ഈ പെണ്‍കുട്ടിയെ നോക്കി പാട്ട് ഉണ്ടാക്കാന്‍ പറഞ്ഞു! ലേഖയുമായി ഇഷ്ടത്തിലായ പാട്ടിനെ കുറിച്ച് എംജി ശ്രീകുമാര്‍

ഗായകന്‍ എംജി ശ്രീകുമാറും ഭാര്യ ലേഖയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പതിനാല് വര്‍ഷത്തോളം ലിവിംഗ് ടുഗദറായി ജീവിച്ചതിന് ശേഷമായിരുന്നു ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. മുന്‍പ് പലപ്പോഴും ലേഖയുമായി പരിചയപ്പെട്ടതിനെ കുറിച്ചും ഒരുമിച്ച് ജീവിച്ചതിനെ കുറിച്ചുമൊക്കെ ഗായകന്‍ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെയൊരു പാട്ടിനെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടി പറയവേ ലേഖയെ കണ്ടുമുട്ടിയതിനെ പറ്റിയും അതിന് കാരണമായ പാട്ടിനെ കുറിച്ചും എംജി പറയുകയാണ്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് രസകരമായ കഥ താരം പങ്കുവെച്ചത്.

mg-sreekumar

എന്റെ വീഡിയോകളും വിശേഷങ്ങളുമെല്ലാം കാണുന്നവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എന്തെങ്കിലുമൊരു പൊടിപ്പും തൊങ്ങലും വെച്ച് കാര്യങ്ങള്‍ പറഞ്ഞ് തുടങ്ങിയാല്‍ വ്യൂവേഴ്‌സ് കൂടുമെന്ന് എന്റെ വെബ്‌സൈറ്റ് മാനേജര്‍ പറഞ്ഞിരുന്നു. അങ്ങനെ പറയേണ്ടൊരു സംഭവമല്ല ഇത്. ജനുവിനായിട്ട് എനിക്കെന്ത് സംഭവിച്ചു എന്ന് മാത്രമേ ഞാന്‍ ഇവിടെ പറയുന്നുള്ളൂ. വേണമെങ്കില്‍ നമ്മളൊരു വിഷയം പറയുന്നു, അവിടെ ആ സ്റ്റുഡിയോയില്‍ എന്ത് സംഭവിച്ചു എന്ന ക്യാപ്ഷനിട്ട് കൊടുക്കാം.

പക്ഷേ, അത് ആള്‍ക്കാരെ കബളിപ്പിക്കുന്നത് പോലെയാണ്. അങ്ങനെ പറയാന്‍ എനിക്ക് താല്‍പര്യമില്ല. എന്നെ സ്‌നേഹിക്കുന്ന, എന്റെ പാട്ടുകള്‍ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി ഇങ്ങനെയേ ഞാന്‍ പറയുള്ളൂ എന്ന് പറഞ്ഞോണ്ടാണ് എംജി ശ്രീകുമാര്‍ സംസാരിച്ച് തുടങ്ങിയത്.

ആദ്യം ഒരു ആരാധകന്‍ ചോദിച്ചത് 'നെയ്തലാമ്പല്‍' എന്ന ഗാനത്തെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു. ഇതിനെ കുറിച്ച് മുന്‍പ് ഒരുപാട് സ്ഥലങ്ങളില്‍ ഞാന്‍ പറഞ്ഞിരുന്നു. നാഗപഞ്ചമി എന്ന ചിത്രത്തിലെ ഗാനമാണിത്. ഞാനും ലേഖയുമായിട്ട് അടുപ്പത്തിലാകുന്നതിന്റെ മുഖ്യകാരണം ഈ പാട്ടാണ്. ഇതറിഞ്ഞ് വെച്ചാണോ ചോദ്യം എന്ന് അറിഞ്ഞൂട.

mg-sreekumar

ഈ പാട്ട് തരംഗിണിയില്‍ വെച്ചായിരുന്നു റെക്കോര്‍ഡ് ചെയ്തത്. ചേട്ടന്‍ അന്ന് കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ ഉഴിച്ചിലിന് പോയിരുന്നു. ഈ ചിത്രത്തിലേക്ക് ഒരു ഗാനം കൂടി വേണമെന്ന് പറഞ്ഞപ്പോള്‍ നീയങ്ങ് ചെയ്‌തോ എന്ന് എന്നോട് പറയുകയായിരുന്നു. അങ്ങനെ ഞാന്‍ ഈ പാട്ട് കംപോസ് ചെയ്ത് റെക്കോര്‍ഡ് ചെയ്യുന്ന വേളയിലാണ് ലേഖ ആദ്യമായിട്ട് റെക്കോര്‍ഡിംഗ് കാണാന്‍ വരുന്നത്. സുരേഷ് ഗോപിയും സുജാതയുമൊക്കെ അവിടെയുണ്ടായിരുന്നു.

കൈതപ്രം എന്നോട് പറഞ്ഞു, ഒരു പെണ്ണിനെ വര്‍ണ്ണിക്കുമ്പോള്‍ ദേണ്ടേ, ആ ഇരിക്കുന്ന പെണ്‍കുട്ടി കൊള്ളാം. നിറയെ മുടിയൊക്കെയുണ്ട്. അത് നോക്കി ചെയ്യൂ ബാക്കി ഞാന്‍ എഴുതുമ്പോള്‍ വന്നോളുമെന്നും പറഞ്ഞു. അങ്ങനെ ഞാന്‍ ചെയ്തു. ഇതിലൂടെയാണ് ഞങ്ങളുടെ സ്‌നേഹം ഉടലെടുക്കുന്നത്.

2000 ജനുവരിയിലാണ് എംജി ശ്രീകുമാറും ലേഖയും ശ്രീ മുകാംബിക ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുന്നത്. റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോയില്‍ വച്ച് പരിചയപ്പെട്ട ലേഖയും ശ്രീകുമാറും വര്‍ഷങ്ങളോളം ലിവിംഗ് ടുഗദറായി ജീവിച്ചിരുന്നു. ലേഖയുടേത് രണ്ടാം വിവാഹമായിരുന്നതിനാല്‍ എംജിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പുകള്‍ക്കിടയിലും ശ്രീക്കുട്ടന്‍ തന്റെ കൂടെ നിന്നിരുന്നുവെന്ന് മുന്‍പ് ലേഖയും തുറന്ന് പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: m g sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X