ലിവിംഗ് ടുഗദര്‍ ബന്ധമാണെന്ന് ആദ്യം പറയാന്‍ പറ്റിയില്ല; എല്ലാം പഠിപ്പിച്ച് തന്നത് ഗോപിയാണെന്ന് അഭയ ഹിരണ്‍മയി
ഗോപി സുന്ദറുമായി വേണമെന്ന് വിചാരിച്ചിട്ട് ഉണ്ടായ വഴിപിരിയല്‍ അല്ലായിരുന്നു. പെട്ടെന്ന് ഈ പരീക്ഷണം അവസാനിപ്പിക്കുമ്പോള്‍ ഒരു ശൂന്യത ജീവിതത്തിലുണ്ടായിട്ടുണ്ട്
സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം ജീവിച്ച് തുടങ്ങിയതിന് ശേഷമാണ് അഭയ ഹിരണ്‍മയിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. വര്‍ഷങ്ങളോളം ലിവിംഗ് ടുഗദറായി ജീവിച്ച ഇരുവരും പതിനാല് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചത് അടുത്തിടെയാണ്. പെട്ടെന്ന് തന്നെ ഗോപി സുന്ദര്‍ മറ്റൊരു റിലേഷനിലേക്ക് പോവുകയും അഭയ പാട്ടിന്റെ വഴി തിരഞ്ഞെടുക്കുകയും ചെയ്തു.
താരങ്ങള്‍ക്കിടയില്‍ പെട്ടെന്നെടുത്ത തീരുമാനമാണോ വേര്‍പിരിയലിലേക്ക് എത്തിയതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് ഗായികയിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ചാനല്‍ പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയപ്പോഴാണ് അഭയ മനസ് തുറന്നത്. പരിപാടിയുടെ പ്രൊമോ വീഡിയോയില്‍ മുന്‍പങ്കാളിയെ കുറിച്ചും വേര്‍പിരിയലിന്റെ കാരണവുമൊക്കെ താരം പറഞ്ഞിരിക്കുകയാണ്.

അഭയ ഹിരണ്‍മയി എന്ന വ്യത്യസ്തമായ തന്റെ പേര് അമ്മ ഇട്ടതാണെന്ന് മുന്‍പും താരം പറഞ്ഞിട്ടുണ്ട്. അതിന് പിന്നിലെ കഥയെന്താണെന്ന് അഭിമുഖത്തിലും പറയുകയാണ് താരം. അവതാരകന്റെ പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയവേ ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിച്ച കാലത്തെ കുറിച്ചും ബന്ധം അവസാനിപ്പിച്ചതിന്റെ കാരണവുമൊക്കെ അഭയ വ്യക്തമാക്കുന്നുണ്ട്.
'പതിനാല് വര്‍ഷമാണ് ഗോപി സുന്ദറിനൊപ്പം ജീവിച്ചത്. ആ സമയത്ത് ലിവിംഗ് ടുഗദര്‍ ബന്ധമാണെന്ന് പുറംലോകത്തോട് പറയാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല അദ്ദേഹത്തിനൊപ്പം ജീവിച്ചപ്പോഴാണ് സംഗീതത്തെ താന്‍ അടുത്ത് അറിയുന്നത്. പാട്ടുകള്‍ എങ്ങനെയാണ് തിരഞ്ഞെടുക്കേണ്ടതെന്നും പാട്ട് എങ്ങനെ പഠിക്കണമെന്നും പാട്ട് എങ്ങനെ മനസിലാക്കണമെന്നും പറഞ്ഞ് തന്നത് ഗോപി സുന്ദറാണെന്നാണ്', അഭയ പറയുന്നത്.
അദ്ദേഹവുമായി വേണമെന്ന് വിചാരിച്ചിട്ട് ഉണ്ടായ വഴിപിരിയല്‍ അല്ലായിരുന്നു. പെട്ടെന്ന് ഈ പരീക്ഷണം അവസാനിപ്പിക്കുമ്പോള്‍ ഒരു ശൂന്യത ജീവിതത്തിലുണ്ടായോ എന്ന ചോദ്യത്തിനും താരം വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. തുടരെ തുടരെ എനിക്ക് സൈബര്‍ അറ്റാക്ക് വരുന്നത് ഞാനിപ്പോള്‍ അവര്‍ക്ക് ന്യൂസ് വാല്യൂ ഉള്ളയാളാണെന്ന് തോന്നിയത് കൊണ്ടായിരിക്കും. അതുകൊണ്ടാണ് എന്നെ കുറിച്ച് അവര്‍ സംസാരിക്കുന്നത്.

അതേ സമയം ഗോപിയുമായി വേര്‍പിരിയാനുണ്ടായ കാരണത്തെ പറ്റിയും അഭയ പറയുന്നുണ്ട്. 'ജീവിതത്തില്‍ നമ്മളെടുക്കുന്ന തീരുമാനം നമ്മളെടുക്കുന്നത് പോലെയാണ് പ്രതിഫലിക്കുക. അത്തരം തീരുമാനങ്ങളില്‍ വരുന്ന ശരിയും തെറ്റും നമ്മള്‍ തന്നെ അനുഭവിക്കേണ്ടതാണെന്ന്', ഗായിക കൂട്ടിച്ചേര്‍ക്കുന്നു.
ഗോപി സുന്ദറിനെ പറ്റി മാത്രമല്ല അപ്രതീക്ഷിതമായി പിതാവിന്റെ വേര്‍പാടുണ്ടായതും കര്‍മ്മങ്ങള്‍ക്ക് പോലും പങ്കെടുക്കാന്‍ പറ്റാതെ പോയതിന്റെ വേദനയും അഭയ പങ്കുവെച്ചു. 'നഷ്ടപ്പെട്ടുവെന്ന് തോന്നിയതും നിയന്ത്രിക്കാന്‍ പറ്റാത്തതും അച്ഛന്റെ വേര്‍പാടാണ്. ഇന്ന് അച്ഛന് കൊവിഡ് ആണെന്ന് സ്ഥീരികരിക്കുന്നു. മറ്റേന്നാള്‍ അച്ഛന്‍ മരിച്ചു. അത്ര പെട്ടെന്നാണ് കാര്യങ്ങളൊക്കെ നടന്നത്. അച്ഛന്‍ മരിച്ച് ഒരു മാസത്തിന് ശേഷമാണ് ഞാന്‍ കാണുന്നത്. അച്ഛന്റെ കര്‍മ്മങ്ങളൊന്നും ചെയ്യാന്‍ പറ്റാതെ പോയെന്നും', വേദനയോടെ അഭയ ഹിരണ്‍മയി പറയുന്നു.

മലയാള സിനിമയിലെ പിന്നണി ഗായികമാരില്‍ ശ്രദ്ധേയാണ് അഭയ ഹിരണ്‍മയി. 2014 ല്‍ ഗോപി സുന്ദറിന്റെ സംഗീതത്തിലാണ് അഭയ ആദ്യമായി സിനിമയില്‍ പാടുന്നത്. പിന്നീട് അദ്ദേഹമൊരുക്കിയ നിരവധി പാട്ടുകളും താരം പാടി. ഇതിനിടെ 2018 ലാണ് തങ്ങള്‍ ലിവിംഗ് റിലേഷനിലാണെന്ന് അഭയയും ഗോപിയും പുറംലോകത്തെ അറിയിക്കുന്നത്. ഒന്‍പത് വര്‍ഷമായി രണ്ടാളും ഒരുമിച്ചാണ് ജീവിക്കുന്നതെന്നും വെൡപ്പടുത്തല്‍ നടത്തി.
എന്നാല്‍ മൂന്നാല് വര്‍ഷത്തിനുള്ളില്‍ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. 2022 മേയ് മാസത്തില്‍ അഭയയുമായി പിരിഞ്ഞ ഗോപി സുന്ദര്‍ താന്‍ പുതിയ റിലേഷനിലാണെന്ന് വെളിപ്പെടുത്തി. ഗായിക അമൃത സുരേഷുമായി ജീവിച്ച് തുടങ്ങിയെന്നാണ് ഗോപി പറഞ്ഞത്. ഇതിന് പിന്നാലെ സൈബര്‍ ലോകത്ത് അഭയയെ ചുറ്റിപ്പറ്റിയുള്ള നിരവധി വാര്‍ത്തകള്‍ വന്ന് കൊണ്ടേയിരിക്കുകയാണ്.


Click it and Unblock the Notifications