അശ്വിനെ കണ്ടുമുട്ടിയത് ആരതിയിലൂടെ, ശ്വേത മോഹന് നാത്തൂന്‍റെ സര്‍പ്രൈസ്, പ്രണയകഥ പറഞ്ഞ് ഗായിക

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹന്‍. കുഞ്ഞുന്നാള്‍ മുതലേ സംഗീതത്തില്‍ താല്‍പര്യം കാണിച്ച് ബേബി സുജാതയായി ചലച്ചിത്ര മേഖലയിലേക്ക് എത്തുകയായിരുന്നു അവര്‍. സുജാതയുടെ ഭര്‍ത്താവായ ഡോക്ടര്‍ മോഹനും ഗായകനാണ്. ഇവരുടെ മകളായ ശ്വേതയാവട്ടെ അമ്മയ്ക്ക് പിന്നാലെയായി പിന്നണി ഗാനരംഗത്തേക്ക് എത്തുകയായിരുന്നു. വ്യത്യസ്തമായ ആലാപന ശൈലിയാണ് ഇവരുടെ മുതല്‍ക്കൂട്ട്.

സോഷ്യല്‍ മീഡിയയില്‍ മീഡിയയില്‍ സജീവമാണ് ശ്വേത മോഹന്‍. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും ശ്വേത എത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോയെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. 10ാമത്തെ വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷത്തെക്കുറിച്ചും നാത്തൂന്റെ സര്‍പ്രൈസിനെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് ശ്വേത ഇപ്പോള്‍. ശ്വേത മോഹന്റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ആരതിക്കൊപ്പം

ആരതിക്കൊപ്പം

അശ്വിന്റെ സഹോദരിയായ ആരതി ശ്വേതയുടെ അടുത്ത സുഹൃത്താണ്. വീഡിയോയിലൂടെയായി എല്ലാവര്‍ക്കും സുപരിചിതയാണ് ആരതി. ഇടയ്ക്ക് പാട്ടുമായും ഇരുവരും എത്താറുണ്ട്. സിനിമയില്‍ പാടാനുള്ള അവസരവും ഇവര്‍ക്ക് ലഭിച്ചിരുന്നു. ഒരുമിച്ചുള്ള 10 വര്‍ഷം ശരിക്കും സന്തോഷമായിരുന്നുവെന്ന് ശ്വേത പറയുന്നു. അശ്വിന്റെ അമ്മയായിരുന്നു കേക്കിനെക്കുറിച്ച് പറഞ്ഞത്. വീട്ടില്‍ തന്നെ കേക്കുണ്ടാക്കാനുള്ള പ്ലാനിലാണ് ഞങ്ങളെന്ന് പറഞ്ഞായിരുന്നു ശ്വേത സംസാരിച്ചത്.

ആരതിയുടെ വരവ്

ആരതിയുടെ വരവ്

ആരതിയിലൂടെയാണ് അശ്വിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ടപ്പോഴൊന്നും അശ്വിനെ വിവാഹം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും ശ്വേത പറയുന്നു. കേക്കുണ്ടാക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് വീഡിയോയില്‍ പകര്‍ത്താനായി തീരുമാനിക്കുകയായിരുന്നു. വൈഡ്യൂര്യക്കമ്മലണിഞ്ഞ് എന്ന ഗാനം പാടിയായിരുന്നു പാചകം ആരംഭിച്ചത്. കോളജിലൊക്കെ ഞങ്ങള്‍ ഒരുമിച്ച് പാടാറുണ്ട്. ഏതാണ് ലൈന്‍ എന്നൊക്കെ ചോദിക്കുന്നതൊക്കെ ഓര്‍മ്മ വരുന്നുവെന്നായിരുന്നു ആരതി പറഞ്ഞത്.

അശ്വിനെക്കുറിച്ച്

അശ്വിനെക്കുറിച്ച്

അശ്വിന്റേയും ശ്വേതയുടേയും മാതാപിതാക്കളുടെ വിവാഹം ഒരേ സമയത്തായിരുന്നു നടന്നത്. അശ്വിനെ പരിചയപ്പെട്ടതും സൗഹൃദത്തിലായതുമെല്ലാം ആരതിയിലൂടെയായിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ ഇരുകുടുംബങ്ങളും സൗഹൃദത്തിലായിരുന്നു. അശ്വിനെ ഏറെയിഷ്ടമായിരുന്നുവെങ്കിലും അവരുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടലുണ്ടായിരുന്നുവെന്നായിരുന്നു സുജാത പറഞ്ഞത്. മകനായാണ് അശ്വിനെ അന്നേ കണ്ടതെന്നും സുജാത പറഞ്ഞിരുന്നു.

Recommended Video

രജിത് കുമാര്‍ വീണ്ടും ബിഗ്‌ബോസിലേക്കോ ? | FilmiBeat Malayalam
സുജാത പറഞ്ഞത്

സുജാത പറഞ്ഞത്

അശ്വിനുമായുള്ള ഇഷ്ടം വീട്ടില്‍ പറഞ്ഞത് ശ്വേത തന്നെയായിരുന്നു. അമേരിക്കയിലേക്ക് മകള്‍ പോയാല്‍ എന്ത് ചെയ്യുമെന്നായിരുന്നു ആദ്യം ആലോചിച്ചതെന്നായിരുന്നു സുജാത പറഞ്ഞത്. മോഹനും അശ്വിനെ ഏറെയിഷ്ടമായിരുന്നു. മകള്‍ അമേരിക്കയിലേക്ക് പോവുമോ, പിരിഞ്ഞ് താമസിക്കേമഅടി വരുമോയെന്നൊക്കെയായിരുന്നു അന്നത്തെ ചിന്തകള്‍. പിന്നീട് അവരുടെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു ഇവര്‍. കൊച്ചുമകളായ ശ്രേഷ്ഠയാമ് ഇപ്പോള്‍ കുടുംബത്തിലെ താരമെന്നും സുജാത പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X