അല്‍ഫോന്‍സ് ജോസഫിന്റെ സംഗീതത്തില്‍ 'പന്ത്രണ്ടിലെ' പുതിയ ഗാനം, 'തുഴയുമോ തുടരുമോ' പാട്ട് വൈറല്‍ ആകുന്നു
ലിയോ തദേവൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പന്ത്രണ്ട്. സിനിമയിലെ ഗാനം പുറത്ത്. അല്‍ഫോന്‍സ് ജോസഫ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന തുഴയുമോ തുടരുമോ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് ഇറങ്ങിയിരിക്കുന്നത്.സോണി മ്യൂസിക്കാണ് പാട്ട് പുറത്തിറക്കിയത്. ജോ പോളാണ് ഈ പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. പാടിയിരിക്കുന്നത് സിയ ഉള്‍ ഹക്. പാട്ട് ഇതിനോടെകം വൈറല്‍ ആയിട്ടുണ്ട്.

ദേവ് മോഹന്‍, വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തില്‍ വിജയകുമാര്‍, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- നബു ഉസ്മാന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈന്‍- യല്ലോ ടൂത്ത് സൗണ്ട് ഡിസൈനര്‍- ടോണി ബാബു, ആക്ഷന്‍ - ഫീനിക്സ് പ്രഭു, വി.എഫ്.എക്സ്. - മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുകു ദാമോദര്‍, അസോസിയേറ്റ് ഡയറക്ടര്‍- ഹരീഷ് ചന്ദ്ര മോഷന്‍ പോസ്റ്റര്‍- ബിനോയ് സി. സൈമണ്‍- പ്രൊഡക്ഷന്‍ മാനേജര്‍- നികേഷ് നാരായണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിനോഷ് കൈമള്‍. പിആര്‍ഒ- ആതിര ദില്‍ജിത്.


Click it and Unblock the Notifications











