ലിബിനേയും തെരേസയേയും കൈപിടിച്ച് ചേര്‍ത്തുവെച്ചുവെന്ന് അശ്വിന്‍, മൂത്താപ്പ തന്നെ യോഗ്യനെന്ന് ആരാധകര്‍

സരിഗമപയിലൂടെയാണ് ലിബിന്‍ സഖറിയ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്. പതിവില്‍ നിന്നും വ്യത്യസ്തമായ രീതിയിലെത്തിയ റിയാലിറ്റി ഷോയ്ക്ക് ആരാധകരേറെയായിരുന്നു. വേറിട്ട ആലാപന ശൈലിയുമായാണ് മത്സരാര്‍ത്ഥികളെല്ലാം എത്തിയത്. വിജയകിരീടം സ്വന്തമാക്കിയവര്‍ മാത്രമല്ല മത്സരത്തില്‍ പങ്കെടുത്തവരേയെല്ലാം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ഇതിനകം തന്നെ പലരും പിണി ഗാനരംഗത്ത് അരങ്ങേറിക്കഴിഞ്ഞിട്ടുമുണ്ട്. പാട്ട് മാത്രമല്ല കുറിക്ക് കൊള്ളുന്ന കൗണ്ടറുകളും രസകരമായ പണികളുമൊക്കെയായാണ് ഇവരെത്താറുള്ളത്.

ജീവ ജോസഫായിരുന്നു പരിപാടിയുടെ അവതാരകന്‍. സുജാത മോഹന്‍, ഗോപി സുന്ദര്‍, ഷാന്‍ റഹ്മാന്‍ ഇവരായിരുന്നു വിധികര്‍ത്താക്കള്‍. ഇവര്‍ക്കൊപ്പം ജൂറി അംഗങ്ങളായി കുറേയേറെ ഗായകരുമുണ്ടായിരുന്നു. മത്സരാര്‍ത്ഥികള്‍ക്ക് ഇവര്‍ ഗംഭീരമായ പിന്തുണയായിരുന്നു നല്‍കിയത്. വിധിനിര്‍ണ്ണയത്തിലും ആ വ്യത്യസ്തത പ്രകടമായിരുന്നു. ലിബിനായിരുന്നു സരിഗമ ടൈറ്റില്‍ സ്വന്തമാക്കിയത്.

തുടക്കത്തില്‍ ഉഴപ്പനായിരുന്നുവെങ്കിലും പിന്നീട് ലിബിന്റെ ലെവല്‍ മാറുകയായിരുന്നു. ആലപിക്കുന്ന ഗാനങ്ങളിലെല്ലാം തന്റെ കൈയ്യൊപ്പ് പതിപ്പിക്കുകയായിരുന്നു ലിബിന്‍. അടുത്തിടെയായിരുന്നു ലിബിന്‍ വിവാഹിതനായത്. പ്രണയവിവാഹമാണ് തന്റേതെന്നും പരിപാടി കണ്ടതിന് ശേഷമായാണ് തെരേസ വിളിച്ചതെന്നും ലിബിന്‍ പറഞ്ഞിരുന്നു. തെരേസയ്ക്ക് ഹൈക്കോടതിയില്‍ ജോലി ലഭിച്ചതോടെ കൊച്ചിയില്‍ നില്‍ക്കാനായി തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് വിവാഹം ആലോചിച്ചത്. ഇരുവീട്ടുകാരും തങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നുവെന്നും ലിബിന്‍ പറഞ്ഞിരുന്നു.

Aswin Vijayan

സേവ് ദ ഡേറ്റുള്‍പ്പടെ വിവാഹത്തിന് മുന്നോടിയായി ലിബിന്‍ പങ്കുവെച്ച ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലിബിന്റെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ലോക് ഡൗണിന് ശേഷമുള്ള വിവാഹമായിരുന്നുവെങ്കിലും ലളിതമായാണ് ചടങ്ങുകള്‍ നടത്തിയത്. ലിബിനേയും തെരേസയേയും ആശീര്‍വദിക്കാനായി സരിഗമപ ടീമും എത്തിയിരുന്നു. ശ്രീജിഷ്, അക്ബര്‍, ജാസിം, നാരായണി, ജീവ ജോസഫ്, അപര്‍ണ്ണ തോമസ്, ശ്വേത, ജാസിം, മിഥുന്‍, നൗഷാദ് മാസ്റ്റര്‍ തുടങ്ങി നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുക്കാനായെത്തിയത്.

Recommended Video

അച്ഛന്റെ പൈസ കൊണ്ട് ഞാൻ അത് ചെയ്യില്ല- പ്രണവ് മോഹൻലാൽ

ലിബിന്റെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചായിരുന്നു അശ്വിനും ശ്രീജിഷുമൊക്കെ എത്തിയത്. മികച്ച മത്സരാര്‍ത്ഥികളിലൊരാളും രണ്ടാം സ്ഥാനക്കാരനുമായ അശ്വിന്‍ രസകരമായ പോസ്റ്റുമായാണ് എത്തിയത്. എല്ലാം പറഞ്ഞു കോംപ്ലിമെന്‍സ് ആക്കിയിട്ടുണ്ടെന്നുള്ള ക്യാപ്ഷനോടെയായിരുന്നു അശ്വിന്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇരുവരേയും കൈപിടിച്ച് ഏല്‍പ്പിക്കുന്നതിന്റെ ചിത്രമായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. മൂത്താപ്പ തന്നെയാണ് ഇതിന് പറ്റിയതെന്നായിരുന്നു ആരാധകരുടെ കമന്‍റുകള്‍.

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X