സരിഗമയുടെ വിന്നറിന് വേണ്ടിയുള്ള കാത്തിരിപ്പ്! ആറാമത്തെ ഫൈനലിസ്റ്റായി ശ്രീജിഷ്, അക്ബര്‍ പുറത്തേക്ക്
സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന സംഗീത റിയാലിറ്റി ഷോ ആണ് സരിഗമപ. സംഗീത സംവിധായകന്മാരായ ഗോപി സുന്ദറും ഷാന്‍ റഹ്മാനും ഗായിക സുജാതയുമായിരുന്നു പരിപാടിയുടെ വിധികര്‍ത്താക്കളായി എത്തിയിരുന്നത്. ജീവ അവതാരകനായിട്ടെത്തുന്ന ഷോ യുടെ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.
അങ്ങനെ ആഗസ്റ്റ് പതിനഞ്ചിന് എല്ലാവരും കാത്തിരുന്നത് പോലെ സരിഗമപയുടെ ഗ്രാന്‍ഡ് ഫിനാലെ നടക്കുകയാണ്. അഞ്ച് ഫൈനലിസ്റ്റുകള്‍ ഉണ്ടായിരുന്നെങ്കിലും ആറാമത് ഒരാള്‍ കൂടി ഫൈനലിസ്റ്റായി എത്തുന്നതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ ആറാമത്തെ ഫൈനലിസ്റ്റിനെ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഗോപി സുന്ദറും ഷാന്‍ റഹ്മാനും ഗ്രാന്‍ഡ് ഫിനാലെയ്ക്ക് എത്തിയെങ്കിലും സുജാതയ്ക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ചെന്നൈയില്‍ താമസിക്കുന്ന സുജാതയ്ക്ക് കൊറോണ ഉണ്ടാക്കിയ പ്രതിസന്ധി കാരണം കേരളത്തിലെത്താന്‍ കഴിയാതെ വരികയായിരുന്നു. പകരം ഗായിക സിത്താരയായിരുന്നു വിധി കര്‍ത്താക്കളില്‍ ഒരാളായി എത്തിയത്. പതിനാറോളം ഗ്രാന്‍ഡ് ജൂറി ഉണ്ടെങ്കിലും എട്ട് പേര്‍ക്ക് മാത്രമായിരുന്നു പരിപാടിയ്ക്ക് എത്താന്‍ സാധിച്ചത്. നടിമാരായ അന്ന ബെന്നും ഭാവനയും മുഖ്യാതിഥികളായി എത്തിയിരുന്നു.

ആറാമത്തെ ഫൈനലിസ്റ്റിന് വേണ്ടി നടത്തിയ വോട്ടിങ്ങിന്റെ ലിസ്റ്റ് അന്ന ബെന്‍ ആയിരുന്നു പുറത്ത് വിട്ടത്. ശ്രീജിഷ്, അക്ബര്‍ ഖാന്‍ എന്നിവരായിരുന്നു ആറാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിലുണ്ടായിരുന്നത്. എട്ട് മാസത്തോളം നീണ്ട വോട്ടിങ്ങിനൊടുവില്‍ ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ നിന്നും ശ്രീജിഷിനെ തിരഞ്ഞെടുത്തു. അക്ബറായിരുന്നു പുറത്തായ മത്സരാര്‍ഥി.
നാൽപ്പത്തി രണ്ട് ലക്ഷത്തിന് മുകളിൽ വോട്ടുകൾ നേടിയാണ് ശ്രീജിഷ് ആറാമനായി സംഗീത പോരാട്ട വേദിയിലേക്ക് എത്തിയത്. ഒരു റൌണ്ടിൽ എല്ലാവരും പാടിയതിന് ശേഷം രണ്ട് പേർ ഒന്നിച്ച് പാടിയിരുന്നു.


Click it and Unblock the Notifications











