Just In
- 8 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 9 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 9 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 9 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സരിഗമപയിലെ ടെക്കി ഗായകന് അശ്വിന് വിജയന് വിവാഹിതനാവുന്നു, പ്രിയതമയ്ക്കൊപ്പമുള്ള ചിത്രം പുറത്ത്
ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന റിയാലിറ്റി ഷോകളിലൊന്നായിരുന്നു സരിഗമപ. സീ കേരളത്തില്‍ സംപ്രേഷണം ചെയ്ത പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. റിയാലിറ്റി ഷോയില്‍ അണിനിരന്നവരെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. പരിപാടി അവസാനിച്ചതിന് ശേഷവും ഇവരുടെ വിശേഷത്തെക്കുറിച്ച് ചോദിച്ച് ആരാധകരെത്താറുണ്ട്. വിജയകിരീടം ചൂടിയ ലിബിന് സഖറിയയുടെ വിവാഹം അടുത്തിടെയായിരുന്നു. ലിബിനേയും തെരേസയേയും കാണാനായി സരിഗമപ ടീം ഒന്നടങ്കം എത്തിയിരുന്നു.
അശ്വിന് വിജയന്, ശ്രീജിഷ്, അക്ബര്‍, നാരായണി, ശ്വേത, തുടങ്ങിയവരെല്ലാം ലിബിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ലിബിനേയും തെരേസയേയും കൈചേര്‍ത്തുവെച്ച് ഒന്നിപ്പിച്ചുവെന്ന് പറഞ്ഞായിരുന്നു അശ്വിനെത്തിയത്. ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന അശ്വിന് വിജയന് ഷോയിലേക്ക് എത്തിയതിനെക്കുറിച്ചും സരിഗമപയ്ക്ക് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വിന്. താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള സന്തോഷം പങ്കുവെച്ചാണ് അദ്ദേഹം എത്തിയിട്ടുള്ളത്.
ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് അശ്വിന് ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്. സരിഗമപയില്‍ മൂത്താപ്പയായാണ് അശ്വിനെ വിശേഷിപ്പിച്ചിരുന്നത്. ഇന്‍ഫോസിസില്‍ ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അദ്ദേഹം ഷോയിലേക്ക് എത്തിയത്. റിഹേഴ്സലിനിടയിലും ജോലി ചെയ്യുന്ന അശ്വിനെക്കുറിച്ച് പറഞ്ഞ് മത്സരാര്‍ത്ഥികള്‍ എത്തിയിരുന്നു.
ആലാപനത്തില്‍ മാത്രമല്ല കംപോസിങ്ങിലും താല്പര്യമുണ്ടെന്ന് അശ്വിന് പറഞ്ഞിരുന്നു. സരിഗമപയിലേക്ക് വന്നതിന് ശേഷം സംഗീത ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മൂത്താപ്പേടെ കല്യാണത്തിനായി കാത്തിരിക്കുകയാണ് താനെന്ന് പറഞ്ഞ് ജാസിമായിരുന്നു ആദ്യം കമന്റുമായെത്തിയത്.
ഒന്ന് കഴിഞ്ഞതിന്റെ ക്ഷീണം കഴിഞ്ഞില്ലെന്നായിരുന്നു അക്ബര്‍ പറഞ്ഞത്. അങ്ങനെ അതും സംഭവിച്ചിരിക്കുകയാണ് സുഹൃത്തുക്കളേയെന്നായിരുന്നു ഭരത് ഗോപന് പറഞ്ഞത്. കയറിവാടാ മക്കളേയെന്നായിരുന്നു ലിബിന്റെ കമന്റ്. ശ്രീജിഷാണോ അതോ അക്ബറോയെന്നായിരുന്നു ചിലരുടെ ചോദ്യം.