For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാലയുടെ കാശ് കൊണ്ടല്ലേ ജീവിക്കുന്നത്; ഗോപി ചേട്ടന്‍ വന്നപ്പോഴും ഇതേ വിമര്‍ശനം തന്നെയെന്ന് അഭിരാമി സുരേഷ്

  |

  സഹോദരിയുടെ കുടുംബ ജീവിതത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ് ഗായിക അഭിരാമി സുരേഷും. തന്റെ കുടുംബത്തിനെതിരെ വരുന്ന മോശം വാര്‍ത്തകളില്‍ പ്രതികരിച്ച് അഭിരാമി അടുത്തിടെ രംഗത്ത് വന്നിരുന്നു. ചേച്ചിയുടെ ആദ്യ വിവാഹമോചനത്തിന് ശേഷമാണ് ചിലര്‍ ഈ രീതിയില്‍ അഭിപ്രായങ്ങള്‍ പറഞ്ഞ് വരുന്നതെന്നാണ് അഭിരാമി പറയുന്നത്.

  രണ്ടാമതും ചേച്ചി മറ്റൊരു ജീവിതത്തിലേക്ക് ചുവടുവെച്ചതോടെ വാര്‍ത്തകളെത്തി. ഇപ്പോള്‍ സഹിക്കാന്‍ പറ്റാവുന്നതിലും അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നതെന്ന് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അഭിരാമി പറഞ്ഞു.

  ഗോപി സുന്ദറും അമൃതയും വിവാഹം കഴിച്ചോ എന്ന ചോദ്യത്തിന് കല്യാണത്തിലേക്ക് പോയി കൊണ്ടിരിക്കുന്നുവെന്ന് അഭിരാമി പറയുന്നു. അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഇതിനിടയില്‍ എന്നെ വലിച്ചിടുന്നത് എന്തിനാണെന്ന് അറിയില്ലെന്ന് അഭിരാമി ചോദിക്കുന്നു.

  Also Read: ആത്മഹത്യ ചെയ്യാനായി റെയില്‍വേ ട്രാക്കിലേക്ക് ഓടി; ഒരു കുഞ്ഞില്ലാത്ത വേദനയെ കുറിച്ചും നടന്‍ വിനോദ് കോവൂര്‍

  'ബാലയുമായിട്ടുള്ള ചേച്ചിയുടെ ഡിവോഴ്‌സ് വന്ന സമയത്താണ് ഏറെ കുറേ ആളുകള്‍ക്ക് ഇഷ്ടക്കേട് വന്നത്. പിന്നീട് ഗോപി സുന്ദറുമായിട്ടുള്ള ബന്ധം വന്നപ്പോഴും ആളുകള്‍ തുടങ്ങി. ആദ്യം ഒന്ന് രണ്ട് പേരാണ് ഇതൊക്കെ പറഞ്ഞത്. പിന്നെ അതിന് താഴെ നൂറ് കണക്കിന് കമന്റുകളായി'.

  ബാലയുടെ പണം കൊണ്ടാണ് ഞങ്ങള്‍ ജീവിയ്ക്കുന്നത് എന്നാണ് ചിലരുടെ കമന്റുകള്‍. അതിന്റെ അഹങ്കാരമാണെന്നും പറയുന്നവരുണ്ട്. പക്ഷേ പതിമൂന്നാമത്തെ വയസ്സ് മുതല്‍ നന്നായി സമ്പാദിക്കുന്ന ആളാണ് ഞാന്‍. ഞാനും ചേച്ചിയും അച്ഛനും ഒന്നും വെറുതേ ഇരിക്കുന്നവരല്ലല്ലോ. അമ്മയും ജോലി ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ വാഹനം വാങ്ങിയത് മുതല്‍ എല്ലാം എന്റെ കാശ് കൊണ്ടാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം വരും.

  Also Read: പ്രസവിച്ച് കുഞ്ഞിനെ കൊടുത്താല്‍ മതി; ഭര്‍ത്താവുമായി എല്ലാ പ്ലാനിങ്ങും കഴിഞ്ഞെന്ന് ആലിയ ഭട്ട്

  അങ്ങനെയെങ്കില്‍ കാശ് ഉണ്ടാക്കുന്നത് ഏത് ജോലി ചെയ്തിട്ടാണെന്നും അവതാരകന്‍ ചോദിച്ചിരുന്നു. 'എനിക്കൊരു യൂട്യൂബ് ചാനലുണ്ട്. രണ്ട് ബിസിനസ് ഉണ്ട്, അമൃതംഗമയ എന്ന ബാന്റ് ഉണ്ട്, പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ് ടീച്ചിങ് എടുത്ത് കൊടുക്കുന്നുണ്ട്. അങ്ങനെയാണ് കാശ് സമ്പാദിക്കുന്നത്. ഇതെല്ലാം വെറുതേയാണോന്ന്' അഭിരാമി തിരിച്ച് ചോദിക്കുന്നു.

  Also Read: വേര്‍പിരിഞ്ഞ ഭര്‍ത്താവ് ധനുഷുമായി ഒരുമിക്കുന്നുവെന്ന് വാര്‍ത്ത; പുത്തന്‍ ചിത്രവുമായി ഐശ്വര്യ രജനികാന്ത്

  ഗോപി ചേട്ടന്‍ എനിക്ക് അച്ഛനെ പോലെ തന്നെയാണ്. സംഗീതത്തിന്റെ കാര്യത്തിലും അങ്ങനെയാണ്. എന്നെ മൂത്തമോളായിട്ടാണ് പുള്ളി കാണുന്നത്. അങ്ങനെയാണ് വിളിക്കുന്നതും. ഞാന്‍ ചേട്ടച്ഛന്‍ എന്നാണ് തിരിച്ച് വിളിക്കുന്നത്. അങ്ങനെ ഒരു അച്ഛന്‍ മകള്‍ ബന്ധമാണ് ചേച്ചിയുടെ ഭര്‍ത്താവുമായി ഉള്ളതെന്ന് അഭിരാമി പറയുന്നു.

  സൈബര്‍ ആക്രണം വന്നപ്പോള്‍ മൗനം വിദ്വാന് ഭൂഷണം എന്ന രീതിയിലായിരുന്നു കുറേക്കാലം ചേച്ചി. പക്ഷെ ഇപ്പോള്‍ എല്ലാ പരിധികളും സോഷ്യല്‍ മീഡിയ ലംഘിച്ചു കഴിഞ്ഞു. ചേച്ചി ശരിക്കും ഒരു പാവമാണ്. ആദ്യം റിയാലിറ്റി ഷോ യില്‍ വന്നപ്പോഴൊക്കെ ചേച്ചി പാവമായിരുന്നു. ഇപ്പോഴുമാണ്. എന്നാല്‍ ചില സാഹചര്യങ്ങള്‍ കൊണ്ട് ബോള്‍ഡ് ആവേണ്ടി വന്നതാണ്. പിന്നെ കാലത്തിന് അനുസരിച്ച് വേഷത്തിലും മാറ്റം വന്നു. ഇതൊക്കെയാണ് പലര്‍ക്കും പ്രശ്‌നമെന്ന്', അഭിരാമി സൂചിപ്പിച്ചു.

  English summary
  Singer Abhirami Suresh About Sister Amrutha Suresh And Bala's Issue After Their Separation. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X