അവര്‍ ഒന്നായപ്പോള്‍ ഞാന്‍ പുറത്തായി; എന്നെ അദ്ദേഹം പറ്റിക്കുമെന്ന് പറഞ്ഞത് യേശുദാസാണെന്ന് പി ജയചന്ദ്രന്‍

മലയാള സംഗീത ലോകത്തെ ഭാവഗായകന്‍ എന്നറയിപ്പെടുന്ന പാട്ടുകാരനാണ് പി ജയചന്ദ്രന്‍. ഈ കാലയളവില്‍ സൂപ്പര്‍ഹിറ്റായ നിരവധി പാട്ടുകള്‍ അദ്ദേഹം പാടി കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴിലടക്കം വിവിധ ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകള്‍ പാടിയിട്ടുള്ള ജയചന്ദ്രന്‍ പറഞ്ഞ ചില കാര്യങ്ങള്‍ വൈറലാവുകയാണ്.

രവീന്ദ്രന്‍ മാസ്റ്ററിന്റെ സംഗീതത്തെ കുറിച്ചും യേശുദാസുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചുമൊക്കെ ജയചന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ വൈറലായി. മലയാള ചലച്ചിത്ര ഗാനങ്ങളില്‍ നിന്നും മെലഡി മാറ്റി അവിടെ സര്‍ക്കസ് കൊണ്ട് വന്നത് സംഗീത സംവിധാകനായ രവീന്ദ്രനാണെന്നാണ് ജയചന്ദ്രന്റെ ആരോപണം. വിശദമായി വായിക്കാം..

ദേവരാജന്‍ കൊണ്ട് വന്ന മെലഡി മാറ്റിയത് രവീന്ദ്രനാണെന്നാണ് പി ജയചന്ദ്രന്‍ പറയുന്നത്

മലയാള സിനിമയിലേക്ക് ദേവരാജന്‍ കൊണ്ട് വന്ന മെലഡി മാറ്റിയത് രവീന്ദ്രനാണെന്നാണ് പി ജയചന്ദ്രന്‍ പറയുന്നത്. അതിന് പകരം അദ്ദേഹം കൊണ്ട് വന്നത് സര്‍ക്കസ് ആണെന്നും ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്. ജയസ്വരനിലാവ് എന്ന പരിപാടിയില്‍ വച്ച് ആദരം ഏറ്റുവാങ്ങി സംസാരിക്കുമ്പോഴാണ് രവീന്ദ്രന്‍ മാഷിനെ കുറിച്ചുള്ള കാര്യങ്ങള്‍ പി ജയചന്ദ്രന്‍ സംസാരിച്ചത്.

രവീന്ദ്രനെ യേശുദാസിന് പരിചയപ്പെടുത്തി കൊടുത്തത് ഞാനാണെന്നാണ് ജയചന്ദ്രന്‍ പറയുന്നത്

'ചെന്നൈയില്‍ വച്ച് രവീന്ദ്രനെ യേശുദാസിന് പരിചയപ്പെടുത്തി കൊടുത്തത് ഞാനാണെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. പിന്നീട് രവീന്ദ്രനും യേശുദാസും ചേര്‍ന്ന് സൂപ്പര്‍ഹിറ്റ് ഗാനങ്ങളുണ്ടാക്കിയെങ്കിലും അതൊന്നും എനിക്കിഷ്ടപ്പെട്ടില്ല. യേശുദാസിനെ കണ്ടാല്‍ മെച്ചമുണ്ടാവുമെന്ന് പറഞ്ഞാണ് അദ്ദേഹത്തിന് അടുത്തേക്ക് അയച്ചത്. ''സൂക്ഷിച്ചോ, അവന്‍ നിന്നെയും പറ്റിക്കും'' എന്നാണ് യേശുദാസ് രവീന്ദ്രനെ കുറിച്ച് പിന്നീട് പറഞ്ഞത്.

എന്നാല്‍ അവര്‍ തമ്മില്‍ ഒന്നായതോടെ ഞാന്‍ പുറത്തായി. നല്ലൊരു പാട്ട് തരാന്‍ പറ്റിയില്ലെന്ന് പിന്നീട് കണ്ടപ്പോള്‍ രവി എന്നോട് പറഞ്ഞിരുന്നു. അദ്ദേഹത്തോട് ദേഷ്യമില്ലെന്ന് ഞാന്‍ തിരിച്ച് പറഞ്ഞതായിട്ടും' താരം കൂട്ടിച്ചേര്‍ത്തു.

മാസ്റ്റര്‍ എന്ന് വിളിക്കാന്‍ യോഗ്യതയുള്ളവര്‍ ആരൊക്കെയാണെന്ന് കൂടി ജയചന്ദ്രന്‍ പറഞ്ഞു

മാസ്റ്റര്‍ എന്ന് വിളിക്കാന്‍ യോഗ്യതയുള്ളവര്‍ ആരൊക്കെയാണെന്ന് കൂടി ജയചന്ദ്രന്‍ പറഞ്ഞു. 'ദേവരാജന്‍, ബാബുരാജ്, കെ രാഘവന്‍, എംകെ അര്‍ജുനന്‍, എന്നിവര്‍ മാത്രമാണ് മാസ്റ്റര്‍ എന്ന് വിളിക്കാന്‍ യോഗ്യതയുള്ളവര്‍. ജോണ്‍സനെ മുക്കാല്‍ മാസ്റ്റര്‍ എന്ന് വിളിക്കാമെന്നുമാണ്' താരം പറഞ്ഞത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് മാസ്റ്റര്‍ എന്ന് വിളിക്കാന്‍ യോഗ്യതയില്ലാത്തവരെ കുറിച്ച് പി ജയചന്ദ്രന്‍ പറഞ്ഞത്. ഇക്കാര്യങ്ങള്‍ വൈറലാവുകയും ചെയ്തു.

പാടാന്‍ ഒരവസരം കിട്ടാന്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ കാത്തിരിക്കണമായിരുന്നു

അന്നത്തെ കാലത്ത് പാടാന്‍ ഒരവസരം കിട്ടാന്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ കാത്തിരിക്കണമായിരുന്നു. എനിക്ക് ജി ദേവരാജന്‍, വി ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍, എംഎസ് ബാബുരാജ്, എംകെ അര്‍ജുനന്‍, എന്നിവര്‍ക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിച്ചു. ഇവരല്ലാതെ പിന്നീടൊരാളെ മാസ്റ്റര്‍ എന്ന് വിളിക്കാന്‍ തോന്നിയിട്ടുള്ളത് ജോണ്‍സനെയാണെന്നും അതല്ലാതെ ആരെയും അങ്ങനെ വിളിക്കാന്‍ തോന്നിയിട്ടില്ലെന്നുമാണ് പി ജയചന്ദ്രന്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X