ഞങ്ങളുടെ മകന്റെ വിവാഹത്തിന് രജിസ്റ്ററില്‍ ഒപ്പിട്ടത് യേശുദാസ്! രവീന്ദ്രന്‍ മാസ്റ്ററുടെ ഭാര്യ ശോഭ പറയുന്നു

മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ എണ്‍പത്തിനാലാം ജന്മദിനമാണിന്ന്. സംഗീതലോകത്ത് നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന ഗന്ധര്‍വ്വനാണെന്നാണ് എല്ലാവരും യേശുദാസിനെ വിശേഷിപ്പിക്കുന്നത്. അത്രത്തോളം സ്വരമാധൂര്യം കൊണ്ട് അത്ഭുതപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

യേശുദാസ് പാടിയ പല ഹിറ്റ് പാട്ടുകള്‍ക്കും സംഗീതമൊരുക്കിയത് രവീന്ദ്രന്‍ മാസ്റ്ററായിരുന്നു. അങ്ങനെ തുടങ്ങിയ ബന്ധം അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും തുടരുന്നുണ്ടെന്ന് പറയുകയാണ് രവീന്ദ്രന്‍ മാസ്റ്ററുടെ പ്രിയപത്‌നിയായ ശോഭ രവീന്ദ്രന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരപത്‌നി.

 yeshudas-prabha-

പ്രമദവനം പാടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മുന്‍പ് പലതവണ ദാസേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഹിസ് ഹൈനസ് അബ്ദുള്ള പുറത്തുവന്നത്. ഒരേ തരത്തിലുള്ള ഗാനങ്ങള്‍ ആലപിച്ച് മടുപ്പ് തോന്നി, സിനിമാ പാട്ടുകളില്‍നിന്നു മാറി നില്‍ക്കാമെന്ന് ദാസേട്ടന്‍ തീരുമാനിച്ചിരുന്ന കാലമായിരുന്നു അത്.

അപ്പോഴാണ് രവിയേട്ടന് പ്രണവം എന്ന, മോഹന്‍ലാലിന്റെ സിനിമാ കമ്പനിയില്‍നിന്ന് ആദ്യമായി ഒരു ചിത്രത്തില്‍ പാട്ടൊരുക്കാനുള്ള അവസരം കിട്ടിയത്. പാട്ട് ചിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോള്‍, ഈ പാട്ട് ദാസേട്ടനല്ലാതെ ആര് പാടുമെന്ന് പറഞ്ഞാണ് രവിയേട്ടന്‍ ദാസേട്ടനെ സമീപിച്ചത്. പാട്ട് കേട്ടപ്പോള്‍ ദാസേട്ടനും തോന്നി, അത് താന്‍ പാടേണ്ട പാട്ടാണെന്ന്, അങ്ങനെ അദ്ദേഹം സമ്മതിച്ചു.

എടുത്ത തീരുമാനം മാറ്റി വച്ച് അദ്ദേഹം വീണ്ടും സിനിമാ സംഗീതത്തിലേക്കു തിരിച്ചു വന്നു. ആ പാട്ട് കേട്ടതുകൊണ്ടു മാത്രമാണ് ദാസേട്ടന്‍ തിരിച്ചു വന്നതെന്നു പറയാന്‍ പറ്റില്ല. തിരിച്ചു വരവിന് പ്രമദവനം ഒരു കാരണമായി എന്നു മാത്രം. ...

കൈതപ്രം-രവീന്ദ്രന്‍ മാസ്റ്റര്‍-യേശുദാസ് കൂട്ടുകെട്ടിനെ പറ്റി ഞാന്‍ എടുത്ത് പറയേണ്ടതില്ല. മൂവരും ചേര്‍ന്നപ്പോള്‍ പിറന്നത് എക്കാലത്തെയും ഹിറ്റ് ഗാനങ്ങളാണ്. അതാണ് ആ കൂട്ടുകെട്ടിന്റെ മഹത്വം. ഒരു ഗാനരചയിതാവും സംഗീത സംവിധായകനും ഗായകനും ഒത്തുചേരുമ്പോഴാണ്, മികവ് തെളിയിക്കുമ്പോഴാണ് ആ ഗാനം ഏറ്റവും മികച്ചതാകുന്നത്. ഒരു പാട്ട് ഹിറ്റാകുന്നത് ഈ മൂന്ന് പേരുടെയും സംഭാവന മികച്ചതാകുമ്പോള്‍ മാത്രമാണ്.

 yeshudas

ഗായകനും സംഗീത സംവിധായകനുമെന്ന നിലയില്‍ മാത്രമല്ല ദാസേട്ടനും രവിയേട്ടനും തമ്മിലുള്ള അടുപ്പം. അതിനപ്പുറം അവര്‍ തമ്മില്‍ വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. രവിയേട്ടന്റെ വിയോഗശേഷവും അദ്ദേഹത്തെ കുറിച്ച് സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടുമ്പോഴുമൊക്കെ ദാസേട്ടന്‍ വികാരധീനനായിട്ടുണ്ട്.

അവര്‍ ഇരുവരും സഹോദരന്മാരെ പോലെയായിരുന്നു. രവിയേട്ടന് ദാസേട്ടനോടുള്ള ആരാധന ദൈവത്തോടുള്ളതിനെക്കാളും ഉണ്ടായിരുന്നു. തിരിച്ചും അങ്ങനെ തന്നെയായിരുന്നു. സംഗീതം ദൈവീകമാണ്. അതുകൊണ്ട് തന്നെ ദൈവീകമായ ബന്ധമായിരുന്നു ഇരുവരും തമ്മില്‍. എന്റെയും രവീയേട്ടന്റെയും മകന്റെ വിവാഹത്തിന് രജിസ്റ്ററില്‍ ഒപ്പു വച്ചത് ദാസേട്ടനാണ്. എന്റെ രവിയ്ക്ക് വേണ്ടിയാണ് ഞാനിത് ചെയ്യുന്നതെന്ന് പറഞ്ഞ് അന്നും ദാസേട്ടന്‍ കണ്ണീരണിഞ്ഞതായി ശോഭ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X