കൊച്ചുപ്രേമനോടൊപ്പം അഭയ ഹിരൺമയി! ആ സ്വര്‍ണക്കമ്മല്‍ കഥ പറഞ്ഞ് പ്രിയ ഗായിക

സോഷ്യൽ മീഡിയയിൽ സജീവമാണ നടി അഭയ ഹിരണ്‍മയി. തന്റേയും ജീവിത പങ്കാളിയായ സംഗീത സംവിധായകൻ ഗോപി സുന്ദറുമായിട്ടുള്ള സന്തോഷകരമായ ജീവിതത്തെ കുറിച്ച് നടി തുറന്ന് എഴുതാറുണ്ട്. .തിരിച്ച് ഗോപി സുന്ദറും അഭയയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വചാലനാകാറുണ്ട്. ഇപ്പോഴിത അഭയ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ഒരു സർപ്രൈസ് പൊട്ടിച്ചിരിക്കുകയാണ് പ്രിയഗായിക.. തന്റെ പ്രിയപ്പെട്ട അമ്മാവനെ കുറിച്ചായിരുന്നു അഭയ ഹിരൺമയിയുടെ പോസ്റ്റ്.

Abhaya Hiranmayi

അത് മറ്റാരുമല്ല മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ കൊച്ചുപ്രേമനാണ് അഭയയുടെ അമ്മാവൻ. ഗിഫ്റ്റ് ബോക്‌സ്' മാമന്‍ എന്ന് കുറിച്ച് കൊണ്ടായിരുന്നു താരത്തിന്റെ വാക്കുകൾ. കൊച്ചു പ്രേമനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു പ്രിയഗായികയുടെ വാക്കുകൾ. ഒപ്പം ഗോപിസുന്ദറുമുണ്ട് ചിത്രത്തിൽ. അഭയയുടെ വാക്കുകൾ ഇങ്ങനെ...

"ഞാന്‍ ഋതുമതി ആയപ്പോള്‍ ആദ്യമായിട്ട് സ്വര്‍ണക്കമ്മല്‍ കൊണ്ട് തന്നു. പിന്നെ പത്താം ക്ലാസ് ജയിച്ചപ്പോള്‍ വീണ്ടും കമ്മല്‍. കോളജ് കേറിയപ്പോള്‍ ആദ്യമായിട്ട് മാമന്‍ തന്ന മൊബൈല്‍ ഫോണ്‍. പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപ്പെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റും ഡ്രസ്സും വാച്ചും ഒക്കെ കൊണ്ടേ തരും.. ഞങ്ങള്‍ പെണ്‍കുട്ടികള്‍ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും.... ഞങ്ങടെ 'ഗിഫ്റ്റ് ബോക്‌സ്' ആണ് മാമന്‍" എന്നാണ് അഭയ കൊച്ചു പ്രേമനെ കുറിച്ച് പറയുന്നത്.

അഭയയുടെ പോസ്റ്റും ചിത്രവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. കൊച്ചുപ്രേമന്‍ അഭയയുടെ അമ്മാവന്‍ ആണെന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നാണ് ഭൂരിഭാഗം കമന്റും. മാമനോട് ഒന്നും തോന്നല്ലേ മക്കളെ എന്ന രസകരമായ കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ഇൻസ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്നത്. കൊച്ചു പ്രേമൻ അഭയ ബന്ധം പ്രേക്ഷകർക്ക് ഒരു പുതിയ അറിവായിരുന്നു. ഗായിക മാത്രമല്ല മോഡൽ കൂടിയാണ് അഭയ. അതിമനോഹരരമായ ഫാഷൻ ചിത്രങ്ങളും ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെയ്ക്കാറുണ്ട്. അഭയയുടെ സാരി ചിത്രംസമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ആര്യയുടെ കഞ്ചീവരം ബ്രാൻഡിന്റെ സാരി ധരിച്ചായിരുന്നു അഭയ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അഭയ- ഗോപീ സുന്ദർ കഥ വൈറലായിരുന്നു. തുടർന്ന് അഭയ തന്നെ ഇരുവരും തമ്മിലുള്ള ബന്ധം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

അഭയ ഹിരൺമയി ഇൻസ്റ്റഗ്രാം പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X