twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്ലാസ് കട്ട് ചെയ്ത് മാറ്റിനിക്ക് പോകുന്ന കുട്ടികളായി ഞങ്ങൾ, ആ യാത്രയെ കുറിച്ച് വേണുഗോപാൽ

    |

    മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗായകനാണ് ജി വേണു ഗോപാൽ. തലമുറ വ്യത്യാസമില്ലാതെയാണ് ആ ശബ്ദം മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ഇന്നും വേണുഗോപാലിന്റെ പഴയ ഗാനങ്ങൾ മലയാളി പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജി വേണു ഗോപാൽ. തന്റെ സംഗീത വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളും അദ്ദേഹം സമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. പ്രിയഗായകന്റ കുറിപ്പ് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട് .

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇ‍ടം പിടിക്കുന്നത് ജി വേണു ഗോപാലിന്റെ കുറിപ്പാണ്. ഭാര്യയോടൊപ്പമുള്ള ആതിരപ്പിള്ളി യാത്രയെ കുറിച്ചാണ് പ്രിയഗായകൻ പറയുന്നത്. ഇത് വൈറൽ ആയിട്ടുണ്ട്.

    പ്രിയങ്ക ചോപ്രയും ഭർത്താവും വേർപിരിയുന്നോ, സംശയങ്ങൾക്ക് മറുപടിയുമായി നിക്കിന്റെ പുതിയ ഇൻസ്റ്റഗ്രാം വീഡിയോപ്രിയങ്ക ചോപ്രയും ഭർത്താവും വേർപിരിയുന്നോ, സംശയങ്ങൾക്ക് മറുപടിയുമായി നിക്കിന്റെ പുതിയ ഇൻസ്റ്റഗ്രാം വീഡിയോ

    'ഒരിടത്ത് പോകാനായി പുറപ്പെട്ടാൽ അവിടെത്തന്നെ പോകണമെന്നോ, അവിടെ മാത്രമേ പോകാവൂ എന്നോ നിർബന്ധമില്ല എന്ന് പറഞ്ഞ് തന്നത് പത്മരാജൻ സാറാണ്. വ്യക്തിപരമായ ഒരാവശ്യത്തിനായി തൃശൂരിൽ പോകുമ്പോൾ ചാലക്കുടിത്തിരുവിൽ രശ്മി മന്ത്രിച്ചു "ഈ മഴയത്ത് അതിരപ്പിള്ളിയിൽ പോയാൽ നല്ല രസമായിരിക്കും!" മഴയും വെള്ളവും ദുരിതം വിതയ്ക്കുന്ന സമയത്ത് എന്ത് അതിരപ്പള്ളി എന്നാണ് മനസ്സിൽ ആദ്യം വന്നത്. തൃശൂരിൽ നിന്ന് വരുമ്പോൾ ഗൂഗിൾ മാപ്പിൽ വെറുതെ നോക്കി. ചാലക്കുടിയിൽ നിന്നും കഷ്ടി മുപ്പത് കിലോമീറ്റർ. ഒന്നും മിണ്ടാതെ വണ്ടി ഹൈവേയിൽ ഇടത്തേക്ക് തിരിച്ചു.

    ഫനീഫയോട് കഴിക്കുന്നില്ലെ എന്ന് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞു, പിന്നെയാണ് മനസ്സിലായത്, മണിയന്‍പിള്ള പറയുന്നുഫനീഫയോട് കഴിക്കുന്നില്ലെ എന്ന് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞു, പിന്നെയാണ് മനസ്സിലായത്, മണിയന്‍പിള്ള പറയുന്നു

    കാവലിന് ഒടിടിയിൽ നിന്ന് വന്ന വൻ ഓഫര്‍ വേണ്ടെന്നുവെച്ചു, കാരണം വെളിപ്പെടുത്തി നിർമ്മാതാവ്കാവലിന് ഒടിടിയിൽ നിന്ന് വന്ന വൻ ഓഫര്‍ വേണ്ടെന്നുവെച്ചു, കാരണം വെളിപ്പെടുത്തി നിർമ്മാതാവ്

    ഭാര്യ രശ്മിക്കൊപ്പമുളള യാത്ര

    "എവിടേക്കാ''? രശ്മിയുടെ വാക്കുകളിൽ വലിയ അതിശയം നിഴലിച്ചില്ല. ട്യൂഷൻ ക്ലാസ് കട്ട് ചെയ്ത് മാറ്റിനിക്ക് പോകുന്ന രണ്ട് കുട്ടികളായി ഞങ്ങൾ. " അതിരുകളില്ലാത്ത ജലപ്രവാഹത്തിലേക്ക് ", ഞാൻ! "ഓ! സാഹിത്യത്തിലാണല്ലോ "! രശ്മി. കാർ പാർക്ക് ചെയ്ത് ഒരു നീളൻ കാലൻ കുടയും എടുത്ത് ചാറ്റൽ മഴയത്തിറങ്ങി. "സാറേ, മഴയത്ത് പാറക്കൂട്ടം വഴുക്കും. സൂക്ഷിക്കണേ", സെക്യൂരിറ്റിയിൽ നിൽക്കുന്ന സുജയും സുബൈദയും മൊഴിഞ്ഞു. അങ്ങനെ കാലൻ കുടയ്ക്ക് കീഴിൽ ഞങ്ങൾ കോൺക്രീറ്റ് പാതയിലൂടെ മെല്ലെ താഴേക്കിറങ്ങാൻ തുടങ്ങി. കോൺക്രീറ്റ് പാതയ്ക്ക് തൊട്ടു താഴെ കുത്തനെയുള്ള കരിങ്കൽപ്പാത മഴയത്ത് വെട്ടിത്തിളങ്ങുന്നു.

    ആതിരപ്പള്ളി യാത്ര

    " ഏതാണ്ടൊരൊന്നര കിലോമീറ്ററുണ്ട് താഴേക്ക്. വീണാൽ എന്ത് ചെയ്യും?" ഞാൻ വിചാരിക്കും മുൻപ് വാക്കുകൾ വായിൽ നിന്ന് ചാടി പുറത്ത് വീണുപോയി. "ആ കരിനാക്ക് കൊണ്ടൊന്നും പറയാതെ " രശ്മി. ഹീലുള്ള ചെരിപ്പൂരി കയ്യിൽ പിടിച്ച് രശ്മി താഴേക്കിറങ്ങി തുടങ്ങിയിരുന്നു. എന്നിലെ ഹാംലെറ്റിന് പിന്നൊന്നും പറയാനായില്ല. ആ പാദുകങ്ങൾ സ്വമേധയാ ഏറ്റെടുത്ത് തൊട്ടു പിറകിൽ ഞാനും അനുഗമിച്ചു. എങ്ങാനും വീണാൽ എവിടെയെങ്കിലും പിടിക്കണല്ലോ എന്ന ദുഷ്ചിന്ത മനസ്സിൽ നിന്നകറ്റാൻ ഞാൻ ആവോളം ശ്രമിച്ചു.ഇരുണ്ട്‌ കൂടിയ കാർമേഘങ്ങൾ തിരുമുടിക്കെട്ടഴിച്ച് നൃത്തമാടാൻ തുടങ്ങി. ഞാൻ കുട അടച്ചു. "നാളെയും മറ്റന്നാളും സ്റ്റുഡിയോയിൽ പാടാനുള്ളതല്ലേ? തൊണ്ട നോക്കിക്കോളൂ" രശ്മി. ഞാനൊന്നും മിണ്ടിയില്ല. വെളിയിൽ ആർത്തു പെയ്യുന്ന മഴ. കെട്ടി നിന്ന ഒരു മഴ മേഘം എന്നുള്ളിൽ പെയ്തൊഴിഞ്ഞ പോലെ.

    കുട്ടിയാകാൻ മനസ്സ് ആഗ്രഹിച്ചു

    ചുറ്റുമുള്ള വൻമരങ്ങളെല്ലാം മഹാ മൗനത്തിലാണ്. സ്വന്തം വേരിനെ ഭൂമിക്കടിയിലെ ഇരുളിൽ പ്രതിഷ്ഠിക്കുന്ന മഹാവൃക്ഷങ്ങൾ. എനിക്കൊന്നും സംസാരിക്കാൻ തോന്നിയില്ല. അതിരപ്പള്ളി വെള്ളച്ചാട്ടത്തോടടുക്കും തോറും രശ്മിയുടെ ശബ്‍ദം ഉച്ചത്തിലായിത്തുടങ്ങി. അവൾ ശരിക്കും ഒരു കുട്ടിയായിരിക്കുന്നു. അഞ്ചാം ക്ലാസിൽ സ്കൂൾ തുറക്കുമ്പോൾ കുടയടച്ച്‌, മഴ നനച്ച്, ചെളിവെള്ളം തട്ടിത്തെറുപ്പിക്കുന്ന ആ പഴയ കുട്ടിയാകാൻ മനസ്സ് ആഗ്രഹിച്ചു.

    Recommended Video

    സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ ചുരുളിയുടെ ആത്മാവ് നഷ്ടമാകും- Vinay Forrt
    വേണുഗോപാലിന്റെ വാക്കുകൾ വൈറൽ

    എല്ലാമറിയുന്ന സൂര്യൻ അഗാധത്തിലെ ജലത്തെ നീരാവിയാക്കി, അത്യുന്നതങ്ങളിലെ മഴ മേഘമാക്കി ഭൂലോകമൗനികളായ വൃക്ഷങ്ങൾക്ക് കൃപാരസമായി ഇറ്റിക്കുന്നു. കിഴുക്കാംതൂക്കായ മലയുടെ കൊടുമുടിയിൽ നിന്ന് ഒഴുകിയെത്തുന്ന ജലം അസാമാന്യമായ ശക്തിയോടെ താഴേക്ക് പതിക്കുന്നു.ഇരച്ച് വരുന്ന നീരാവി ഞങ്ങളെ പൊതിഞ്ഞു. എവിടെയോ ഞങ്ങൾക്ക് ഞങ്ങളെ നഷടപ്പെട്ടു. ഹൃദയത്തിൻ കോണിലെ ശൂന്യമായൊരിടത്തെവിടെയോ കുളിർ ജലധാര നിറഞ്ഞു. തിരിച്ച് കഠിനമായ കയറ്റം കയറുമ്പോൾ ഞങ്ങൾ തികച്ചും നിശ്ശബ്ദരായിരുന്നു. ചുറ്റുമുള്ള മരങ്ങളും അവരുടെ നിശ്ശബ്ദത കാത്തു സൂക്ഷിച്ചു നിന്നു. ഒരതിശയവും അവരെ ഒരിക്കലും ആകാംക്ഷാഭരിതരാക്കുന്നില്ലല്ലോ!... ആതിരപ്പിള്ളി ചിത്രത്തിനോടൊപ്പം ജി വേണു ഗോപാൽ കുറിച്ചു, മികച്ച കമന്റുകളാണ് കുറിപ്പിന് ലഭിക്കുന്നത്.

    Read more about: g venugopal singer
    English summary
    Singer G Venugopal Write-Up About His Athirappilly Trip With Wife Rashmi , went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X