ഞാൻ പാട്ടുകാരിയാവുന്നത് അമ്മക്ക് ഇഷ്ടമായിരുന്നില്ല, താൽപര്യം വേറെ ആയിരുന്നു, സുജാതയെ കുറിച്ച് ശ്വേത

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഗായിക സുജാത മോഹന്റേത്. അമ്മ സുജാതയെ പോലെ മകൾ ശ്വേതയും പിന്നണിഗാനരംഗത്ത് സജീവമാണ്. മലയാളത്തിൽ മാത്രമല്ല തമിഴ്,തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ശ്വേത ഗാനം ആലപിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമ ലോകത്തെ പ്രമുഖ സംഗീത സംവിധായകന്മാർക്കൊപ്പം പ്രവർത്തിച്ചിട്ടുളള ശ്വേത ഇന്ത്യൻ സംഗീത ലോകത്തെ യുവഗായകരിൽ പ്രധാനിയാണ്. ഇതിനോടകം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

താൻ ഗായികയാവുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നാണ് ശ്വേത പറയുന്നത്. കൈരളി ടിവി സംപ്രേക്ഷണ ചെയ്യുന്ന ജെബി ജംഗ്ക്ഷന്‍ പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുജാതയ്ക്ക് മറ്റൊന്നായിരുന്നു ഇഷ്ടമെന്നും ശ്വേത ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. മുന്‍പ് അച്ഛനും അമ്മയും സംഗീതം പഠിക്കാന്‍ പറഞ്ഞപ്പോള്‍ അനുസരിച്ചിരുന്നില്ല. പിന്നീട് അതേ മേഖലയിലേക്ക് താനും എത്തുകയായിരുന്നുവെന്നും ശ്വേത പറഞ്ഞു.
ഇപ്പോഴിത ആ പഴയ അഭിമുഖം വീണ്ടും വൈറലായിരിക്കുകയാണ്.

സുജാതയുടെ ഇഷ്ടം

ശ്വേതയുടെ വാക്കുകൾ ഇങ്ങനെ..''അച്ഛനും അമ്മയും പാട്ടുകാരായതിന്റെ ഗുണം ശ്വേതയ്ക്കുണ്ടെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്. താന്‍ ഗായികയായി മാറുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ലെന്ന് ശ്വേത പറയുന്നു.. ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥയായി തന്നെ കാണണമെന്നാണ് അമ്മ ആഗ്രഹിച്ചത്. മുന്‍പ് അച്ഛനും അമ്മയും സംഗീതം പഠിക്കാന്‍ പറഞ്ഞപ്പോള്‍ അനുസരിച്ചിരുന്നില്ല. പിന്നീട് അതേ മേഖലയിലേക്ക് താനും എത്തുകയായിരുന്നു.

ആശങ്ക

സംഗീത ജീവിതം തുടങ്ങിയപ്പോഴുണ്ടായ ആശങ്കയെ കുറിച്ചും പറയുന്നുണ്ട്. അമ്മയുടെ പേര് ചീത്തയാക്കാന്‍ പാടില്ലെന്നത് തുടക്കത്തില്‍ ആശങ്കപ്പെടുത്തിയ കാര്യമായിരുന്നു. തുടക്കം മുതലേ എല്ലാവരും നല്ല പിന്തുണയായിരുന്നു. ഒരു മോശം കമന്റ് പോലും കേട്ടിട്ടില്ല. ജീവിതത്തില്‍ താനെടുത്ത ഏറ്റവും നല്ല തീരുമാനമാണ് പാട്ടിലേക്കുള്ള വരവ് എന്നാണ് ശ്വേത പറഞ്ഞത്. എംബിഎ ചെയ്യ്, എപ്പോള്‍ വേണമെങ്കിലും പാടാമെന്നായിരുന്നു അമ്മ പറഞ്ഞത്. സൈഡായി പാട്ടും കൊണ്ടുപോവാമെന്നായിരുന്നു അമ്മ പറഞ്ഞത്. അങ്ങനെ സൈഡായി കൊണ്ടുപോവാനൊന്നും പറ്റില്ല, ഞങ്ങള്‍ക്കൊന്നും ഫ്രീ ടൈം കിട്ടുന്നേയില്ല. ഇന്റര്‍വ്യൂന് തൊട്ടുമുന്‍പായാണ് എംബിഎയ്ക്ക് പോവുന്നില്ലെന്ന് തീരുമാനിച്ചത്.

ഗുരുവിലേയ്ക്ക് എത്തിയത്

സ്‌കൂളില്‍ പഠിക്കുമ്പോള്‍ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ഇളയരാജയുടെ മകളായിരുന്നു അന്ന് ജഡ്ജായെത്തിയത്. അന്ന് ഭവതരണിയെ അറിയുകയൊന്നുമുണ്ടായിരുന്നില്ല. ജഡ്ജായെത്തിയത് ഭവതരണിയായിരുന്നു. പ്രൈസ് കിട്ടിയത് അറിഞ്ഞപ്പോഴായിരുന്നു അമ്മ മത്സരത്തില്‍ പങ്കെടുത്തത് അറിഞ്ഞത്. ഞാന്‍ പാട്ടിന്റെ വഴിയെ സഞ്ചരിക്കുന്നത് അമ്മയ്ക്ക് അന്ന് ഇഷ്ടമുണ്ടായിരുന്നില്ല. മാസാമാസം ശമ്പളം കിട്ടുന്ന ജോലി വേണമെന്നായിരുന്നു ആഗ്രഹിച്ചത്. പിന്നീട് ഭവതരണിയെ കണ്ടപ്പോഴാണ് അവളെ എന്താണ് ട്രയിന്‍ ചെയ്യാത്തതെന്ന് ചോദിച്ചത്. അമ്മ അത് പറഞ്ഞപ്പോഴാണ് ഞാനും അതേക്കുറിച്ച് ആലോചിച്ചതെന്ന് ശ്വേത പറഞ്ഞിരുന്നു. ചിത്ര ചേച്ചിയാണ് എന്നെ എന്റെ ഗുരുവിലേക്ക് എത്തിച്ചത്.

വിവാഹം

കൂട്ടുകാരിയുടെ സഹോദരനെയാണ് ശ്വേത വിവാഹം ചെയ്തത്. 18ാമത്തെ വയസ് മുതല്‍ അശ്വിനെ അറിയാമായിരുന്നു. മൂന്നാല് വര്‍ഷത്തിന് ശേഷമായാണ് പ്രണയം പറഞ്ഞത്. തുടക്കത്തില്‍ ചേട്ടനെപ്പോലെയായിരുന്നു. അശ്വിനാണ് ആദ്യം പ്രണയത്തെക്കുറിച്ച് പറഞ്ഞത്. എന്റെ സഹോദരിയുടെ അടുത്ത കൂട്ടുകാരിയാണ്, കുടുംബാംഗങ്ങള്‍ തമ്മിലും അറിയാം, നമുക്ക് അന്യോന്യം നന്നായി അറിയാം. നമുക്ക് കല്യാണം കഴിച്ചാലോയെന്നായിരുന്നു അശ്വിന്‍ ചോദിച്ചത്. ആ സമയത്ത് അശ്വിന്‍ യുഎസിലായിരുന്നു.

Recommended Video

Guru Somasundaram മലയാളത്തിൽ ഡബ്ബ് ചെയ്യാനുണ്ടായ രസകരമായ കഥ | Oneindia Malayalam
 പ്രണയം അംഗീകരിച്ചില്ല

തുടക്കത്തിൽ മകളുടെ പ്രണയം സുജാതയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഒരിക്കൽ ജെബി ജംഗ്ക്ഷനിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മകളുടെ പ്രണയത്തിൽ വില്ലൻ വേഷം തനിക്കുണ്ടായിരുന്നു എന്നാണ് സുജാത പറഞ്ഞത്. അശ്വിനെ തനിക്ക് ഇഷ്ടമായിരുന്നുവെന്നും മകനെ പോലെയാണ് കരുതിയതെന്നും സുജാത പറയുന്നു. അമേരിക്കയായിരുന്നു പ്രധാന പ്രശ്നം. ശ്വേത അശ്വിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അവന്‍ അമേരിക്കയിലാണല്ലോയെന്നായിരുന്നു ആദ്യം ചിന്തിച്ചത്. അവള്‍ അമേരിക്കയില്‍ പോയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്നായിരുന്നു ചിന്തിച്ചത്. ഇതിന്റെ പോസിറ്റീവും നെഗറ്റീവുമൊക്കെ പറഞ്ഞ് കൊടുത്തിരുന്നു. ഇത് വേണോയെന്ന് തീരുമാനിക്കാനും സമയം കൊടുത്തിരുന്നു. ഇതൊക്കെയുണ്ടെങ്കിലും അശ്വിന്റെ സ്വഭാവം നോക്കുമ്പോള്‍ അവരെ പിരിക്കാനും തോന്നിയില്ല. ആ ഒരാഴ്ച എന്റെ ബിപിയും ഹൈയായിരുന്നു. മോഹനും അശ്വിനെ ഭയങ്കര ഇഷ്ടമായിരുന്നു. ശ്വേത തന്റെ തീരുമാനം അറിയിച്ചതോടെ അമേരിക്കയിലേക്ക് പോവുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും സുജാത അന്ന് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

More from Filmibeat

Read more about: sujatha സുജാത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X