For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പീസ് ' ൽ പരീക്ഷണാത്മക ഗാനവുമായി ഷഹബാസ് അമൻ, മാമ ചായേൽ ഉറുമ്പിന്റെ റെക്കോഡിങ്ങ് പൂർത്തിയായി

    |

    സൻഫീർ കെ യുടെ സംവിധാനത്തിൽ ജോജു ജോർജ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ' പീസ് ' ൽ പരീക്ഷണാത്മക ഗാനം ആലപിച്ച് ഷഹബാസ് അമൻ. മലയാള സിനിമയിൽ ഇതുവരെ ഷഹബാസ് അമൻ പാടിയിട്ടുള്ള പാട്ടുകളിൽ നിന്നും ഏറെ വ്യത്യസ്ത പുലർത്തുന്ന സറ്റയർ സ്വഭാവമുള്ള " മാമ ചായേൽ ഉറുമ്പ് " എന്ന പാട്ടിന്റെ റെക്കോഡിങ് പൂർത്തിയായി. സംവിധായകന്റെ തന്നെ വരികൾക്ക് ജുബൈർ മുഹമ്മദാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

    sabaz aman

    അഞ്ച് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിലെ ഗാനം ഉടൻ തന്നെ പുറത്തിറങ്ങും. മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള ഷഹബാസ് അമന്റെ ഇതുവരെയുള്ള പാട്ടിന്റെ സ്വഭാവത്തിൽ നിന്നും ഭാവത്തിൽ നിന്നും മാറിനിൽക്കുന്ന ഒന്നായിരിക്കും ' മാമ ചായേൽ ഉറുമ്പ് ' എന്ന ഈ ഗാനം.

    ചിത്രീകരണം പൂർത്തീകരിച്ച സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഹൈപ്പർലിങ്ക് വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒരു പരീക്ഷണ സിനിമയാണ് 'പീസ് ' .
    ജോജു ജോർജിന് പുറമെ അനിൽ നെടുമങ്ങാട്,ശാലു റഹിം ,രമ്യാ നമ്പീശൻ, ആശാ ശരത്, സിദ്ധിഖ്, അതിഥി രവി, മാമുക്കോയ, വിജിലേഷ്, അർജുൻ സിങ്, പൗളി വത്സൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    കല്ലുകൾ പറത്തി ലാലേട്ടനെ വരയ്ക്കുന്ന അത്ഭുത വീഡിയോ..യെവൻ പുലിയാട്ട

    സംവിധായകൻ്റെ തന്നെ കഥക്ക് സഫർ സനൽ, രമേശ് ഗിരിജ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
    ഷമീർ ജിബ്രാൻ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.ചിത്രസംയോജനം നൗഫൽ അബ്ദുള്ള.കലാ സംവിധാനം- ശ്രീജിത്ത് ഒടക്കാലി, വസ്ത്രാലങ്കാരം - ജിഷാദ് ഷംസുദ്ദീൻ,മേക്കപ്പ് - ഷാജി പുൽപള്ളി, ബാദുഷയാണ് പ്രൊഡക്ഷൻ ഡിസൈനർ. സൗണ്ട് മിക്സിങ്ങ് - അജയൻ അടാട്ട്.സ്ക്രി/പ്റ്റ് ഡോക്ടർ പിക്ച്ചേർഴ്സിൻ്റെ ബാനറിൽ ദയാപരനാണ് ചിത്രത്തിൻ്റെ നിർമ്മാണം .പി .ആർ .ഒ- മഞ്ജു ഗോപിനാഥ്.

    Read more about: shahabaz aman
    English summary
    shahabaz aman's Peace Movie New song's Recording completed,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X