മകന്‍ ദേവ്‌യാനെ പരിചയപ്പെടുത്തി ശ്രേയ, ഗായികയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ഗായിക ശ്രേയാ ഘോഷാല്‍ അമ്മയായ വിവരം ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. ഇക്കഴിഞ്ഞ മേയ് 22നായിരുന്നു ശ്രേയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആദ്യത്തെ കണ്‍മണി ജീവിതത്തിലേക്ക് എത്തിയ സന്തോഷം ശ്രേയ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ മകന് പേര് പറഞ്ഞ് പരിചയപ്പെടുത്തിയും എത്തിയിരിക്കുകയാണ് ഗായിക. "ദേവ് യാന്‍ മുഖോപാധ്യയയെ പരിചയപ്പെടുത്തുന്നു, മേയ് 22നാണ് അവന്‍ എത്തിയത്. അതോടെ ഞങ്ങളൂടെ ജീവിതം എന്നന്നേക്കുമായി മാറി.

അവനെ ആദ്യമായി കണ്ടപ്പോള്‍ ഒരച്ഛനും അമ്മയ്ക്കും മാത്രം അനുഭവിക്കാനാകുന്ന സ്‌നേഹം ഞങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞു. ഇപ്പോഴും ഒരു സ്വപ്‌നം പോലെ തോന്നുന്നു, ശ്രേയ ഘോഷാല്‍ കുടുംബ ചിത്രം പങ്കുവെച്ച് കുറിച്ചു. 2015ലായിരുന്നു ശൈലാദിത്യ മഖോപാധ്യായുമായുളള ശ്രേയാ ഘോഷാലിന്‌റെ വിവാഹം നടന്നത്. മലയാളം ഉള്‍പ്പെടെ പത്തിലധികം ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുളള ഗായികയാണ് ശ്രേയാ ഘോഷാല്‍. മമ്മൂട്ടിയുടെ ബിഗ്ബി എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് മുന്‍നിര സംഗീത സംവിധായകര്‍ക്ക് വേണ്ടിയെല്ലാം ശ്രേയാ ഘോഷാല്‍ ഗാനങ്ങള്‍ ആലപിച്ചു.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
Recommended Video
ഒരു സംഗീത റിയാലിറ്റി ഷോയില്‍ വിന്നറായ ശേഷമാണ് ശ്രേയാ ഘോഷാല്‍ ബോളിവുഡിലേക്ക് എത്തുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ ദേവ്ദാസ് എന്ന ചിത്രത്തിലൂടെയായിരുന്നു ഗായികയുടെ അരങ്ങേറ്റം. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഉര്‍ദു, ആസാമീസ്, ഭോജ്പുരി, ഒഡിയ, പഞ്ചാബി, മറാത്തി, തുടങ്ങിയ ഭാഷകളിലും ശ്രേയാ ഘോഷാല്‍ പാട്ടുകള്‍ പാടി. നാല് തവണയാണ് മികച്ച പിന്നണി ഗായികയ്ക്കുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം ശ്രേയാ ഘോഷാലിന് ലഭിച്ചത്.


Click it and Unblock the Notifications











