അശ്വിന്‍റെ സച്ചു, വിവാഹത്തെക്കുറിച്ച് പറഞ്ഞ് അശ്വിന്‍, ഈ ശബ്ദമൊക്കെ എവിടുന്ന് വരുന്നെന്ന് ചോദിച്ചു

സരിഗപമയെന്ന പരിപാടി കണ്ടവരാരും അശ്വിന്‍ വിജയനെ മറക്കാനിടയില്ല. വ്യത്യസ്തമായ ആലാപന ശൈലിയുമായാണ് അശ്വിന്‍ എത്തിയത്. ഇന്‍ഫോസിസില്‍ ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അദ്ദേഹം റിയാലിറ്റി ഷോയിലേക്ക് എത്തിയത്. ആലാപനത്തില്‍ മാത്രമല്ല കംപോസിങ്ങിലും താല്‍പര്യമുണ്ടെന്നും അശ്വിന്‍ പറഞ്ഞിരുന്നു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു അശ്വിന്‍ എത്തിയത്.

വിവാഹനിശ്ചയത്തിന്റെ ചിത്രവും അശ്വിന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. സരിഗമപയില്‍ മൂത്താപ്പയെന്നായിരുന്നു സഹമത്സരാര്‍ത്ഥികള്‍ അശ്വിനെ വിശേഷിപ്പിച്ചത്. സരിഗമ ടൈറ്റില്‍ വിന്നറായ ലിബിന്‍ സഖറിയയുട വിവാഹം കഴിഞ്ഞത് അടുത്തിടെയായിരുന്നു. ഇതിന് ശേഷമായാണ് അശ്വിന്റെ വിവാഹനിശ്ചയം നടന്നത്. എന്‍ഗേജ്‌മെന്റ് ചിത്രം കണ്ടവരെല്ലാം ഒരുപോലെ ചോദിച്ചത് വധുവിനെക്കുറിച്ചായിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അശ്വിന്‍ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്.

അശ്വിന്റെ സച്ചു

അശ്വിന്റെ സച്ചു

വിവാഹത്തിന്റെ സമയമായപ്പോള്‍ തിരുപ്പൂരില്‍ നിന്നും എന്റെ പെണ്ണ് എത്തിയെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. കോയമ്പത്തൂരില്‍ സ്ഥിരതാമസക്കാരിയായ സരസ്വതിയെയാണ് അശ്വിന്‍ വിവാഹം ചെയ്യുന്നത്. സരസ്വതിയുടെ അച്ഛന്റെ നാട് തിരുവനന്തപുരത്തും അമ്മയുടെ നാട് പാലക്കാടുമാണ്. മാതാപിതാക്കളുടെ ജോലി സംബന്ധമായാണ് അവർ തിരുപ്പൂരിലേക്ക് താമസം മാറിയത്. എട്ടാം ക്ലാസ് വരെ സരസ്വതി പഠിച്ചത് തിരുവനന്തപുരത്താണ്. സരസ്വതിക്ക് ഒരു സഹോദരിയുണ്ട്. ഭരണിയെന്നാണ് പേര്.

പാട്ടുമുണ്ട്

പാട്ടുമുണ്ട്

അപ്രതീക്ഷിതമായാണ് സരസ്വതിയുടെ വിവാഹ ആലോചന തന്നിലേക്ക് വന്നതെന്നും അശ്വിന്‍ പറയുന്നു. അമ്മാവന്‍റെ മകന് വിവാഹം ആലോചിക്കുന്ന സമയത്ത് വന്ന ആലോചനകളില്‍ ചിലത് അമ്മായി അമ്മയ്ക്ക് കൈമാറിയിരുന്നു. അങ്ങനെയാണ് ഈ പ്രൊപ്പോസല്‍ വന്നത്. നര്‍ത്തകിയായ സരസ്വതി ചെറുതായി പാടുകയും ചെയ്യും. ഗ്ലോബല്‍ കമ്യൂണിക്കേഷനിലാണ് ഡിഗ്രി ചെയ്തതെന്നും അശ്വിന്‍ പറയുന്നു.

പാട്ടിനെക്കുറിച്ച് ചോദിച്ചത്

പാട്ടിനെക്കുറിച്ച് ചോദിച്ചത്

വീട്ടുകാര്‍ സംസാരിച്ചതോടെയാണ് എല്ലാം തീരുമാനമായത്. നേരില്‍ കണ്ടതിന് ശേഷമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. ആലോചന വന്ന സമയത്ത് എന്‍റെ പാട്ടിനെക്കുറിച്ചൊന്നും സരസ്വതിക്ക് അറിയുമായിരുന്നില്ല. സരസ്വതിയുടെ അച്ഛന് അറിയുമായിരുന്നു. അദ്ദേഹം സരിഗമപ കണ്ടിട്ടുണ്ടായിരുന്നു. വിവാഹം ഉറപ്പിച്ചതിന് ശേഷമായാണ് സരസ്വതി പാട്ട് കേട്ടത്.

എവിടുന്ന് വരുന്നു

എവിടുന്ന് വരുന്നു

സരിഗമപയിലെ വിധികര്‍ത്താക്കളും പ്രേക്ഷകരും ഒരുപോലെ ചോദിച്ച ചോദ്യമായിരുന്നു പാട്ട് കേട്ടതിന് ശേഷം അശ്വിനോട് സരസ്വതിയും ചോദിച്ചത്. കൊള്ളാലോ താൻ, ഇത്രയും നല്ല ഒച്ചയൊക്കെ എവിടുന്നു വരുന്നൂന്നായിരുന്നു ചോദിച്ചത്. വിവാഹം ഏപ്രിലിലാണ് നടത്തുന്നത്. ലളിതമായാണ് വിവാഹനിശ്ചയം നടത്തിയത്.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam
പാട്ടും ജോലിയും

പാട്ടും ജോലിയും

രാഗരത്നം യുവയിലായിരുന്നു അശ്വിന്‍ ആദ്യമായി പങ്കെടുത്തത്. സ്റ്റാര്‍ സിംഗര്‍ 5ാം സീസണിലും അശ്വിന്‍ മാറ്റുരച്ചിരുന്നു. എന്നാല്‍ സരിഗമപയില്‍ എത്തിയതോടെയാണ് അശ്വിനെ ആളുകള്‍ അറിഞ്ഞത്. പാട്ടു പോലെ തന്നെ പ്രിയപ്പെട്ടതാണ് സോഫ്റ്റ് വെയർ എൻജിനീയറിങ്. പാട്ടും ജോലിയും ഒന്നിച്ച് കൊണ്ടു പോകാനാണ് താൽപര്യമെന്നും അശ്വിന്‍ പറയുന്നു.

Read more about: television song
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X