സരിഗമപ താരം ശ്വേതയുടെ 'ചിങ്ങപ്പൊന്‍പുലരി' ശ്രദ്ധേയമാവുന്നു! ഓണപ്പാട്ട് വീഡിയോ കാണാം

By Midhun Raj

സരിഗമപ റിയാലിറ്റിഷോയിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ ഗായികയാണ് ശ്വേത അശോക്. ശ്വേതയുടെതായി പുറത്തിറങ്ങിയ എറ്റവും പുതിയ ഓണപ്പാട്ട് വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്. 'ചിങ്ങപ്പൊന്‍പുലരി' എന്ന പേരില്‍ വന്ന മ്യൂസിക്ക് വീഡിയോ ഗായികയും സരിഗമപ ജഡ്ജുമായിരുന്ന സുജാത മോഹനാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ശ്വേത തന്നെയാണ് ഗാനത്തിന്റെ വിഡിയോയിലും അഭിനയിച്ചിരിക്കുന്നത്. ശ്വേതയുടെ സഹോദരി അശ്വതി അശോകിന്റെ വരികള്‍ക്ക് സഹോദരന്‍ വിഷ്ണു അശോകാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

swetha-ashok

ശ്വേതയുടെ മാതാപിതാക്കളായ കെ പി അശോകനും ജ്യോതി അശോകനുമാണ് ഈ മ്യൂസിക്ക് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. തന്റെ എക്കാലത്തെയും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഒരു ഗാനം ഇത്തരത്തില്‍ പാടി അവതരിപ്പിക്കണമെന്നത് ശ്വേത അശോക് പറയുന്നു. അത് ഈ ഓണക്കാലത്ത് സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഗായിക പറഞ്ഞു. ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ നല്ല പിന്തുണ കിട്ടുന്നുണ്ടന്നും അത് വലിയ സന്തോഷം തരുന്നുണ്ടെന്നും ശ്വേത അശോക് പറഞ്ഞു.

കേരളത്തിലെ ഓണപ്പാട്ടുകളുടെ താളത്തിനൊപ്പം ആധുനികമായ ഓര്‍ക്കസ്ട്രഷന്‍ കൂടി ഉപയോഗിച്ചൊരുക്കിയ ഒരു ഗാനമാണ് ചിങ്ങാപൊന്‍പുലരി എന്ന് സംഗീത സംവിധായകന്‍ വിഷ്ണുവും പറഞ്ഞു. വേറിട്ട ആലാപന ശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ശ്വേത സരിഗമപ കേരളത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. സരിഗമപയ്ക്ക് മുന്‍പ് മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ എന്ന റിയാലിറ്റി ഷോയിലും ശ്വേത തിളങ്ങിയിരുന്നു. ശ്വേത തന്നെയായിരുന്നു പരിപാടിയില്‍ വിജയി ആയത്.

റിയാലിറ്റി ഷോകള്‍ക്ക് പുറമെ പിന്നണി ഗായികയായും തിളങ്ങിയ താരമാണ് ശ്വേത അശോക്. ഈ വര്‍ഷമാദ്യം മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രത്തിലെ ശ്വേത പാടിയ ഐറ്റം സോംഗ് വലിയ തരംഗമായി മാറിയിരുന്നു. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ സരിഗമപ സഹമല്‍സരാര്‍ത്ഥികളായിരുന്ന നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ശ്വേത ഈ പാട്ട് പാടിയത്.

വീഡിയോ കാണാം

More from Filmibeat

Read more about: swetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X