twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുറിയിൽ തനിച്ചിരിക്കുമ്പോൾ ആ ഓർമ മനസ്സിലെത്തും! ഒറ്റപ്പെട്ട നാളുകളെ കുറിച്ച് ബിജു നാരായണൻ

    |

    അകാലത്തിൽ പിരിഞ്ഞു പോയ പ്രിയ പത്നി ശ്രീലതയെ കുറിച്ച് പറയുമ്പോൾ ഗായകൻ ബിജു നാരായണന്റെ വാക്കുകൾ ഇടറുന്നുണ്ട്. 10 വർഷത്തെ പ്രണയത്തിന് ശേഷമാണ് 1998 ജനുവരി 23 ന് ഇരുവരുംവിവാഹിതരാകുന്നത്. 31 വർഷത്തെ മനോഹരമായ ജീവിതത്തിന് ശേഷം ബിജുവിനേയും മക്കളേയും തനിച്ചാക്കി ശ്രീലത 2019 ആഗസ്റ്റ് 13 ന് യാത്രയായി. രണ്ട് മക്കളേയും ചേർത്ത് പിടിച്ച് ശ്രീ ഇല്ലാത്ത ലോകത്ത് ജീവിക്കുകയാണ് ബിജു നാരായണൻ ഇപ്പോൾ.

    പ്രിയപ്പെട്ടവളുടെ വിയോഗം ഇപ്പോഴും ബിജുവിന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ലോക്ക് ഡൗൺ കാലം പ്രിയ ഗായകനെ വല്ലാതെ തളർത്തിയിരുന്നു. ഡിപ്രഷന്റെ സ്റ്റേജ് വരെ എത്തിയിരുന്നത്രേ. മനോര ന്യൂസ് സംഘടിപ്പിച്ച കേരള ക്യാൻ ലൈവത്തോണിൽ എത്തിയപ്പോഴാണ് തന്റെ പ്രിയപ്പെട്ടവളുടെ വിയോഗം സൃഷ്ടിച്ച ശൂന്യതയെ കുറിച്ച് പ്രിയ ഗായകൻ വെളിപ്പെടുത്തിയത്. ശ്രീലതയുടെ വിയോഗത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ബിജു നാരായണൻ മനസ് തുറന്നു.

    ശ്രീലതയുമായുള്ള പ്രണയം

    മൂപ്പത്തിയൊന്ന് വർഷത്തെ ബന്ധമായിരുന്നു ഞാനും ശ്രീയും തമ്മിൽ ഉണ്ടായിരുന്നത്. ദമ്പത്യ ജീവിതം ആരംഭിച്ച് 21 വർഷം മാത്രമായിരുന്നു അവൾ എന്റെ കൂടെയുണ്ടായിരുന്നത്. മഹാരാജാസിൽ പഠിക്കുന്ന കാലത്താണ് ഞങ്ങൾ പരിചയപ്പെടുന്നതും പ്രണയിക്കുന്നതും. വളരെ എനർജറ്റിക്കായ ആളായിരുന്നു ശ്രീലത. എന്റെ മാതാപിതാക്കളും സഹോദരങ്ങളും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പിന്തുണച്ചതു കൂടെ നിന്നിരുന്നതും ശ്രീ ആയിരുന്നു . കലാലയ വേദിയിൽ ആദ്യമായി പാട്ടുപാടാൻ പ്രചോദനം നൽകിയതും എന്റെ ശ്രീയാണ്.

     ശ്രീലത ഇല്ലാത്ത ജീവിതം

    ശ്രീയുടെ വിയോഗത്തിന് പിന്നാലെ തന്നെ തനിക്ക് ഒരു സംഗീത പരിപാടിക്കായി തനിക്ക് ഓസ്ട്രേലിയയിൽ പോകേണ്ടി വന്നു. ശ്രീ നോർമലായി വന്ന സമയത്താണ് ഞാൻ ആ പരിപാടി ഏറ്റെടുത്തത്. എന്നാൽ ശ്രീ ഇത്രവേഗം തങ്ങളെ വിട്ട് പോകുമെന്ന് ഒരിക്കൽ പോലും വിചാരിച്ചില്ല. ആ സംഗീത പരിപാടിക്ക് പോകൻ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. ആ ഘട്ടത്തിൽ ചിത്ര ചേച്ചിയും (കെഎസ് ചിത്ര) ജയേട്ടനും (പി ജയചന്ദ്രൻ) എനിക്ക് പ്രചോദനം നൽകി ഒപ്പം നിന്നു. കാരണം പഴയ ജീവിതത്തിലേയ്ക്ക് തന്നെ കൂട്ടികൊണ്ട് പോകാൻ അത്തരം പരിപാടികൾക്കും തിരക്കുകൾക്കും മാത്രമേ സാധിക്കൂ. അങ്ങനെ ആ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. മറിച്ച് അന്ന് ഞാൻ വീട്ടിൽ തന്നെ ഇരുന്നെങ്കിൽ മാനസികവിഭ്രാന്തിയിലേക്ക് എത്തുമായിരുന്നു എന്നത് തീർച്ചയാണ്.

    ഒറ്റപ്പെട്ട കാലം

    ശ്രീയുടെ വി്യോഗത്തിന് ശേഷം പാട്ടും റെക്കോഡിങ്ങും സംഗീത പരിപാടിയുമായി തിരക്കിലായിരുന്നു എന്റെ ജീവിതം. എന്നാൽ ലോക്ക് ഡൗൺ കാലം ലോക്ഡൗൺ സമയത്ത് ഞാൻ മാനസികമായി വളരെയധികം വിഷമങ്ങൾ അനുഭവിച്ചു. ആദ്യത്ത ഒരു മാസം വലിയ കുഴപ്പങ്ങളൊന്നും ഇല്ലായിരുന്നു. എന്നാൽ പിന്നീട് ഞാൻ ഡിപ്രഷൻ സ്റ്റേജിലേയ്ക്ക് എത്തി. മുറിയിൽ തനിച്ച് ഇരിക്കുമ്പോൾ ആ ഓർമ വല്ലാതെ മനസ്സിലേയ്ക്ക എത്തും. എന്തെങ്കിലും കാര്യങ്ങളിൽ എൻഗേജ്ഡ് ആണെങ്കിൽ ഇത്തരം ചിന്തകളിൽ നിന്നും മാറി നിൽക്കാൻ സാധിക്കും- ബിജു നാരായണൻ പറഞ്ഞു.

    Recommended Video

    സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam
    ഭാര്യക്ക് വേണ്ടിയുള്ള  ഗാനം

    ശ്രീലതയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ
    ഭാര്യക്ക് സംഗീതാദരം അർപ്പിച്ചു കൊണ്ടുള്ള ബിജു നാരായണന്റെ വീഡിയോ വൈറലായിരുന്നു.ശ്രീലതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകൾ കോർത്തിണക്കി കൊണ്ടായിരുന്നു ട്രിബ്യൂട്ട് വീഡിയോ ഒരുക്കിയത്. ശ്രീ വിട്ടുപോയിട്ട് ഒരു വര്‍ഷം തികയുന്നു. ശ്രീ... ഇതു നിനക്കുവേണ്ടിയുള്ള എന്റെ സ്നേഹാഞ്ജലിയാണ്. ശ്രീയുടെ ചെറുപ്പകാലത്തെ ചിത്രം മുതല്‍ ഞങ്ങള്‍ക്കൊപ്പമുള്ള അവളുടെ അവസാനദിനങ്ങളിലെ ഫോട്ടോകള്‍ അടക്കം ഉപയോഗിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നത്. പശ്ചാത്തലത്തില്‍ അവളുടെ ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ എസ്.പി.ബിയുടെ അവള്‍‍ക്കേറ്റവും ഇഷ്ടപ്പെട്ട ഗാനവും," വിഡിയോ പങ്കുവച്ചുകൊണ്ട് ബിജു നാരായണന്‍ കുറിച്ചിരുന്നു. നാലം വാഴ എന്നാളും എന്‍ വാഴ്ത്തുക്കള്‍' എന്ന തമിഴ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ബിജു നാരായണന്‍ വിഡിയോ ഒരുക്കിയത്.

    Read more about: singer
    English summary
    Singer Biju Narayanan Shares An Emotional Memory oF His Wife Sreelatha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X