twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അല്‍ഫോണ്‍സിന്റെ വേറിട്ട ഗാനത്തിനോടൊപ്പം ഷൈന്‍ ടോം ചാക്കോയുടെ തല്ലും, പന്ത്രണ്ട് സിനിമയുടെ ഗാനം പുറത്ത്

    |

    ലിയോ തദേവൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പന്ത്രണ്ട്. സിനിമയിലെ ആദ്യ ഗാനം പുറത്ത്. അല്‍ഫോണ്‍സ് ജോസഫ് സംഗീതമൊരുക്കുന്ന പടകള്‍ ഉണരേ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. സോണി മ്യൂസിക്ക് പുറത്തിറക്കി ഗാനം രചിച്ചിരിക്കുന്നത് ബികെ.ഹരിനാരായണനും ജോ പോള്‍ എന്നിവര്‍ ചേര്‍ന്നാണ്. 2022 ജൂണ്‍ 10ന് ആഗോള റിലീസിന് ഒരുങ്ങുകയാണ് ചിത്രം.

    12

    വിവാഹമോചനം സാമന്തയ്ക്ക് വരുത്തിയത് വന്‍ നഷ്ടം, അവസരം നഷ്ടമായി, ഇത് ഗുണമായത് കാജലിന്...വിവാഹമോചനം സാമന്തയ്ക്ക് വരുത്തിയത് വന്‍ നഷ്ടം, അവസരം നഷ്ടമായി, ഇത് ഗുണമായത് കാജലിന്...

    ദേവ് മോഹന്‍, വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തില്‍ വിജയകുമാര്‍, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    മനസ്സില്‍ സ്പാര്‍ക്ക് തോന്നിപ്പിച്ചത് ദില്‍ഷ, തന്നോട് ആരും അങ്ങനെ ചെയ്തിട്ടില്ല; പ്രണയം സത്യമാണെന്ന് ബ്ലെസ്ലിമനസ്സില്‍ സ്പാര്‍ക്ക് തോന്നിപ്പിച്ചത് ദില്‍ഷ, തന്നോട് ആരും അങ്ങനെ ചെയ്തിട്ടില്ല; പ്രണയം സത്യമാണെന്ന് ബ്ലെസ്ലി

    സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛയാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ ആണ് എഡിറ്റര്‍- നബു ഉസ്മാന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈന്‍- യല്ലോ ടൂത്ത് സൗണ്ട് ഡിസൈനര്‍- ടോണി ബാബു, ആക്ഷന്‍ - ഫീനിക്സ് പ്രഭു, വി.എഫ്.എക്സ്. - മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുകു ദാമോദര്‍, അസോസിയേറ്റ് ഡയറക്ടര്‍- ഹരീഷ് ചന്ദ്ര മോഷന്‍ പോസ്റ്റര്‍- ബിനോയ് സി. സൈമണ്‍- പ്രൊഡക്ഷന്‍ മാനേജര്‍- നികേഷ് നാരായണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിനോഷ് കൈമള്‍. പിആര്‍ഒ- ആതിര ദില്‍ജിത്.

    വീഡിയോ കാണാം

    Read more about: shine tom chacko ഗാനം
    English summary
    Shine Tom Chacko's Movie Panthrand Song Went Viral,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X