For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമൃതയെ ചേര്‍ത്ത് പിടിച്ച് ചുംബനത്തിന്റെ തൊട്ട് അരികില്‍ വരെ; പുതിയ സന്തോഷം ഉടനെയെന്ന് അമൃതയും ഗോപി സുന്ദറും

  |

  സോഷ്യല്‍ മീഡിയയിലൂടെ സദാചാരക്കാര്‍ ഗായിക അമൃത സുരേഷിന്റെ പിന്നാലെ കൂടിയിട്ട് മാസങ്ങളായി. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് അമൃത. ഇരുവരും സോഷ്യല്‍ മീഡിയ പേജിലൂടെ സന്തോഷ നിമിഷങ്ങള്‍ പങ്കുവെക്കുന്നു എന്നല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല.

  എന്നാല്‍ ഗോപിയുമായി പുതിയൊരു ജീവിതം ആരംഭിച്ചതിനെ പറ്റി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ അമൃത വെളിപ്പെടുത്തി. മകള്‍ അവന്തികയുടെ സമ്മതം വാങ്ങിയിട്ടാണ് ഇതിന് തയ്യാറായതെന്നാണ് താരം പറഞ്ഞത്. അതേ സമയം മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് കൊണ്ടാണ് അമൃതയും ഗോപിയും എത്തിയിരിക്കുന്നത്.

  തന്റെ ജീവിതത്തില്‍ പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന ചില കാര്യങ്ങള്‍ ഉടനെ ഉണ്ടാവുമെന്ന് അമൃത പറഞ്ഞിരുന്നു. പിന്നാലെ കിടിലനൊരു വീഡിയോ ആണ് താരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. പരസ്പരം ചേര്‍ന്ന് നിന്ന് ചുംബിക്കാന്‍ ഒരുങ്ങുന്ന ഗോപി സുന്ദറും അമൃതയുമാണ് വീഡിയോയിലുള്ളത്. ഇതെന്താണെങ്കിലും വൈകാതെ വരുമെന്ന് പറഞ്ഞാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നതും. ഇതോടെ ആരാധകരും ആവേശത്തിലായി.

  തോൽക്കാൻ എനിക്ക് മനസ്സില്ലടാ, ഞാൻ മാനസ മൈന ഒന്നും പാടി നടക്കില്ല, പോയത് പോട്ടെയെന്ന് റോബിൻ

  അമൃതയും ഗോപിയും ആദ്യമായി ഒന്നിച്ച് ചെയ്യുന്ന മ്യൂസിക് ആല്‍ബം ആണെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. മ്യൂസിക് ട്രീ പ്രസന്റ് ചെയ്യുന്ന 'THONTHARAVA' എന്ന പേരിലാണ് ആല്‍ബം എത്തുന്നത്.

  'ഞങ്ങള്‍ ആദ്യമായി ഒരുമിക്കുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകളും പിന്തുണയും വേണം. എന്റെ സദാചാരരേ... എല്ലാ ബഹുമാനത്തോടും കൂടി നിങ്ങളും നിങ്ങളുടെ വഴി തുറക്കണം. ഇത് നിങ്ങളുടെ കാഴ്ചപ്പാടുകളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല. ഇത് നിങ്ങളുട കപ്പിലെ ചായ അല്ലെന്നും ഒരിക്കല്‍ കൂടി പറയുകയാണ്.. നന്ദി' എന്നുമാണ് ഗോപി സുന്ദര്‍ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

  നടി രാധികയാണ് പ്രതാപിന്റെ ആദ്യ ഭാര്യ; ബന്ധം പിരിഞ്ഞതില്‍ രാധികയെ കുറ്റം പറയില്ല, കാരണമുണ്ട്! നടന്‍ പറഞ്ഞത്

  അതേ സമയം താരങ്ങളുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. ചിലര്‍ കളിയാക്കി കൊണ്ട് എത്തുമ്പോള്‍ മറ്റ് ചിലര്‍ ആ സന്തോഷം കാണാന്‍ കാത്തിരിക്കുകയാണെന്ന് പറയുന്നു. 'വീടിനകത്ത് ചെയ്യുന്നതൊക്കെ നടു റോഡിലും ചെയ്യാന്‍ തുടങ്ങിയോ, ഇത്രയും വേണ്ടിയിരുന്നില്ല, അമൃതയുടെ മകളുടെ കാര്യമാണ് കഷ്ടം'.. എന്ന് തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് കമന്റിലൂടെ വന്ന് കൊണ്ടിരിക്കുന്നത്. ഇതിലൊന്നും പ്രതികരിക്കാതെ മുന്നോട്ട് പോവാനാണ് ഇരുവരുടെയും തീരുമാനം.

  ഡോക്ടർക്ക് എന്നെ പെട്ടെന്ന് കല്യാണം കഴിക്കണം; റോബിനുമായിട്ടുള്ള കല്യാണത്തെ കുറിച്ച് ദില്‍ഷ

  താനെടുത്ത തീരുമാനങ്ങള്‍ക്കെല്ലാം ആദ്യം അനുവാദം വാങ്ങുന്നത് മകള്‍ പാപ്പുവിന്റേതാണെന്നാണ് അമൃത ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഗോപി സുന്ദറുമായി ഇഷ്ടത്തിലായ കാര്യവും ആദ്യം പാപ്പുവിനോടാണ് പറഞ്ഞത്. അവള്‍ക്കും കൂടി ഓക്കെ ആയതിന് ശേഷമാണ് തീരുമാനം എടുത്തത്. തന്റെ രഹസ്യങ്ങളെല്ലാം സൂക്ഷിച്ച് വെക്കുന്ന ഏറ്റവും പ്രിയപ്പെട്ട ആളും മകളാണെന്നാണ് അമൃതയുടെ അഭിപ്രായം.

  ഗോപി സുന്ദറിൻ്റെ വീഡിയോ കാണാം

  Read more about: amrutha suresh gopi sunder
  English summary
  Singer Amritha Suresh And Gopi Sunder About Their First Ever Together
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X