twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖര്‍ ചിത്രത്തിലെ ആ ഗാനം സമ്മാനിച്ച സന്തോഷം! സരിഗമപയെക്കുറിച്ച് പറഞ്ഞ് അശ്വിന്‍ വിജയന്‍!

    |

    സരിഗമപ എനിക്ക് എന്തായിരുന്നുവെന്ന ചോദ്യത്തോടെയായിരുന്നു അശ്വിന്‍ വിജയന്‍റെ കുറിപ്പ് തുടങ്ങുന്നത്. സീ കേരളം ചാനലിലെ സരിഗമപയിലൂടെയാണ് അശ്വിന്‍ വിജയനെന്ന പാട്ടുകാരനെ കേരളക്കര ഏറ്റെടുത്തത്. പാട്ട് മാത്രമല്ല കംപോസിംങിലും അതീവ തല്‍പ്പരനാണ് അദ്ദേഹം. എഞ്ചീനിയറായി ജോലി ചെയ്യുന്നതിനൊപ്പമായാണ് പാട്ടിനേയും കൊണ്ടുപോവുന്നത്.

    അടുത്തിടെയായിരുന്നു സരിഗമപയുടെ ഫിനാലെ സംപ്രേഷണം ചെയ്തത്. ജാസിമിനൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടത് അശ്വിനായിരുന്നു . ഷോയിലെ അവസാനത്തെ ബ്ലോക്ക് ബസ്റ്ററെന്ന നേട്ടവും അശ്വിനെ തേടിയെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അശ്വിന്‍ സരിഗമപ അനുഭവങ്ങള്‍ പങ്കുവെച്ചത്. അശ്വിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

    സരിഗമപയെക്കുറിച്ച് അശ്വിന്‍

    സരിഗമപയെക്കുറിച്ച് അശ്വിന്‍

    എന്റെ സംഗീത ജീവിതത്തിലെ ഒരിക്കലും മറക്കാൻ ആവാത്ത നിമിഷങ്ങൾ സമ്മാനിച്ച ഒരു പരുപാടി . അതിനെ കുറിച്ചുള്ള എന്റെ അനുഭവം വാക്കുകൾ കൊണ്ട് എങ്ങനെ പറയാൻ പറ്റും എന്ന് എനിക്ക് അറിയില്ല. ഓഡിഷൻ തൊട്ട് ഫിനാലെ വരെ ഉള്ള യാത്രയിൽ നിങ്ങൾ എല്ലാവരും കണ്ട ഞാൻ എന്നെ പാട്ടുകാരനിലെ പരിണാമം. അത് തന്നെ ആണ് ഏറ്റവും വലിയ നേട്ടം. അതിനു എന്നെ പാകപ്പെടുത്തി എടുത്ത എന്റെ ഗുരുക്കന്മാർ ഓരോരുത്തരോടും ഉള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാൻ പറ്റില്ല.

    വിറച്ചുനിന്ന നിമിഷങ്ങള്‍

    വിറച്ചുനിന്ന നിമിഷങ്ങള്‍

    ഓഡിഷന് ചെന്നു കേറുമ്പോൾ ആലില പോലെ വിറച്ചു നിന്നതൊക്കെ ഇപ്പൊ ഓർക്കുമ്പോ.. ഹോ !മുന്നിൽ ആരൊക്കെയാ ഇരിക്കണേ, ARR പോലും ബഹുമാനിക്കുന്ന സുജാത മോഹൻ എന്ന ലെജൻഡറി സിങ്ങർ , പയ്യന്നുർ കോളേജിലെ കാറ്റിൽ സംഗീതം നിറച്ചും ജിമിക്കി കമ്മൽ കൊണ്ട് ആളുകളുടെ മനസ്സ് കട്ടോണ്ട് പോയ,പിന്നീട്‌ നമ്മുടെ സ്വന്തം പാപ്പൻ ആയി മാറിയ ഷാൻ റഹ്മാൻ,
    ഉസ്താദ് ഹോട്ടലും ബാംഗ്ലൂർ ഡേയ്സും മൊയ്തീനും എല്ലാം മാസ്മരിക സംഗീതം കൊണ്ട് ഉയർത്തിയ എടുത്ത ഗോപി സുന്ദർ എന്ന ഗോപി ചേട്ടനും ... അവർ ഞാൻ പാടുന്ന പാട്ട് കേൾക്കുമല്ലോ എന്ന് ആലോചിക്കുമ്പോ തന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു.

    ഫിനാലെയില്‍ എത്തിയത് അപ്രതീക്ഷിതമായി

    ഫിനാലെയില്‍ എത്തിയത് അപ്രതീക്ഷിതമായി

    ഓഡിഷൻ കഴിഞ്ഞു സെലക്ഷൻ കിട്ടിയപ്പോ ഞാൻ ഒരിക്കലും വിചാരിച്ചില്ല ഞാൻ ഈ ഷോയുടെ ഫിനാലെ വരെ എത്തും എന്ന്. കാരണം എന്നേക്കാൾ മികച്ച ഒരുപാട് പാട്ടുകാരെ ഞാൻ അവിടെ കണ്ടു. ശബ്ദം കൊണ്ടും അറിവ് കൊണ്ടും വിസ്മയം തീർക്കുന്നവർ.. അവരിൽ ഒരാൾ ആയതു തന്നെ എനിക്ക് വലിയ ഒരു നേട്ടം ആയിരുന്നു .. ഒരു രണ്ടു മൂന്ന് റൌണ്ട് ഒക്കെ survive ചെയ്യാൻ പറ്റുമായിരിക്കും.. അത്രേ ഞാൻ വിചാരിച്ചുള്ളു.. (വിനയ് കുമാർ ആയതല്ല .. അതാണ് സത്യം ) പിന്നീട് ഉള്ള എന്റെ തിരുവനന്തപുരം - കൊച്ചി കാർ യാത്രകൾ എനിക്ക് പുതിയ പാതകൾ തുറന്നു തന്നു.

    ചാര്‍ലിയിലെ ഗാനം

    ചാര്‍ലിയിലെ ഗാനം

    സങ്കീർണതകൾ നിറഞ്ഞ പാട്ടുകൾ പാടുന്നു എന്ന് ഇപ്പൊ പറയുന്ന എന്റെ ആദ്യ പാട്ടുകൾ എല്ലാം അടിപൊളി പാട്ടുകൾ എന്ന ഗണത്തിൽ പെടുത്താവുന്നത് ആണ് (തെരടി വീഥിയിൽ, ഓട്ടോക്കാരൻ എല്ലാം..).. ഷോ ലെ എന്റെ അടുത്ത കൂട്ടുകാരൻ പിന്നീട് എന്നോട് പറഞ്ഞത് ... "നിങ്ങൾ അടിപൊളി പാട്ടൊക്കെ പാടുന്ന ഒരു പാട്ടുകാരൻ ആയെ എനിക്ക് തോന്നിയുള്ളൂ "..അവിടെ നിന്നും എന്റെ transformation സ്റ്റാർട്ട് ചെയ്യുന്നത് എല്ലാവരും ഓർക്കുന്ന 'ഒരു കരി മുകിൽ' എന്ന പാട്ടിൽ നിന്നാണ് .. എന്റെ career-ലെ തന്നെ ഏറ്റവും മനോഹരമായ നിമിഷം .. ഗോപി ചേട്ടൻ തന്നെ ഇരിക്കുന്ന വേദിയിൽ ആ പാട്ട് പാടുക .. അത് കഴിഞ്ഞുള്ള ആ നിമിഷങ്ങൾ .. മറക്കില്ല ഞാൻ .

    Recommended Video

    Mammootty's new look goes viral in social media
    മനോഹര നിമിഷങ്ങളിലേക്ക്

    മനോഹര നിമിഷങ്ങളിലേക്ക്

    ജീവിതത്തിൽ വല്യ വിജയങ്ങളോ അഭിനന്ദനങ്ങളോ ഒന്നും തന്നെ ഇല്ലാത്ത ഒരു പയ്യന്റെ മനസ്സിൽ പിന്നെ നിറഞ്ഞ ചിത്രം എന്ന് പറയുന്നത് ആ വേദിയിൽ ഒരുപാട് പൂത്തിരികളും വർണ കടലാസ്സും ഒക്കെ നിറഞ്ഞ നിമിഷങ്ങൾ ആണ്.. അക്ബർ ഖാനും ശ്രീജിഷും ലിബിനും ജാസിമും ശ്വേതയും കീർത്തനയും ഒക്കെ വിഹരിക്കുന്ന വേദിയിൽ പിടിച്ചു നിക്കാൻ ഞാൻ പെട്ട പാട് ... അതിനു എനിക്ക് ഊർജം പകർന്ന എന്റെ സ്വന്തം ഗിരീഷ് ഏട്ടനും , ഇന്ദു ചേച്ചിയും , വീണ ചേച്ചിയും.. പിന്നെ എന്നെ എപ്പോഴും Next Level-ൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന മിഥുൻ ചേട്ടനും ഷെരീഫ് ഇക്കയും... ഈ നിമിഷങ്ങൾ എല്ലാം എനിക്ക് തന്നതിൽ ഗ്രാൻഡ് ജൂറിയിൽ ഉള്ള ഓരോരുത്തരുടേം പങ്ക് വളരെ വലുതാണ്.

    വെല്ലുവിളിയായിരുന്നു

    വെല്ലുവിളിയായിരുന്നു

    മൗനം സ്വരമായ് , പാടുവാൻ മറന്നുപോയ്, ഒന്നാം രാഗം പാടി, ശ്യാമാംബരം ,നിറങ്ങളെ പാടു, രാത്തിങ്കൽ പൂത്താലി , അല്ലിയിളം പൂവോ .. പിന്നെ എല്ലാവരേം ത്രില്ല് അടിപിച്ച ഡ്യൂട്ട റൗണ്ടസ് . ജാസിമിന്റെ കൂടെ ഉള്ള നഗുമോ , ഉന്നൈ കാണാത് ശ്രീജിഷനൊപ്പം ശ്രീലതികകൾ , Ghanan Ghanan .. പിന്നെ എല്ലാരും ഒരുപാട് നെഞ്ചിൽ ഏറ്റിയ ശ്വേതയോടൊപ്പം ഉള്ള രുക്കുമണി, മിൻസാരപൂവേ , പാടാം വനമാലി തുടങ്ങിയ പാട്ടുകളും .. എല്ലാം എന്റെ ഉള്ളിലെ പാട്ടുകാരനെ challenge ചെയ്ത നിമിഷങ്ങൾ ആണ് .

    പ്ലേ ബാക്ക് സിംഗറാവുന്നു

    പ്ലേ ബാക്ക് സിംഗറാവുന്നു

    ഓരോ പാട്ടു പാടാൻ കിട്ടുമ്പോഴും അതിനെ എങ്ങനെ മികച്ചതാക്കാം എന്നുള്ള ചിന്ത ആണ് ഓരോ ഇമ്പ്രോവൈസേഷൻസും .. ചിലത് റെഡി ആയി .. ചിലത് റെഡി ആവൂല .. എനിക്ക് അതിൽ വിഷമം ഇല്ല . ഫിനാലെയിൽ ലിബിന്റെ ഒപ്പം ഉള്ള ദേവസഭാതലം പാടി കഴിഞ്ഞപ്പോ അവിടെ ഉള്ള എല്ലാവരുടേം മുഖത്ത് ഞാൻ കണ്ട സംതൃപ്തി ഉണ്ട് .. ആ വേദിയിലെ അവസാനത്തെ പാട്ട് .. അതിനു ഒരു Blockbuster .. ഫിനാലെയിലെ ഒരേ ഒരു Blockbuster .. എനിക്ക് വേറെ എന്ത് വേണം ..ഇതിനിടയിൽ Playback Singing Debut .. അതും ഹിറ്റ് മേക്കേഴ്‌സ് ആയ ഷാൻ ഇക്കയും ഗോപി ചേട്ടന്റേം പടത്തിൽ.

    സര്‍ഗോ ചേട്ടനെക്കുറിച്ച്

    സര്‍ഗോ ചേട്ടനെക്കുറിച്ച്

    ഇതെല്ലാം ആണെങ്കിലും ഇതിനെല്ലാം കാരണക്കാരൻ ആയ ഒരു മനുഷ്യൻ ഉണ്ട്.. ഞങ്ങളെ ഒരുത്തരേം ഇന്ന് കേരളത്തിലെ ഓരോ വീട്ടിലേം ഒരു അംഗം ആക്കി മാറ്റിയ ഈ ഷോയുടെ അമരക്കാരൻ .. സർഗോ വിജയരാജ് .. ഞങ്ങടെ സർഗോ സർ.. ഈ ഷോയുടെ വിജയം ആ മനുഷ്യന്റെ വിഷൻ ആണ് .. നിങ്ങൾ കണ്ട ഓരോ പുതുമകളും ഈ ഷോയെ വ്യത്യസ്തമാക്കുന്ന ഓരോ ഘടകവും ആ മനുഷ്യന്റെ വിഷൻ ആണ് .. സരിഗമപ-ക്കു മുൻപും സരിഗമപ-ക്കു ശേഷവും എന്ന് നിങ്ങൾ ഓരോരുത്തരും പറയുന്നുണ്ടെങ്കിൽ അതിന്റെ കാരണക്കാരൻ അദ്ദേഹം ആണ്.. അദ്ധേഹത്തിന്റെ ടീം ആണ്.

    അവര്‍ക്കും അവകാശപ്പെട്ടതാണ്

    അവര്‍ക്കും അവകാശപ്പെട്ടതാണ്

    സ്‌ക്രീനു മുന്നിൽ നിങ്ങൾ കാണുന്ന ഞങ്ങൾ മാത്രം അല്ല ഈ വിജയത്തിന് കാരണം സ്‌ക്രീനു പിന്നിൽ അഹോരാത്രം പണിയെടുക്കണ ഒരുപാട് പേരുണ്ട് .. അവർക്കു ഒരുരുത്തർക്കും കൂടെ അവകാശ പെട്ടതാണ് ഈ വിജയം..
    പിന്നെ എന്റെ ഫ്രണ്ട്‌സ്.. ആകാശ്,നവീൻ , ഗോകുൽ, സിന്റോ, KP,ബേസിൽ, അശ്വതി .. കോളേജ് കഴിഞ്ഞു ജോലിക്കു കേറിയപ്പോ ഇവന്മാരെ മിസ് ചെയ്യുമല്ലോ എന്ന് ഓർത്തു ഇരിക്കുമ്പോ കേറി വന്ന നവീൻ, സന്തോഷ് , അജിത്, വെങ്കി , സംഗീത ,ഗോപിക , Shajim , മീനാക്ഷി.. ഓഡിഷന് ബസ് കേറാൻ നിക്കുമ്പോ 200 രൂപ തന്നു കേറ്റി വിട്ട നവീനെ..(ATM പോയി എടുക്കാൻ മടി ആയതോണ്ട് വാങ്ങിയ കടം ആണ് .. ഇപ്പോഴും കൊടുത്തിട്ടില്ലാ )

    അച്ഛനും അമ്മയും

    അച്ഛനും അമ്മയും

    ഒരു IT പ്രൊഫഷണൽ ആയ ഞാൻ ഓരോ തവണേം ഷൂട്ട്നു പോകുമ്പോ എന്നെ സപ്പോർട്ട് ചെയ്യുന്ന എന്റെ Infosys-ലെ ടീം.. അവർ തന്നെ സപ്പോർട്ട് ആണ് എന്നെ ആ വേദിയിൽ ഒരു ടെൻഷനും ഇല്ലാതെ ഓരോ പാട്ടുകളും പാടാൻ സഹായിച്ചത് ..
    ഇപ്പൊ ഈ നിമിഷം എനിക്ക് പറയാൻ പറ്റുന്ന ഒരു കാര്യം ഉണ്ട്.. എന്റെ അച്ഛനും അമ്മയും എന്നെ ഓർത്തു അഭിമാനിക്കുന്നു എന്ന് കേട്ട ആ നിമിഷം ആ ഫീലിംഗ് തന്നെ ആണ് സരിഗമപ എനിക്ക് എന്തായിരുന്നു എന്നതിന്റെ ഏറ്റവും വലിയ ഉത്തരം

    അടുത്ത ലെവലിലേക്ക്

    അടുത്ത ലെവലിലേക്ക്

    അതിലും വലിയ ഒരു സന്തോഷം ഒരു മകൻ എന്ന നിലയിൽ എനിക്ക് കിട്ടാൻ ഇല്ല ..
    പിന്നെ ഈ യാത്രയിൽ എനിക്ക് കിട്ടിയ ഒരുപാട് നല്ല സുഹൃത്തുക്കൾ.. നല്ല കൂട്ടായ്മകൾ .. അവരോടെല്ലാം ഉള്ള സ്നേഹം പറഞ്ഞറിയിക്കാൻ പറ്റില്ല .. ഇനിയും ആ സ്നേഹവും പ്രചോദനവും ഒക്കെ ആണ് എനിക്ക് ഊർജം പകരാൻ പോകുന്നത് ..
    സംഗീത ജീവിതത്തിലെ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ് ഞാൻ .. ആ യാത്രയിലും നിങ്ങൾ എല്ലാവരും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു അശ്വിന്‍ കുറിച്ചത്.

    Read more about: song television
    English summary
    Sa Re Ga Ma Pa fame Aswin Vijayan shares his experience, latest writeup went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X