സായി പല്ലവിയും ധനുഷും ചേര്‍ന്നപ്പോള്‍ റൗഡി ബേബിയ്ക്ക് പുതിയ റെക്കോര്‍ഡ്! ഇതുവരെ കണ്ടത് 71 കോടി പേർ
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഭാഗ്യമുള്ള നായികമാരില്‍ ഒരാള്‍ സായി പല്ലവിയാണ്. മലയാളത്തില്‍ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെയാണ് സായി വെള്ളിത്തിരയിലേക്ക് എത്തുന്നതെങ്കില്‍ പില്‍ക്കാലത്ത് തമിഴിലും തെലുങ്കിലുമായി തിളങ്ങി. ഓരോ സിനിമകള്‍ കഴിയുംതോറും സായി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2019 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കല്‍ വീഡിയോ എന്ന റെക്കോര്‍ഡ് സായി പല്ലവിയും ധനുഷും അഭിനയിച്ച മാരി എന്ന സിനിമയിലെ പാട്ട് സ്വന്തമാക്കിയിരിക്കുകയാണ്. റൗഡി ബേബി എന്ന് തുടങ്ങുന്ന പാട്ടാണ് ഇതിനകം 71 കോടിയിലധികം പേര്‍ യൂട്യൂബില്‍ നിന്ന് മാത്രം കണ്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ധനുഷ് തന്നെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ഇട്ടിരിക്കുകയാണ്.

എല്ലാവരുടെയും സ്‌നേഹത്തിന് നന്ദിയുണ്ടെന്നും താരം കുറിച്ചു. കഴിഞ്ഞ ഡിസംബറിലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. അന്ന് മുതല്‍ റെക്കോര്‍ഡില്‍ നിന്നും റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയായിരുന്നു റൗഡി ബേബിയുടെ യാത്ര. സായി പല്ലവിയുടെയും ധനുഷിന്റെയും തകര്‍പ്പന്‍ ഡാന്‍സ് ആയിരുന്നു പാട്ടിനെ ശ്രദ്ധേയമാക്കിയത്. ധനുഷാണ് വരികളൊരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. പ്രഭുദേവയാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications