For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചീത്ത വിളിച്ചവര്‍ക്കും ബോഡി ഷെയിം ചെയ്തവര്‍ക്കും വെട്ടിക്കളഞ്ഞ മുടി സമര്‍പ്പിക്കുന്നു, അഭയയുടെ മറുപടി

  |

  സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങളും ആക്രമണങ്ങളും എപ്പോഴും നേരിടേണ്ടി വന്ന ഗായികയാണ് അഭയ ഹിരണ്‍മയി. ഗോപി സുന്ദറിന്‌റെ ജീവിത പങ്കാളിയായ ശേഷമാണ് അഭയക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളുണ്ടായത്. സംഗീത സംവിധായകന്‌റെ കുടുംബ ജീവിതം തകരാന്‍ കാരണക്കാരി അഭയയാണെന്ന തരത്തിലുളള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയിലുണ്ടായി. എന്നാല്‍ ഇത്തരം അധിക്ഷേപങ്ങളൊന്നും കാര്യമാക്കാതെയാണ് ഗോപി സുന്ദറും അഭയയും ജീവിതം മുന്നോട്ടുകൊണ്ടുപോയത്.

  സാരി ലുക്കില്‍ ശ്രീദേവിയുടെ മനോഹര ചിത്രങ്ങള്‍, കാണാം

  തങ്ങളുടെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. പിന്നണി ഗായികയായി മലയാളത്തില്‍ തിളങ്ങിയ അഭയ ഹിരണ്‍മയി ഗോപി സുന്ദറിന്‌റെ സംഗീതത്തിലും പാടിയിട്ടുണ്ട്. അതേസമയം അഭയയുടെതായി വന്ന എറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

  തന്നെ വിമര്‍ശിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കുമെല്ലാം മറുപടിയുമായാണ് അഭയ എത്തിയത്. പുതിയ ഹെയര്‍കട്ട് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അഭയ ഹിരണ്‍മയിയുടെ കുറിപ്പ് വന്നത്. 'എന്റേ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്‌നമായി കണ്ട് എന്നെ ചീത്ത വിളിക്കുകയും ബോഡിഷെയിം ചെയ്യുകയും, മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാന്‍ ശ്രമിക്കുകയും ചെയ്ത അ സുമനസുകള്‍ ആയ കുലസ്ത്രീ /കുലപുരുഷുസ്'...

  'കൂടാതെ ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കള്‍ക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി സമര്‍പ്പിക്കുന്നു. ഞാന്‍ ഇതോടെ നന്നായി എന്നും, നാളെ മുതല്‍ നിങ്ങള്‍ പറയുന്നതു കേട്ട് അനുസരിചു ജീവിച്ചുകൊള്ളാം എന്നും ഇതിനാല്‍ ഇവിടെ സാക്ഷ്യപെടുത്തുന്നു, ഏന്നു നിങ്ങടെ സ്വന്തം കുടുംബം കലക്കി', എന്നാണ് അഭയ ഹിരണ്‍മയി കുറിച്ചത്.

  അതേസമയം ഗുഢാലോചന എന്ന ചിത്രത്തിലെ കോയിക്കോട് എന്ന പാട്ടിലൂടെയാണ് അഭയ ഹിരണ്‍മയി മലയാളത്തില്‍ ശ്രദ്ധേയയായത്. ഗൂഢാലോചനയ്ക്ക് പുറമെ നാക്കു പെന്‌റ നാക്കു ടക്ക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, ടു കണ്‍ട്രീസ്, ജെയിംസ് ആന്‍ഡ് ആലീസ്, സത്യ ഉള്‍പ്പെടെയുളള സിനിമകളിലും അഭയ പാട്ടുകള്‍ പാടി.

  Prithviraj Sukumaran Talks about his latest movie Cold Case | FilmiBeat Malayalam

  2014 മുതലാണ് അഭയ ഹിരണ്‍മയി പിന്നണി ഗാനരംഗത്ത് സജീവമായത്. 2018ല്‍ ഏട്ടുവര്‍ഷമായി ജീവിതത്തില്‍ ഞങ്ങള്‍
  ഒന്നിച്ചാണെന്ന് ഗോപി സുന്ദറും അഭയയും വെളിപ്പെടുത്തി. അഭയയ്‌ക്കൊപ്പമുളള ഗോപി സുന്ദറിന്‌റെ ചിത്രങ്ങളെല്ലാം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അടുത്തിടെ ജീവിത പങ്കാളിയുടെ പിറന്നാളിന് ഗോപി സുന്ദറിന്‌റെതായി വന്ന ആശംസാ പോസ്റ്റും ശ്രദ്ധേയമായിരുന്നു. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും ഹിന്ദിയിലുമെല്ലാം തിളങ്ങിയ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ഗോപി സുന്ദര്‍ ഒരുക്കിയ പാട്ടുകളാണ് അഭയയ്ക്കും കരിയറില്‍ വഴിത്തിരിവായത്.

  Read more about: gopi sundar
  English summary
  Singer Abhaya Hiranmayi Viral Write-up Trolling Online Philanthropist Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X