ഗോപി സുന്ദറിനൊപ്പം പോയപ്പോഴാണ് ഇതൊക്കെ പഠിച്ചത്; വേര്‍പിരിയാന്‍ കാരണം ഒരു കണ്‍ഫ്യൂഷനെന്ന് അഭയ

ഞാനും ഗോപി സുന്ദറും വേണമെന്ന് കരുതി വേർപിരിഞ്ഞതല്ല. ഒരു കൺഫ്യൂഷൻ്റെ പുറത്തുണ്ടായ വഴക്കിൽ പുള്ളി പോവുകയായിരുന്നു

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഗായിക അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലിവിംഗ് റിലേഷനിലായത് മുതലാണ് അഭയ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഗോപിയുടെ സംഗീതത്തില്‍ സിനിമകളിലടക്കം പാടി തുടങ്ങി. ഇപ്പോള്‍ പിന്നണി ഗായികയായും അല്ലാതെയും സംഗീതവുമായി മുന്നോട്ട് പോവുകയാണ് താരം.

ഗായിക അമൃത സുരേഷുമായി പുതിയ ജീവിതത്തിലേക്ക് ഗോപി സുന്ദര്‍ പ്രവേശിച്ചതിന് പിന്നാലെയാണ് അഭയയുമായി പിരിഞ്ഞ കഥ പുറത്ത് വരുന്നത്. പതിനാല് വര്‍ഷത്തോളം നീണ്ട റിലേഷന്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് അവസാനിപ്പിച്ചത്. ഒടുവില്‍ ഗോപിയുമായിട്ടുള്ള ബന്ധത്തെ പറ്റി തുറന്ന് പറയുകയാണ് അഭയ. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ലിവിംഗ് റിലേഷനെ പറ്റി ഗായിക പങ്കുവെച്ചത്.

abhaya-hiranmayi

'ഗോപി സുന്ദറിന് വേണ്ടി മാത്രമേ ഞാനിത് വരെ പാടിയിട്ടുള്ളു. ഇപ്പോഴാണ് വേറെ പാടുന്നത്. വളരെ വൈകിയാണ് ഞാന്‍ പാട്ടിലേക്ക് കടന്ന് വന്നത്. ഗോപിയുടെ കൂടെ ലിവിംഗ് ടുഗദറായി ഉണ്ടായിരുന്നപ്പോഴാണ് ചെന്നൈയിലേക്ക് പോകുന്നത്. അതല്ലാതെ പാട്ട് പാടാന്‍ വേണ്ടി പോയതല്ല. ഞങ്ങള്‍ പതിനാല് വര്‍ഷത്തോളം ഒരുമിച്ച് ഉണ്ടായിരുന്നു. ഹാപ്പിയായിട്ടാണ് പോയത്. പിരിഞ്ഞതും സന്തോഷത്തോടെയാണ്.

എന്നാല്‍ പിരിഞ്ഞതിന് ശേഷം നല്ലൊരു സൗഹൃദം സൂക്ഷിക്കാന്‍ പറ്റിയിട്ടില്ല. പക്ഷേ അതൊരു കുഴപ്പമല്ല. അതിനെ കൂടുതലൊന്നും സംസാരിക്കാന്‍ പറ്റാത്തത് കൊണ്ട് ഞാന്‍ പറയുന്നില്ല. ഗോപി സുന്ദറിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത് അറിഞ്ഞപ്പോള്‍ അച്ഛനും അമ്മയ്ക്കും എതിര്‍പ്പ് തന്നെയായിരുന്നു.

abhaya-hiranmayi

ആദ്യമേ ഇങ്ങനൊരു ജീവിതമാണെന്ന് അവരോട് പറയാന്‍ സാധിച്ചിരുന്നില്ല. അതിലൊരു വ്യക്തത വന്നപ്പോഴാണ് പറഞ്ഞത്. നമ്മള്‍ തീരുമാനിക്കുന്നത് പോലെയാണ് ജീവിതം. അതിലെ ശരിയും തെറ്റും നമ്മള്‍ അംഗീകരിക്കണം. ഇന്നും എനിക്കൊരു കുറ്റബോധവും തോന്നുമില്ലെന്ന്', അഭയ പറയുന്നു.

'ഇന്ന് ആലോചിക്കുമ്പോള്‍ വലിയൊരു വളര്‍ച്ച ഉണ്ടായത് ആ ബന്ധത്തിലൂടെയാണെന്ന് മനസിലാവും. കാരണം അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് നമ്മളെ വളര്‍ത്തി കൊണ്ട് വന്നത് അദ്ദേഹമാണ്. പാട്ടുകള്‍ പഠിക്കേണ്ടതെങ്ങനെയാണെന്ന് ഗോപി പഠിപ്പിച്ച് തന്നു. ശരിക്കും ഇന്നത്തെ എന്റെ ജീവിതവും കരിയറുമൊക്കെ പുള്ളി കാരണം ഉണ്ടായതാണെന്ന്', അഭയ കൂട്ടിച്ചേര്‍ക്കുന്നു.

ഗോപി സുന്ദറുമായി പിരിഞ്ഞതിന് ശേഷം മാത്രമല്ല അതിന് മുന്‍പും സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ തുറന്ന് വെച്ച് ദുഃഖിക്കുന്ന ആളല്ല ഞാനെന്ന് അഭയ വ്യക്തമാക്കുന്നു. ഗോപിയുടെ കൂടെ പാട്ടുകളുടെ റെക്കോര്‍ഡിങ്ങിന് താന്‍ പോകുമായിരുന്ന കഥകളും ഒരു പാട്ട് ജനിക്കുന്നത് എങ്ങനെയാണെന്ന് കണ്ടതിനെ പറ്റിയുമൊക്കെ താരം സംസാരിച്ചിരുന്നു.

abhaya-hiranmayi

ഒത്തിരി അനുഭവങ്ങളുമൊക്കെയായി നീണ്ട കാലയളവാണ് ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചത്. പെട്ടെന്ന് അതവസാനിച്ചപ്പോള്‍ ഒരു ശൂന്യത ഉണ്ടായിട്ടുണ്ട്. ജീവിതത്തിലൊരു മാറ്റം വരുമ്പോള്‍ ആര്‍ക്കും അങ്ങനെയുണ്ടാവും. അതിനെ മറികടന്നത് ഞാനെന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോഴാണ്. എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് മനസിലാക്കിയപ്പോള്‍ ആ ശൂന്യത മാറി. അതുവരെ ഒരു കുടുംബമെന്ന നിലയില്‍ പോയി. പിന്നീട് ഞാനെന്നിലേക്ക് ഒതുങ്ങി.

വേര്‍പിരിയാനുണ്ടായ കാരണം ചെറിയൊരു കണ്‍ഫ്യൂഷനിലുണ്ടായതാണെന്നാണ് അഭയ പറയുന്നത്. 'ഞങ്ങള്‍ വേണമെന്ന് വിചാരിച്ച് ഉണ്ടായ വേർപിരിയലല്ല. എന്റെ അറിവ് പ്രകാരം അതാണ്. അദ്ദേഹത്തിന്റെ ഭാഗത്ത് എങ്ങനെയാണെന്ന് അറിയില്ല. ഒരു കണ്‍ഫ്യൂഷന്റെ പുറത്തുണ്ടായ പ്രശ്‌നത്തില്‍ പോയതാണ്. അതങ്ങനെ സംഭവിച്ചത് കൊണ്ട് സ്വീകരിക്കുക എന്നേയുള്ളു', അഭയ പറയുന്നു.

2018 ലാണ് ഗോപി സുന്ദറുമായി ലിവിംഗ് റിലേഷനിലാണെന്ന കാര്യം അഭയ പുറംലോകത്തെ അറിയിക്കുന്നത്. ഒന്‍പത് വര്‍ഷത്തോളമായി ഒന്നിച്ച് ജീവിക്കുകയായിരുന്നു എന്നും താരങ്ങള്‍ അന്ന് വെളിപ്പെടുത്തി.

Read more about: Abhayaa Hiranmayi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X