ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത്, ഗോപി സുന്ദറിനെ കുറിച്ച് അഭയയുടെ വാക്കുകൾ

മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. താരത്തിന്റെ പിറന്നാൾ ആഘേഷമാക്കുകയായിരുന്നു മലയാള സംഗീത ലോകം. താരങ്ങളും ഗായകരും പ്രിയപ്പെട്ട ഗോപി സുന്ദറിന് പിറന്നാൾ ആശംസ‍യുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഗോപി സുന്ദറിനെ കുറിച്ച് ഗായികയും ജീവിത പങ്കാളിയുമായ അഭയ ഹിരണ്മയിയുടെ വാക്കുകളാണ്. പിറന്നാൾ ആശംസയ്ക്കൊപ്പമായിരുന്നു അഭയയുടെ വാക്കുകൾ.

 gopi sundar

അഭയയുടെ വാക്കുകൾ

ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യനാണ് താങ്കളെന്നും ഓരോ ശ്വാസത്തിലും താൻ അദ്ദേഹത്തിനൊപ്പമുണ്ടാകുമെന്നും അഭയ കുറിച്ചു. അഭയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ... ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യന്, നിങ്ങൾ എനിക്ക് മറ്റെന്തിനേക്കാളും ശ്രേഷ്ഠമാണ്. ഞാൻ നിങ്ങളെ ആരാധിക്കുന്നു, പ്രപഞ്ചം എല്ലാവിധത്തിലും നിങ്ങളെ സ്നേഹിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യട്ടെ.. നിങ്ങളെ ഞാൻ എന്നെന്നും സ്നേഹിക്കുന്നു. ഓരോ ശ്വാസത്തിലും ഞാൻ കൂടെയുണ്ടാകും. എല്ലാവിധ നന്മകളും സന്തോഷവും സമാധാനവും ആശംസിക്കുന്നു. ജന്മദിനാശംസകൾ ഏട്ടാ... അഭയ കുറിച്ചു.

ഗോപി സുന്ദറിന്റെ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു അഭയയുടെ കുറിപ്പ്. താളം പിടിക്കുന്ന വീഡിയോയായിരുന്നു ഇത്. . ടീച്ചർ എന്നോട് സമാധാനപരമായി ഇടപെടുന്ന ഏക വീഡിയോയും ഇതാണ് ... അഭയയുടെ കുറിപ്പിൽ പറയുന്നു അഭയയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്. ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട 'കോയിക്കോട്' എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്‍മയി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഗോപി സുന്ദറിന് പിറന്നാൾ ആശംസ നേർന്ന് ഗായിക സിത്താരയും രംഗത്തെത്തിയിരുന്നു. സ്‌നേഹം, ബഹുമാനം, വിശ്വാസം, ഇതെല്ലാം പ്രായവും, പകിട്ടും, പത്രാസും നോക്കാതെ തരുന്ന സുഹൃത്തുക്കള്‍ ഒരു അനുഗ്രഹമാണ്. പുതിയ അറിവുകളെ, തിരുത്തലുകളെ കയ്യും, കണ്ണും, ചെവിയും, മനസ്സും നീട്ടി സ്വീകരിക്കുന്നവര്‍ അപൂര്‍വമാണ്. ചുറ്റിനും വന്ന് കൂടുന്ന, എത്തിനോക്കുന്ന, സകല നെഗറ്റിവിറ്റികളെയും, പടിക്കല്‍ നിര്‍ത്തി നല്ലതിനെ മാത്രം ആസ്വദിക്കാനും ചേര്‍ത്തുനിര്‍ത്താനുമുള്ള ക്ഷമയും, മനസ്സും വലിയ പാഠങ്ങളാണ്. അങ്ങനെ ഉളള ചുരുക്കം ചിലരില്‍ ഒരാളാണ് നിങ്ങള്‍ ഗോപിചേട്ടാ. സന്തോഷത്തോടെയും സമാധാനത്തോടെയും പോസിറ്റീവുമായിരിക്കൂ. ഹാപ്പി ബെര്‍ത്ത്‌ഡേ. സിത്താര കൃഷ്ണകുമാര്‍ കുറിച്ചു.

അഭയയുടെ വാക്കുകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X