ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചിരുന്നു, പിന്നെ അത് വേണ്ടെന്ന് വെച്ചു, കാരണം പറഞ്ഞ് ചിത്ര

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്ര. ഭാഷാ വ്യത്യാസമില്ലാതെയാണ് ചിത്രയെ ജനങ്ങള്‍ നെഞ്ചിലേറ്റുന്നത്. പ്രിയഗായികയുടെ സുഖദുഃഖങ്ങളിലെല്ലാം ജനങ്ങളും കൂടെ തന്നെയുണ്ടായിരുന്നു.

മകള്‍ നന്ദനയുടെ വിയോഗം കെഎസ് ചിത്രയെ മാനസികമായി ആകെ തളര്‍ത്തിയിരുന്നു. ഇനിയും പൂര്‍ണ്ണമായി ജീവിതത്തിലേയ്ക്ക് മടങ്ങി വന്നിട്ടില്ല. നന്ദനയെ ആലോചിച്ച് കണ്ണീര് പൊഴിക്കാത്ത ഒരു ദിനം പോലും തന്റെ ജീവിതത്തില്‍ ഇല്ലെന്ന് മുന്‍പ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴും മകള്‍ സ്‌ട്രോങ്ങായിട്ട് മനസിലുണ്ടെന്നും അന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആ അഭിമുഖം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ഇതെ അഭിമുഖത്തില്‍ തന്നെ മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാത്തതിന്റെ കാരണവും ചിത്ര വ്യക്തമാക്കിയിരുന്നു.

മകളെ  കുറിച്ച് ചിത്ര

ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ...' ഏത് മുറിവും കാലം മായ്ക്കുമെന്നാണല്ലോ പറയുന്നത്. എന്നാല്‍ എനിക്കേറ്റ ആ ആ മുറിവ് കാലത്തിന് ഉണക്കാന്‍ കഴിയില്ല. ഇപ്പോഴും നന്ദന എന്റെ നെഞ്ചില്‍ ശക്തമായി തന്നെയുണ്ട്. പിന്നെ എല്ലാവരുടേയും കൂടെ ആ ഒരു ഓളത്തിന് പോവുകയാണ്'.

'എല്ലാവര്‍ക്കും സന്തോഷം കൊടുക്കുന്ന സംഗീതം എന്ന പ്രൊഫഷനില്‍ എന്നെ കൊണ്ട് വിട്ടതിന് ദൈവത്തോട് ഒരുപാട് നന്ദിയുണ്ട്. അതൊരു ആശ്വാസം തന്നെയാണ് എനിക്ക്. എന്റെ നന്മ ആഗ്രഹിക്കുന്ന ഒരുപാട് പേര് ചുറ്റിനുമുണ്ട്. ഞാന്‍ പാടണമെന്നും തിരിച്ച് വരണമെന്നുമാണ് ഇവരുടെ ആഗ്രഹം'; ചിത്ര പറഞ്ഞു.

മകളുടെ ഓര്‍മ

എന്റെ സങ്കടങ്ങള്‍ അറിഞ്ഞ് കേട്ട് എന്നെ പോലെ സങ്കടം അനുഭവിക്കുന്ന നിരവധി പേര്‍ അടുത്തെത്താറുണ്ട്. അവരുടെ സങ്കടങ്ങള്‍ എന്നോട് പങ്കുവെയ്ക്കാറുണ്ട്'.

'നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് പഴയ ചിത്രയെ അല്ല. ഞാനും എന്റെ ഭര്‍ത്താവും ഒരോ ദിവസവും ഡിപ്രസിഡാണ്. മകളെ ഓര്‍ത്തു കൊണ്ടാണ് ദിവസം തുടങ്ങുന്നത്. അതുപോലെ നന്ദനയെ ആലോചി കരയാത്ത ഒരു ദിവസം പോലും ജീവിതത്തിലില്ലെന്നും'; ചിത്ര വ്യക്തമാക്കി.

'ഇനി എന്ത് വലിയ ദുഖം വന്നാലും എനിക്ക് താങ്ങാന്‍ പറ്റും. അത്രത്തോളം ഞാന്‍ താങ്ങിക്കഴിഞ്ഞു. എല്ലാം താങ്ങാനുള്ള കരുത്ത് എനിക്ക് തരാന്‍ വേണ്ടിയാകും ദൈവം ഇങ്ങനൊരു വേദന തന്നത്; ചിത്ര കൂട്ടിച്ചേര്‍ത്തു.

ദത്തെടുക്കുന്നത്

മകളുടെ വിയോഗത്തിന് ശേഷം മറ്റൊരു കുഞ്ഞിനെ കുറിച്ച ആലോചിക്കാത്തിനെ കുറിച്ചും ചിത്ര അഭിമുഖത്തില്‍ പറയുന്നുണ്ട്.

'ഇപ്പോഴും എന്റെ മകള്‍ തന്നെയാണ് മനസില്‍.അവള്‍ വളരെ പൊസസീവ് ആയിരുന്നു. മറ്റേതൊരു കുഞ്ഞിനെ എടുക്കുമ്പോഴും അവളുടെ മുഖം വല്ലാതാകും. അനിയന്റെ കുഞ്ഞിനെ എടുത്താല്‍ പോലും അവള്‍ ഡിസ്റ്റേര്‍ബ്ഡാകുമായിരുന്നു'.

'ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാനൊക്കെ ഞങ്ങള്‍ ശ്രമിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ ഒരു കുഞ്ഞിനെ ദത്തെടുത്താല്‍ അതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നമുക്കാണ്. പഠിപ്പിക്കണം, കല്യാണം അടക്കം. അതുവരെ ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. അതുകൊണ്ടാണ് നന്ദന്‍ മോളെ മാത്രം മനസില്‍ വെച്ച് ജീവിക്കുന്നതെന്നും ചിത്ര പറഞ്ഞു.

Recommended Video

റോബിന്‍ രാധാകൃഷ്ണന്‍ സിനിമയില്‍ നായകന്‍, പുറത്ത് വിട്ടത് ലാലേട്ടന്‍ | *BiggBoss
ക്ഷേത്രത്തില്‍ പോകാറില്ല

മകളുടെ വിയോഗത്തിന് ശേഷം കുറെനാള്‍ ക്ഷേത്രത്തില്‍ പോയില്ലെന്നും പ്രിയഗായിക പറയുന്നു. അങ്ങനെ അമ്പലങ്ങളിലൊന്നും പോകാന്‍ തോന്നിയില്ല.ഇപ്പോഴാണ് ചെറുതായി തോന്നിത്തുടങ്ങിയത്. നമ്മള്‍ പ്രാര്‍ത്ഥിച്ചിട്ടൊന്നും യാതൊരു കാര്യവുമില്ല. എന്ത് വിധിച്ചിട്ടുണ്ടോ അത് നടക്കും'.

'ഇപ്പോള്‍ അമ്പലത്തിലൊക്കെ ചെന്ന് കഴിഞ്ഞാല്‍ തന്നെ എനിക്ക് പ്രത്യേകിച്ച് ഒന്നും പ്രാര്‍ത്ഥിക്കാനില്ല. വെറുതെ തൊഴുതു നില്‍ക്കും. പണ്ടൊക്കെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകുമായിരുന്നു. പക്ഷേ ഇപ്പോള്‍ എന്റെ മനസ് ശൂന്യമാണ്. വിധിച്ചതെന്താണോ അത് നടക്കട്ടെ എന്നാണ് പ്രാര്‍ത്ഥിക്കാറുള്ളത്'; ചിത്ര പറഞ്ഞു നിര്‍ത്തി.

More from Filmibeat

Read more about: ks chithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X