എന്നന്നേക്കുമായി ഏറ്റവും പ്രിയപ്പെട്ട ആളെ നഷ്ടപ്പെട്ടു; ആ സൗഹൃദത്തില്‍ നിന്നും പിന്മാറിയെന്ന് അഭയ ഹിരണ്മയി
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ജീവിത പങ്കാളിയും ഗായികയുമാണ് അഭയ ഹിരണ്മയി. ഇരുവരും തമ്മിലുള്ള ജീവിതത്തെക്കുറിച്ച് മുന്‍പും പല തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പലപ്പോഴും താരങ്ങള്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരാറുണ്ട്. എങ്കിലും അതിനെയെല്ലാം തട്ടി മാറ്റി മുന്നോട്ട് പോവുകയായിരുന്നു. ഇപ്പോഴിതാ പുതുവര്‍ഷത്തെ കുറിച്ചും കഴിഞ്ഞ് പോയ വര്‍ഷം എങ്ങനെയായിരുന്നു എന്നതിനെ കുറിച്ചും പറഞ്ഞ് എത്തിയിരിക്കുകയാണ് താരപത്‌നി.

തന്റെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട വര്‍ഷമായിരുന്നു 2021 എന്നാണ് അഭയ പറയുന്നത്. ചില സൗഹൃദങ്ങളും തനിക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. എന്നാല്‍ പുതിയ വര്‍ഷത്തില്‍ സുഹൃത്തുക്കളുടെ കൂടെ സന്തോഷത്തോടെ ആഘോഷിക്കാന്‍ സാധിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കുറിപ്പിലൂടെ പറയുന്നത്. അഭയയുടെ എഴുത്തിന്റെ പൂര്‍ണരൂപം വായിക്കാം...

'ഇത് എന്റെ ന്യൂയര്‍ ആയിരുന്നു. എന്നാലും എന്റെ നല്ല ഫ്രണ്ട്‌സിനെ എനിക്ക് മിസ് ചെയ്യുന്ന വര്‍ഷം കൂടിയായിരുന്നു. ഒരു കൂട്ടം നല്ല സുഹൃത്തുക്കളുടെ കൂടെ പുതുവര്‍ഷം ചെലവഴിക്കാന്‍ സമയം കിട്ടിയത് ഒരു അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം എന്നെ സംബന്ധിച്ചിടത്തോളം തിരക്കേറിയതായിരുന്നു. വേദനാജനകമായ തിരിച്ചറിവുകളും ബന്ധങ്ങളുടെ സ്വീകാര്യതയും എന്തിനെയും ആരെയെങ്കിലും നിസ്സാരമായി കാണാനുള്ള തിരിച്ചറിവും വന്ന നാളുകള്‍. ഒപ്പം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യനെ എനിക്ക് നഷ്ടപ്പെട്ടു. ആ നഷ്ടം എന്നെന്നേക്കുമായിട്ടാണ്.

മാത്രമല്ല ഒരു വിഷം നിറഞ്ഞ സൗഹൃദത്തില്‍ നിന്നും ഞാന്‍ പുറത്ത് വരികയും ചെയ്ത വര്‍ഷമാണത്. എന്റെ എല്ലാ ഊര്‍ജങ്ങളും എനിക്ക് അവിടെ നഷ്ടമായി. അപ്പോഴും ആ സൗഹൃദം എന്നെ നല്ല പാഠങ്ങള്‍ പഠിപ്പിച്ചു. അതിനാല്‍ തെറ്റുകള്‍ വരുത്താന്‍ സ്വയം അനുവദിക്കൂ, ജീവിതം ഒരിക്കലും പൂര്‍ണമല്ല. കഴിഞ്ഞ വര്‍ഷം ഞാന്‍ മനോഹരമായ ചില മനുഷ്യന്മാരെ കണ്ടുമുട്ടി എന്നുമാണ് അഭയ ഹിരണ്മയി പറയുന്നത്.

തന്റെ പങ്കാളിയായ ഗോപി സുന്ദറിന്റെയും സുഹൃത്തുക്കളുടെയും പെറ്റ് ഡോഗിന്റെയും കൂടെ നില്‍ക്കുന്ന ചിത്രങ്ങളും അഭയ പങ്കുവെച്ചിരുന്നു. ഇനിയുള്ള എല്ലാ വര്‍ഷങ്ങളും സന്തോഷം നിറഞ്ഞതാവട്ടേ.. തുടങ്ങി നിരവധി കമന്റുകളുമായി ആരാധകര്‍ എത്തി കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











