അത് ഞാനാകുമെന്ന് ഓർത്തില്ല; മമ്മൂക്കയും മഞ്ജു വാര്യരും അഭിനയിക്കുന്ന സിനിമയിൽ പാടിയതിനെ കുറിച്ച് മെറിൻ

മലയാളികള്‍ക്ക് ഏറെ സുപരിചിതമായ ശബ്ദമാണ് മെറിന്‍ ഗ്രിഗറി. ഐഡിയ സ്റ്റാര്‍ സിംഗര്‍ 6-ാം സീസണിലെ വിന്നറായിരുന്നു മെറിന്‍. ഏറ്റവുമൊടുവില്‍ സരിഗമപ യിലെ ഗ്രാന്‍ഡ് ജൂറിയായിട്ടും ഗായിക എത്തി. മെറിന്റെ ഭര്‍ത്താവും പൈലറ്റുമായ അങ്കിത് ജോസഫിനും ഏഴ് മാസം പ്രായമുള്ള മകള്‍ നതാഷയ്ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരം. ഇതിനിടെയില്‍ തന്റെ പാട്ട് ജീവിതത്തെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മെറിന്‍ മനസ് തുറന്നിരിക്കുകയാണ്.

'സരിഗമപ എന്ന മത്സരത്തില്‍ ഗ്രാന്‍ഡ് ജൂറി മെമ്പര്‍ ആയി ഞാനും ഉണ്ടായിരുന്നു. ആ ഷോ ബി ഉണ്ണികൃഷ്ണന്‍ സര്‍ കാണുകയും പ്രിസ്റ്റില്‍ പാടാന്‍ എന്നെ നേരിട്ട് വിളിക്കുകയുമായിരുന്നു. മമ്മൂക്കയും മഞ്ജു വാര്യരും അഭിനയിക്കുന്ന ഒരു വലിയ സിനിമയിലെ പാട്ട് പാടുക എന്നതിന്റെ ത്രില്ലിലായിരുന്നു അപ്പോള്‍ ഞാന്‍.

merin-gegory

റിയാലിറ്റി ഷോ യുടെ സെമി ഫൈനല്‍ സ്റ്റേജില്‍ ജഡ്ജായ എം ജയചന്ദ്രന്‍ സര്‍ പറഞ്ഞു, ഇതിലൊരാളെ ഞാന്‍ എന്റെ അടുത്ത സിനിമയില്‍ പാടിക്കും. അത് ഞാനാകും എന്ന് ഓര്‍ത്തതേയില്ല. ഫൈനല്‍ നടക്കും മുന്‍പ് തന്നെ ഞാന്‍ റോമന്‍സ് എന്ന ചിത്രത്തില്‍ പാടി. അടുത്ത വര്‍ഷം ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ വേഗം എന്ന ചിത്രത്തിന് വേണ്ടി പാടി. പിന്നെ തിലോത്തമ, ഓടും രാജ ആടും റാണി, തുടങ്ങിയ ചിത്രങ്ങള്‍. അതില്‍ ഹിറ്റ് ആയി വന്നത് ജോമോന്റെ സുവിശേഷങ്ങളിലെ നോക്കി നോക്കി എന്ന ഗാനമാണ്.

ഇതെന്ത് ലുക്കാണ്, ബോളിവുഡ് നടൻ രൺവീർ സിംഗിൻ്റെ പുത്തൻ ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ

Recommended Video

കളര്‍ കൊടുത്തപ്പോള്‍ ദേ മമ്മൂക്ക ദുൽഖറായി | FilmiBeat Malayalam

ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ആണ് ഞാന്‍ പഠിച്ചത്. ഷോ യില്‍ പാടി തുടങ്ങിയ ശേഷമാണ് പാട്ട് തന്നെയാണ് എന്റെ വഴി എന്ന് തീരുമാനത്തിലേക്ക് എത്തുന്നത്. പഠനത്തിനൊപ്പം സംഗീതവും പഠിച്ചിരുന്നു. കര്‍ണാടക സംഗീതമാണ് പഠിച്ച് തുടങ്ങിയതെങ്കിലും ഇപ്പോള്‍ ഫയാസ് ഖാന്‍ എന്ന ഗുരുവിന് കീഴില്‍ ഹിന്ദുസ്ഥാനി ആണ് പഠിക്കുന്നത്. മോള്‍ വന്നതിന് ശേഷം താരാട്ട് പാട്ടുകള്‍ പഠിക്കുകയും പാടുകയും ചെയ്യുന്നതായി ഹോബി മാറി. 'ഓലത്തുമ്പിലിരുന്ന് ഊയാലാടും' ആണ് അവള്‍ക്ക് ഇഷപ്പെട്ട പാട്ട്.

More from Filmibeat

Read more about: singer ഗായിക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X