India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുതിയ ജീവിതത്തില്‍ 24 മണിക്കൂറും സംഗീതമാണ്; കല്യാണ സാരി എടുക്കാന്‍ പോയപ്പോള്‍ ചമ്മിയതിനെ കുറിച്ച് അമൃത സുരേഷ്

  |

  ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലാണ് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും പങ്കെടുത്തത്. ഇരുവരും ഗംഭീര പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. എന്നാല്‍ താരങ്ങള്‍ ഷോ യില്‍ പ്രത്യേകമായൊരു ഭാഷയിലാണ് സംസാരിച്ചിരുന്നത്. ചെറുപ്പം മുതല്‍ കാര്യങ്ങള്‍ കമ്യൂണിക്കേറ്റ് ചെയ്യുന്ന ഭാഷയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അമൃതയിപ്പോള്‍.

  'ബിഗ് ബോസില്‍ പോയപ്പോള്‍ അഭിരാമി കൂടെയുള്ളതാണ് ഏറ്റവും വലിയ സമാധാനം. ഞങ്ങളുടെ കോഡ് ഭാഷയാണ് വീടിനകത്ത് സംസാരിക്കാന്‍ എടുത്തത്. പല കമ്യൂണിക്കേഷനും അതിലൂടെയായിരുന്നു. ഇടയ്ക്ക് ഒരു മോണിങ് ടാസ്‌ക് തന്നെ ഞങ്ങളുടെ ഭാഷ ഡീകോഡ് ചെയ്ത് കൊടുക്കാന്‍ ആയിരുന്നു. പക്ഷെ അതിന്റെ വേര്‍ഷന്‍ 2 ആണ് അന്ന് അഭി പറഞ്ഞ് കൊടുത്തത്.

  സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലെ ഞങ്ങള്‍ ആ ഭാഷ സംസാരിക്കുന്നുണ്ട്. പത്ത് ഇരുപത് വര്‍ഷമായി കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ഈ ഭാഷയിലാണ്. പക്ഷേ ബിഗ് ബോസിലാണ് ഏറ്റവും ഉപയോഗം വന്നത്' എന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ അമൃത പറയുന്നത്.

  'സ്പീഡില്‍ സംസാരിക്കുന്നത് കാരണം മറ്റുള്ളവര്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കില്ല. ഞങ്ങളായിട്ട് ഉണ്ടാക്കിയതല്ല. ഞങ്ങളുടെ ചേച്ചി കൊണ്ട് തന്നതാണ്. എന്നാല്‍ ഇത് അറിയുന്ന ആളുകളുണ്ടെന്നും അമൃത വെളിപ്പെടുത്തി. ആര്‍ക്കും അറിയാത്ത ഭാഷയല്ല, ചിലര്‍ക്കൊക്കെ അറിയാം. എന്റെ കല്യാണത്തിന്റെ സമയത്ത് ഡ്രസ്സ് എടുക്കാന്‍ പോയപ്പോഴാണ് മറ്റുള്ളവര്‍ക്കും ഞങ്ങളുടെ ഭാഷ അറിയാമെന്ന് മനസിലായത്' അമൃത പറയുന്നു

  Also Read: 'തെന്നിന്ത്യയിൽ 10 സിനിമകൾ ചെയ്തു'; കേട്ടപ്പോൾ ഋഷി കപൂറിന്റെ പ്രതികരണത്തെക്കുറിച്ച് താപ്സി

  'ഒരു സാരി എടുത്തതിനെ കുറിച്ച് ഞങ്ങള്‍ ആ ഭാഷയില്‍ കുറ്റം പറഞ്ഞു. അവിടെ ഉണ്ടായിരുന്ന ഒരു ചേച്ചി ഇത് കേട്ടു. എന്നിട്ട് അതേ ഭാഷയില്‍ ഞങ്ങളോട് തിരിച്ച് പറഞ്ഞു. ഇതോടെ പലര്‍ക്കും ഈ ഭാഷ അറിയാമെന്ന് മനസിലായി. മകള്‍ പാപ്പുവിന് അറിയാം. പക്ഷേ അവള്‍ അത് ട്രൈ ചെയ്തിട്ടില്ലെന്ന്' അമൃത പറയുന്നു.

  Also Read: ഞാനല്ല, ഐശ്വര്യ റായിയെ വരെ വീഴും; കാന്ത ശക്തി പോലെയാണ്, നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ പ്രണയത്തെ കുറിച്ച് ഭാര്യ

  പാപ്പു ഈ ഭാഷ ആര്‍ക്കെങ്കിലും പറഞ്ഞ് കൊടുത്താലോ എന്ന ചോദ്യത്തിന് അവളെ പോലെ രഹസ്യം സൂക്ഷിക്കുന്ന ആരും തന്റെ സുഹൃത്തുക്കളില്‍ പോലുമില്ലെന്നാണ് അമൃതയുടെ മറുപടി. രഹസ്യം പറയാന്‍ പറ്റിയ ആളാണ് പാപ്പു. അവളോടാണ് ആദ്യം പോയി എന്തെങ്കിലും കാര്യം പറയും.

  Also Read: നടി രാധികയാണ് പ്രതാപിന്റെ ആദ്യ ഭാര്യ; ബന്ധം പിരിഞ്ഞതില്‍ രാധികയെ കുറ്റം പറയില്ല, കാരണമുണ്ട്! നടന്‍ പറഞ്ഞത്

  ഗോപി സുന്ദറുമൊന്നിച്ചുള്ള ജീവിതത്തെ കുറിച്ച് അമൃത പറഞ്ഞത്.. 'ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒരു മ്യൂസിക്കല്‍ കുടുംബത്തിലാണ്. ഇപ്പോള്‍ വീണ്ടും ഒരു സംഗീത കുടുംബത്തിലേക്കാണ് എത്തിയത്. രാവിലെ എഴുന്നേല്‍ക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും തുടങ്ങി ഇരുപത്തിനാല് മണിക്കൂറും പാട്ടാണ് എല്ലായിടത്തും. സംഗീതാത്മകമുള്ള വീട്ടിലേക്ക് പോയത് പോലെ തോന്നുന്നു. സംഗീതമായത് കൊണ്ട് സന്തോഷവും സമാധാനവുമൊക്കെയുണ്ട്' താരം പറഞ്ഞു.

  English summary
  Singer Amritha Suresh Opens Up About Secret Language And New Life With Gopi Sunder
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X