത്തിയിരിക്കുകയാണ്. റിമിയുടേയും റീനുവിന്റേയും സഹോദര ഭാര്യയായ മുക്തയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ സന്തോഷം പങ്കുവെച്ചത്. റീനുവും ഭര്‍ത്താവും മകനായ കുട്ടാപ്പിയും ഒരുമിച്ചുള്ള ചിത്രവും മുക്ത പോസ്റ്റ് ചെയ്തിരുന്നു.

ഞങ്ങളുടെ കുടുംബത്തിലേക്ക് വീണ്ടുമൊരു മാലാഖക്കുഞ്ഞെത്തി. അവളുടെ വരവില്‍ എല്ലാവരും സന്തോഷത്തിലാണ്. കുട്ടാപ്പി വല്യേട്ടനായെന്നുമായിരുന്നു മുക്ത കുറിച്ചത്. ഇതിനകം തന്നെ മുക്തയുടെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് റീനുവിനും കുടുംബത്തിനും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിന് ഇരട്ടിമധുരവുമായാണ് കുഞ്ഞതിഥിയുടെ വരവ്. അടുത്തിടെയായിരുന്നു മുക്ത പിറന്നാളാഘോഷിച്ചത്.

Muktha, Reenu Tomy

റിങ്കുവിനും മുക്തയ്ക്കും തന്റെ വൈറ്റ് ഹൗസ് റിമി സമ്മാനിച്ചിരുന്നു. ഒരുപാട് പ്രതീക്ഷയോടെയായിരുന്നു ചേച്ചി ഈ ഫ്‌ളാറ്റ് വാങ്ങിയതെന്നും ഇവിടെ താമസിക്കാനായില്ലെന്നും മുക്ത പറഞ്ഞിരുന്നു. അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളെത്തുടര്‍ന്നായിരുന്നു അത്. റിമിയുടെ വൈറ്റ് ഹൗസിനെ മുക്ത ഗ്രീന്‍ ഹൗസാക്കി മാറ്റുകയായിരുന്നു. വീട്ടിനകത്തെല്ലാം വ്യത്യസ്തമായ ചെടികള്‍ വെച്ചിരുന്നു. അമ്മയാണ് ഇക്കാര്യത്തില്‍ തന്നെ സഹായിച്ചതെന്ന് മുക്ത പറഞ്ഞിരുന്നു. അടുത്തിടെ മുക്തയുടെ വീട്ടിലേക്ക് റിമി എത്തിയിരുന്നു.

Recommended Video

Drishyam 2 Teaser To Be Out On New Year's Day, Confirms Mohanlal | Oneindia Malayalam

ഹോം ടൂര്‍ എപ്പിസോഡ് ചെയ്യാനായാണ് റിമി എത്തിയത്. നാത്തൂന്റെ വീടൊരുക്കലിനെക്കുറിച്ച് വാചാലയാവുകയായിരുന്നു റിമി. ഇവിടെ സെര്‍വെന്റുണ്ടോയെന്ന് പലരും തന്നോട് ചോദിച്ചിരുന്നുവെന്ന് മുക്ത പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും താന്‍ തന്നെയാണ് ചെയ്യുന്നത്. വീട് എപ്പോഴും വൃത്തിയാക്കി വെക്കുന്നതിന് അതീവ ശ്രദ്ധയാണ് താന്‍ നല്‍കുന്നതെന്നായിരുന്നു മുക്ത പറഞ്ഞത്. കൂടത്തായിയയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയ മുക്ത വിജയ് ടിവിയുടെ പുതിയ പരമ്പരയില്‍ അഭിനയിച്ച് വരികയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X