ഇത്ര നെറിക്കെട്ടവനാണോ എം ജയചന്ദ്രന്‍? രാജീവ് ആലുങ്കലിനോട് തുറന്നടിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ്
കാര്യങ്ങള്‍ വ്യക്തതയോടെ തുറന്ന് സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. യൂട്യൂബ് ചാനലിലൂടെയാണ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ പറ്റി ദിനേശ് തന്റെ നിലപാട് വ്യക്തമാക്കാറുള്ളത്. പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ പോലും അദ്ദേഹം ശക്തമായ നിലപാടോട് കൂടി പറയുന്നത് ശ്രദ്ധേയമാണ്.
ഏറ്റവും പുതിയതായി ഗാനരചയിതാവ് രാജീവ് ആലുങ്കലിനെ പറ്റി സംസാരിച്ച് കൊണ്ടാണ് ദിനേശ് എത്തിയിരിക്കുന്നത്. സംഗീത സംവിധായകന്‍ എം ജയചന്ദ്രനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിനെതിരെ രാജീവിനെ പൊളിച്ചെഴുതുന്ന കാര്യങ്ങളാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. ചരിത്രം പോലും അറിയാതെ മണ്ടത്തരങ്ങളാണ് രാജീവ് വിളിച്ച് പറഞ്ഞതെന്നാണ് സംവിധായകന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
'ചിലര്‍ ചിലരെ വളരാന്‍ അനുവദിക്കില്ല എന്നൊരു ഗുരുതര ആരോപണമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. അതില്‍ ആദ്യത്തെ ഉദ്ദാഹരണമായി പറഞ്ഞത് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ പേരാണ്. അദ്ദേഹത്തിന്റെ അടുത്ത് നിന്നും വഴക്കിട്ടിട്ടേ ഞാന്‍ പിരിഞ്ഞിട്ടുള്ളുവെന്ന് പുള്ളി പറയുന്നു.

വേണ്ടപ്പെട്ടവര്‍ കുട്ടാ എന്ന് വിളിക്കുന്ന എം ജയചന്ദ്രനും ഞാനും ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നു. എന്റെ സിനിമയിലെ സംഗീത സംവിധായകന്‍ ജയചന്ദ്രനായിരുന്നു. അദ്ദേഹം ആര്‍ക്കെങ്കിലും പാര വെക്കുന്ന ആളാണെന്ന് എനിക്ക് അറിയത്തില്ല. മാത്രമല്ല ഇദ്ദേഹം കുറേ കണക്കുകളും പറയുന്നുണ്ട്.
രാജീവിന്റെ ഇരുപത് പടങ്ങള്‍ വെട്ടി, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ പന്ത്രണ്ട് പടങ്ങളും വിആര്‍ പ്രസാദിന്റെ പടങ്ങളും വെട്ടിയെന്നൊക്കെ പറയുന്നുണ്ട്. നട്ടാല്‍ കുരുക്കാത്ത കള്ളങ്ങള്‍ ഇങ്ങനെ പറയരുത്. ജയചന്ദ്രനോട് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍, അതല്ല നിങ്ങളെഴുതിയ പാട്ട് കൊള്ളില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ പൊതുവേദിയില്‍ പോയി ജയചന്ദ്രനെ വലിച്ച് കീറുന്നത് ശരിയല്ല.
വിആര്‍ പ്രസാദിന്റെ അനുസ്മരണ യോഗത്തില്‍ പോയിട്ടാണ് അദ്ദേഹം ജയചന്ദ്രനെ പറ്റിയുള്ള ആരോപണം ഉന്നയിച്ചത്. എന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ സംവിധായകനെന്ന നിലയില്‍ ഞാന്‍ പറഞ്ഞ ആളെ കൊണ്ടാണ് പാടിപ്പിച്ചതും വരികള്‍ എഴുതിപ്പിച്ചതും. അല്ലാതെ യേശുദാസിനെ കൊണ്ട് പാടിക്കണമെന്ന് പറഞ്ഞില്ലെന്ന്', ദിനേശ് വ്യക്തമാക്കുന്നു.

'രാജീവ് ആലുങ്കല്‍ പറയുന്നത് പോലെ ഇരുപത് പടങ്ങളില്‍ നിന്നും ബിആര്‍ പ്രസാദിനെ ജയചന്ദ്രന്‍ കട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് സംവിധാനം ചെയ്തവരുടെ കുഴപ്പമായിരിക്കും. അതല്ലെങ്കില്‍ ജയചന്ദ്രന് ഒട്ടും അംഗീകരിക്കാന്‍ കഴിയാത്ത രീതിയില്‍ ബിആര്‍ പ്രസാദ് പെരുമാറിയിട്ടുണ്ടാവണം. അയാള്‍ മോശമായി പെരുമാറാന്‍ മിടുക്കനായ ആളുമാണ്. അതേ സമയം ശരത്ചന്ദ്രന്‍ ശാന്തനായൊരു വ്യക്തിയാണ്. അയാളുടെ പന്ത്രണ്ട് പാട്ടുകളും കട്ട് ചെയ്‌തെന്ന് പറയുന്നു.
ഇതിനൊക്കെ മറുപടി പറയേണ്ടത് ജയചന്ദ്രനാണ്. 12 എണ്ണത്തില്‍ നിന്ന് മാറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണമെന്താണെന്ന് ചോദിക്കേണ്ടതല്ലേ? അതല്ലേ ആണത്തം. വയലാര്‍ ശരത്ചന്ദ്രന്‍ പറയുന്നത് വരെ ഞാനിത് വിശ്വസിക്കത്തില്ല. നാല് കൈയ്യടിയ്ക്ക് വേണ്ടി രാജീവ് ആലുങ്കല്‍ ഇങ്ങനെ ശത്രുക്കളെ ഉണ്ടാക്കാന്‍ പാടില്ല. അതും നിരുപദ്രവകാരിയായ ജയചന്ദ്രനെ കുറിച്ചാണെന്ന് ഓര്‍ക്കണം. എന്തായാലും അത് മോശമായി പോയെന്നേ എനിക്ക് പറയാനുള്ളു.
രാജീവ് ആലുങ്കല്‍ എന്ത് അറിഞ്ഞിട്ടാണ് നിങ്ങള്‍ സംസാരിക്കുന്നത്. നിങ്ങളുടെ പാട്ടുകള്‍ മറ്റുള്ളവരെ കടത്തിവെട്ടാന്‍ സാധിക്കാത്തതിന് അവരെ കുറ്റം പറഞ്ഞിട്ടെന്താണ് കാര്യം. എനിക്കതിന് കഴിവില്ലെന്ന് അങ്ങ് പറഞ്ഞാല്‍ പോരെ. രാജീവിന് ഓര്‍മ്മ പിശകുണ്ടോ? ഹരി നാരായണനെയും റഫീഖ് അഹമ്മദിനെയും നിങ്ങള്‍ അംഗീകരിക്കാത്തത്. രാജീവിന് ചരിത്രത്തെ കുറിച്ച് വലിയ ധാരണയില്ലാത്തത് കൊണ്ടാണ്. ഇങ്ങനെ മണ്ടത്തരങ്ങള്‍ പറയരുതെന്നും ചരിത്രം പഠിച്ചിട്ട് ഇതിലൊക്കെ അഭിപ്രായം പറയാമെന്നും ', ദിനേശ് പറയുന്നു.


Click it and Unblock the Notifications











