ഉറങ്ങിക്കോ അച്ഛാ, അച്ഛന് ഇഷ്ടമുളള പാട്ട് പാടുന്നുണ്ട് ഞാന്‍, ഹൃദയസ്പര്‍ശിയായ കുറിപ്പുമായി അഭയ ഹിരണ്‍മയി
പിന്നണി ഗായികയായി മലയാളത്തില്‍ ശ്രദ്ധേയയായ ഗായികയാണ് അഭയ ഹിരണ്‍മയി. ഗോപി സുന്ദറിനൊപ്പമാണ് അഭയ മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞത്. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള ഗായികയുടെതായി വന്ന പുതിയൊരു കുറിപ്പ് വൈറലായിരുന്നു. അച്ഛന്‍ ജി മോഹന്‌റെ വിയോഗത്തിന് പിന്നാലെയാണ് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പുമായി അഭയ ഹിരണ്‍മയി എത്തിയത്. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയായിരുന്നു അദ്ദേഹത്തിന്‌റെ വിയോഗം.

അതേസമയം അച്ഛനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഗായികയുടെ കുറിപ്പ് വന്നത്. 'മലര്‍ന്ന്ദും മലരാഹ, പാതി മലര്‍ പോല വലരും വിഴിവന്നമ്മേ, വന്തു വിഡിന്തും വിടിയാത കാലൈ പൊഴുതാഗ, വിലയും കലൈ അന്നമേ ! ഉറങ്ങിക്കോ അച്ഛാ....അച്ഛന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടു പാടുന്നുണ്ട് ഞാന്‍, അച്ഛന്റെ മൂത്തവള്, അച്ഛന്റെ കിളിമോള് കാലു തടവുന്നുണ്ട്, ആനി കുട്ടിടെ മടിയില് കിടന്നു ഒറങ്ങിക്കോ എന്നാണ് അഭയ ഹിരണ്‍മയി തന്‌റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഗ്ലാമര്‍ ചിത്രങ്ങളുമായി തെലുങ്ക് നടി, എറ്റവും പുതിയ ഫോട്ടോസ് കാണാം
അഭയ്ക്ക് പിന്നാലെ ഗോപി സുന്ദറും അച്ഛന് ആദരാഞ്ജലികള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. "വീ മിസ് യൂ അച്ഛാ, റെസ്റ്റ് ഇന്‍ പീസ് എന്നാണ് ഗോപി സുന്ദര്‍ കുറിച്ചത്. തിരുവന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്ന ആളാണ് അഭയയുടെ പിതാവ് മോഹന്‍. നാടക രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.


Click it and Unblock the Notifications











