ശ്രീ... ഇതു നിനക്കുവേണ്ടി....! ഭാര്യ ശ്രീലതയുടെ ഓർമകളിൽ ബിജു നാരായണൻ

പ്രേക്ഷകരെ ഏറെ നൊമ്പരത്തിലാക്കിയ ഒരു വേർപാടായിരുന്നു ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ വിടവാങ്ങൽ. 44ാം വയസ്സിൽ ക്യാൻസർ ബാധയെ തുടർന്നായിരുന്നു ശ്രീലതയുടെ അന്ത്യം. ഇതുവരെ പ്രിയപ്പെട്ടവളുടെ വേർപാടിനോട് പൊരുത്തപ്പെടാൻ ബിജുവിനും മക്കൾക്കും കഴിഞ്ഞിട്ടില്ല. ഇപ്പോഴിത ഭാര്യയ്ക്ക് സംഗീതാദരം അര്‍പ്പിച്ച് ഗായകന്‍ ബിജുനാരായണന്‍.

ശ്രീലതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകൾ കോർത്തിണക്കി കൊണ്ടായിരുന്നു ട്രിബ്യൂട്ട് വീഡിയോ ഒരുക്കിയത്. പശ്ചാത്തലത്തിൽ ശ്രീലതയുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു ശ്രീലതയുടെ അവസാന നാളുകളിലെ ചിത്രവും വീഡിയോയിലുണ്ടായിരുന്നു. ബിജു നാരായണന്‍ ഒരുക്കിയ ട്രിബ്യൂട്ട് വിഡിയോ ആരാധകര്‍ക്ക് നൊമ്പരക്കാഴ്ചയായി. വീഡിയോയ്ക്കൊപ്പം പ്രിയതമയെ കുറിച്ച് ബിജു നാരായണൻ കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

 ശ്രീ പോയിട്ട്   ഒരു വർഷം

"ശ്രീ വിട്ടുപോയിട്ട് ഒരു വര്‍ഷം തികയുന്നു. ശ്രീ... ഇതു നിനക്കുവേണ്ടിയുള്ള എന്റെ സ്നേഹാഞ്ജലിയാണ്. ശ്രീയുടെ ചെറുപ്പകാലത്തെ ചിത്രം മുതല്‍ ഞങ്ങള്‍ക്കൊപ്പമുള്ള അവളുടെ അവസാനദിനങ്ങളിലെ ഫോട്ടോകള്‍ അടക്കം ഉപയോഗിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നത്. പശ്ചാത്തലത്തില്‍ അവളുടെ ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ എസ്.പി.ബിയുടെ അവള്‍‍ക്കേറ്റവും ഇഷ്ടപ്പെട്ട ഗാനവും," വിഡിയോ പങ്കുവച്ചുകൊണ്ട് ബിജു നാരായണന്‍ കുറിച്ചു.

അണയാത്ത തിരിനാളമായി ആത്മാവിലുണ്ടാകും

നാലം വാഴ എന്നാളും എന്‍ വാഴ്ത്തുക്കള്‍' എന്ന തമിഴ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ബിജു നാരായണന്‍ വിഡിയോ ഒരുക്കിയിരിക്കുന്നത്. കോളേജ് കാലത്തെ ചിത്രങ്ങൾ മുതൽ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. ഇവർ ഒരുമിച്ചുള്ള മഹാരാജാസിലെ പഴയ ക്യാമ്പസ് ചിത്രങ്ങളും വിവാഹ ചിത്രങ്ങളും വീഡിയോയിലുണ്ട് ശ്രീലതയുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെ വീഡിയോയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരിക്കലും അണയാത്ത തിരിനാളമായി ആത്മാവിലെന്നുമുണ്ടാകുമെന്ന് ബിജു നാരായണന്‍ പറയുന്നുണ്ട്.

Recommended Video

Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam
 പത്ത്  വർഷത്തെ  പ്രണയം

മഹാരാജാസിൽ ആരംഭിച്ച പ്രണയമായിരുന്നു ഇവരുടേത്. 10 വർഷത്തെ പ്രണയത്തിന് ശേഷം1993 ജനുവരി 23നാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രീഡിഗ്രികാലം മുതലെ കോളജിലെ പ്രിയ ഗായകനായിരുന്നു ബിജു നാരായണൻ. ഒരുപാട് ആരാധകരുണ്ടായിരുന്നെങ്കിലും ബിജുവിന്റെ പ്രണയം ശ്രീലതയോടായിരുന്നു. മഹാരാജാസ് ക്യാമ്പസ് അറിഞ്ഞ പ്രണയമായിരുന്നു ഇവരുടേത്.

 ഇവരുടെ പ്രണയത്തെ  കുറിച്ച്  ടിനിടോം

ബിജു നാരായണന്റേയും ശ്രീലതയുടേയും ക്ലാസ്മേറ്റായിരുന്നു നടൻ ടിനി ടോം.ശ്രീലതയുടെ വിയോഗത്തെ തുടർന്ന് ടിനി ഇവരുടെ പ്രണയകാലത്തെ കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. ഒരുപാട് ആരാധികമാരുണ്ടായിരുന്നുവെങ്കിലും ബിജുവിന ശ്രീലതയോടായിരുന്നു ഇഷ്ടം. മഹാരാജാസിലെ എല്ലാവർക്കും ഇവരുടെ പ്രണയത്തെ കുറിച്ച് അറിയാമായിരുന്നു. താനായിരുന്നു പലപ്പോഴും അവരുടെ പ്രണയത്തിലെ ഹംസമായത്. പിണക്കങ്ങൾ തീർക്കാനുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തതും. കഴിഞ്ഞ കൊല്ലം ആഗസ്റ്റ് 13 നായിരുന്നു ശ്രീലതയുടെ അന്ത്യം, വളരെ വൈകിയായിരുന്നു അസുഖം തിരിച്ചറിഞ്ഞത്. ശ്വാസകോശ സംബന്ധമായ ക്യാൻസറിനെ തുടർന്നായിരുന്നു വിയോഗം.

ഫേസ്ബുക്ക് പോസ്റ്റ്

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X