India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവിടുന്നും ഇവിടുന്നും കോടികള്‍ തട്ടിയെടുത്തു; 20 കോടിയെങ്കിലും കാണും, വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അമൃത

  |

  സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഗായിക അമൃത സുരേഷ്. സ്വന്തമായി ബാന്‍ഡ് തുടങ്ങി പാട്ടുകളുടെ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്നതിനിടെ പുതിയൊരു ജീവിതത്തിലേക്ക് കൂടി അമൃത പ്രവേശിച്ചു. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം പാട്ടും സംഗീത യാത്രകളുമൊക്കെയായി സന്തോഷത്തിലാണ്.

  സന്തോഷ നിമിഷങ്ങളിലെല്ലാം തന്നെ തേടി എത്തുന്ന നെഗറ്റീവ് വാര്‍ത്തകളില്‍ പ്രതികരിക്കുകയാണ് താരമിപ്പോള്‍. കൗമുദി മൂവീസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് ഇതുവരെ പുറത്ത് പറയാത്ത കാര്യങ്ങള്‍ അമൃത പറഞ്ഞത്. ഒപ്പം തന്റെ പേരിലുള്ള വ്യാജ വാര്‍ത്തകളും ഗായിക വെളിപ്പെടുത്തി.

  അമൃതയോട് ആള്‍ക്കാര്‍ക്ക് ഇത്രയും ദേഷ്യം വരാനുള്ള കാരണമെന്താണ്?

  'എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഞാനിത് വരെ സോഷ്യല്‍ മീഡിയയില്‍ ഒന്നും പറഞ്ഞിട്ടില്ല. ഇനി പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞ് അതൊക്കെ ആരിലേക്കെങ്കിലും എത്താനോ അവരെ വിഷമിപ്പിക്കാനോ താല്‍പര്യപ്പെടുന്നില്ല. അതുകൊണ്ട് തന്നെ എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഞാന്‍. പക്ഷേ ആളുകള്‍ അവര്‍ക്ക് തോന്നുന്നതൊക്കെ പറയുകയാണ്. ഇതുവരെ തന്റെ പേരില്‍ വന്ന 99 ശതമാനം വാര്‍ത്തകളും ഫേക്ക് ആണെന്നാണ്' അമൃത പറയുന്നത്.

  Also Read: പൃഥ്വിരാജ് കപൂറിന്റെ ഔട്ട് ഹൗസിലാണ് തന്റെ കുടുംബം താമസിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനില്‍ കപൂര്‍

  തന്റെ പേരിലെ ചില പ്രധാന വാര്‍ത്തകളെ കുറിച്ച് അമൃത പറഞ്ഞതിങ്ങനെ.. 'അവിടുന്നും ഇവിടുന്നുമായി ഞാന്‍ കോടികള്‍ തട്ടിയെടുത്തു എന്നൊക്കെയാണ് പ്രധാന വാര്‍ത്തകള്‍. കോടികളുടെ കണക്ക് കേട്ടാല്‍ പത്ത് ഇരുപത് കോടി എനിക്കിപ്പോള്‍ ഉണ്ടെന്ന് കരുതാം.

  സത്യാവസ്ഥ എന്റെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും എന്റെ മോള്‍ക്കും അറിയാം. അത്രയും മതി. ഞാന്‍ സീറോ യില്‍ നിന്നാണ് ജീവിതം റീസ്റ്റാര്‍ട്ട് ചെയ്തത്. അതൊന്നും നാട്ടുകാര്‍ക്ക് അറിയുന്ന കാര്യമല്ലല്ലോ. അതാണ് അവര്‍ തോന്നുന്നതൊക്കെ പറയാന്‍ കാരണം' എന്നാണ് അമൃത പറയുന്നത്.

  Also Read: നടി രേഖയ്ക്ക് നഷ്ടപ്പെട്ട ഭാഗ്യമാണ് ശ്രീദേവിയ്ക്ക് സൗഭാഗ്യമായത്; പിന്നെ നടന്നതൊക്കെ ചരിത്രമാണെന്ന് താരം

  'ചില സമയത്ത് ഇതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം വരും. കുഴപ്പമില്ലെന്ന് കരുതി ഓരോന്നും ഞാന്‍ വിട്ട് കളയും. ഇടയ്ക്ക് മകള്‍ പാപ്പു വിളിച്ചിട്ട് വാര്‍ത്തകളെ കുറിച്ച് പറയും. അവളും ഓണ്‍ലൈനിലൂടെ എല്ലാം കാണുന്നുണ്ട്. അമ്മയ്ക്ക് പുതിയ കുട്ടി വന്നിട്ടുണ്ട് അമ്മ എന്ന് ഒരീസം അവള്‍ പറഞ്ഞു.

  അങ്ങനെയും ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇതൊക്കെ കണ്ട് ഞാന്‍ വിഷമിച്ചാലും മമ്മി എന്തിനാണ് വിഷമിക്കുന്നത്. ഞാനില്ലേ എന്നാണ് മകള്‍ പറയാറുള്ളത്. അമ്മയും അച്ഛനും സഹോദരി അഭിരാമിയുമൊക്കെ ഇതേ നിലപാടിലാണെന്നും' അമൃത സൂചിപ്പിച്ചു.

  Also Read: ആരെ വിവാഹം കഴിക്കണമെന്നത് ദിൽഷയുടെ തീരുമാനമാണ്; താരത്തിൻ്റെ പ്രതികരത്തെ കുറിച്ച് ആരാധകർ, കുറിപ്പ് വൈറൽ

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat

  'ആളുകള്‍ പറയുന്ന നിലയ്ക്ക് ആയിരുന്നെങ്കില്‍ അമൃത സുരേഷ് എന്തൊക്കെ നേടിയിട്ടുണ്ടാവും. എവിടെയോ എത്തിയിട്ടുണ്ടാവും. ഇതിനൊന്നും ആരെയും ഒന്നും പറയാന്‍ പറ്റില്ല. ഇവിടെ വന്ന് കുറച്ച് കമന്റിട്ടിട്ട് പോവുമ്പോള്‍ അവരുടെ ഫ്രസ്‌ട്രേഷന്‍ കുറയുകയാണെങ്കില്‍ കുറയട്ടേ..' അങ്ങനെയേ ഞാന്‍ വിചാരിക്കുന്നുള്ളുവെന്ന് അമൃത സൂചിപ്പിച്ചു.

  English summary
  Singer Amritha Suresh Opens Up About Fake News Against Her Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X