ഞങ്ങള്‍ ഇനി മൂന്നാണ്, കുഞ്ഞുവാവ വരാന്‍ പോവുന്നു,സന്തോഷം പങ്കുവെച്ച് അരുണ്‍ഗോപനും നിമ്മിയും
റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് താരമായി മാറുന്നവരേറെയാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ കണ്ടവരാരും അരുണ്‍ ഗോപനെ മറക്കാനിടയില്ല. പ്രേക്ഷക പിന്തുണയില്‍ ഏറെ മുന്നിലായിരുന്നു ഈ ഗായകന്‍. അരുണിനെ കാണാനായി മാത്രം പരിപാടി കണ്ടവരും ഏറെയായിരുന്നു. കൂളായി നിന്ന് ജഡ്ജസിന്റെ ചീത്തയൊക്കെ വാങ്ങുന്നയാളെ താന്‍ അന്നേ ശ്രദ്ധിച്ചിരുന്നുവെന്ന് നിമ്മി പറയുന്നു. അഭിനേത്രിയും അവതാരകയുമായ നിമ്മിയെയായിരുന്നു അരുണ്‍ ജീവിതസഖിയാക്കിയത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
സ്വന്തമായി യൂട്യൂബ് ചാനലുണ്ട് ഇരുവര്‍ക്കും. കഴിഞ്ഞ ദിവസമായിരുന്നു നിമ്മിയും അരുണ്‍ ഗോപനും പ്രണയത്തെക്കുറിച്ചും പുതിയ വിശേഷങ്ങളെക്കുറിച്ചുമൊക്കെ വാചാലരായെത്തിയത്. ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയെന്ന് പറയുന്നത് ഞങ്ങളുടെ കാര്യത്തില്‍ ശരിയാണെന്നായിരുന്നു അരുണ്‍ ഗോപനും നിമ്മിയും പറഞ്ഞത്. അതിരപ്പിള്ളിയുടെ പശ്ചാത്തലത്തിലായിരുന്നു ഇരുവരും പ്രണയത്തെക്കുറിച്ച് വാചാലരായത്. യൂട്യൂബ് ചാനലിലെ പുതിയ എപ്പിസോഡ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആദ്യം കണ്ടത്
നിമ്മി വര്‍ക്ക് എച്ച്ആറായി ജോലി ചെയ്തിരുന്ന സമയത്തായിരുന്നു അരുണ്‍ ഗോപന്‍ പരിചയപ്പെട്ടത്. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇവന്റായിരുന്നു. ഉച്ചവരെ ഓഫീസിലിരുന്ന് അതിന് ശേഷം പരിപാടിക്ക് പോവാറുണ്ടായിരുന്നു. ഓഫീസില്‍ എല്ലാവരുമായും അടുത്ത ബന്ധമുണ്ടായിരുന്നു അരുണിന്. നിമ്മിയായിരുന്നു പരിപാടിയുടെ അവതാരക. സുഹൃത്തായ സുജയിലൂടെയായിരുന്നു നിമ്മിയെ പരിചയപ്പെട്ടത്.

പരിപാടിക്ക് ശേഷം
ആദ്യകാഴ്ചയില്‍ത്തന്നെ ഇഷ്ടപ്പെട്ടിരുന്നു. അന്ന് പാട്ട് കഴിഞ്ഞതിന് ശേഷവും അരുണ്‍ അവിടെ നിന്നിരുന്നു. ഒരുമിച്ചായിരുന്നു ഇരുവരും ഭക്ഷണം കഴിച്ചത്. ആ സമയത്ത് ഗോപു തന്റെ ഫ്രൂട്ടി എടുത്ത് കഴിച്ചിരുന്നു. റൊമാന്‍സിന് വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. വെള്ളം വേണമെന്ന് തോന്നിയതിനാലാണ് അങ്ങനെ ചെയ്തത്. അന്ന് ഇന്‍ഹൗസ് പാര്‍ട്ടിയുണ്ടായിരുന്നു ആ പരിപാടിയിലും അരുണുണ്ടായിരുന്നു. ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോലും പോവാതെ ഇവരുടെ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അരുണ്‍ ഗോപന്‍.

ഫോട്ടോയെടുത്തു
മുഖാമുഖമായാണ് അന്ന് ഇരുന്നത്. അതിനിടയില്‍ കണ്ണില്‍ നോക്കി സൈറ്റടിച്ചിരുന്നു. പൊതുവെ ഡാന്‍സ് ചെയ്യാറുള്ള എനിക്ക് എഴുന്നേല്‍ക്കാന്‍ പോലും ആയില്ലെന്നായിരുന്നു നിമ്മി പറഞ്ഞത്. ഗോപു ഉള്ളത് കൊണ്ടാണോ ഡാന്‍സ് ചെയ്യാതിരുന്നതെന്നായിരുന്നു സുഹൃത്തുക്കളൊക്കെ ചോദിച്ചത്. ഇതിന് ശേഷമായാണ് ഫോട്ടോയെടുക്കാനുള്ള അവസരം ലഭിച്ചത്. ചമ്മലോടെയായിരുന്നു അന്ന് പോസ് ചെയ്തത്.

വിവാഹത്തെക്കുറിച്ച്
ഡിസംബറില്‍ കണ്ടു, ഫെബ്രുവരിയില്‍ പെണ്ണ് കണ്ടു, ഏപ്രിലില്‍ വിവാഹനിശ്ചയവും നടത്തി. ഇതിന് ശേഷം കൊച്ചിയിലായിരുന്നു. അന്നൊരുമിച്ചായിരുന്നു. ഭക്ഷണമൊക്കെ കഴിച്ച് വൈകിട്ട് ഹോസ്റ്റലിലേക്ക് വിടും. സുഹൃത്തുക്കളുമൊപ്പമുണ്ടായിരുന്നു. വിവാഹത്തിന് മുന്‍പുള്ള ആ മൊമന്റ് ശരിക്കും എന്‍ജോയ് ചെയ്യുക. കൊണ്ടുവിട്ടാല്‍ പിറ്റേ ദിവസത്തിനായി കാത്തിരിക്കാറുണ്ട്. ഡിസംബര്‍ 22നായിരുന്നു വിവാഹം. വീട്ടുകാരെ അറിയിച്ച് ലൈസന്‍സ് വാങ്ങിയായിരുന്നു പ്രണയിച്ചത്.

കുഞ്ഞാവ വരാന്‍ പോവുന്നു
ജീവിതത്തിലേക്ക് കുഞ്ഞതിഥി വരാന്‍ പോവുകയാണെന്നായിരുന്നു താരം പറഞ്ഞത്. നമസ്‌തേ കേരളത്തില്‍ അവതാരകയായെത്തിക്കൊണ്ടിരിക്കുകയായിരുന്നു നിമ്മി. പരിപാടിയിലേക്ക് എന്നാണ് തിരിച്ച് വരുന്നതെന്നാിരുന്നു. പലരും ചോദിച്ചത്. ഒടുവിലായാണ് നിമ്മിയും അരുണും ചേര്‍ന്ന് കുഞ്ഞതിഥി വരാന്‍ പോവുകയാണെന്ന കാര്യത്തെക്കുറിച്ച് പറഞ്ഞത്. ഞങ്ങള്‍ക്കൊരു കുഞ്ഞാവ വരാന്‍ പോവുകയാണ്. ഞങ്ങള്‍ കട്ട വെയ്റ്റിംഗാണ്.


Click it and Unblock the Notifications











