എന്നെ കൊണ്ട് പാടിക്കരുതെന്ന് പറഞ്ഞു! കൂട്ടുകാരില്‍ ഒരാൾ തന്നെയാണത്, പക്ഷേ മണിയൻപിള്ളയ്ക്ക് വാശിയായി

സിനിമയിലെ 15 അംഗ പവര്‍ ഗ്രൂപ്പിന് കുറിച്ചുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി നടന്നുകൊണ്ടിരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പവര്‍ ഗ്രൂപ്പ് എന്ന പേരും അതില്‍ ഉള്‍പ്പെടുന്ന താരങ്ങളെ കുറിച്ചുള്ള കഥകളുമൊക്കെ പ്രചരിച്ചത്.

ഇതിനിടയില്‍ സംഗീതമേഖലയിലും പവര്‍ ഗ്രൂപ്പ് ഉണ്ട് എന്ന തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു. മറ്റുള്ളവരുടെ അവസരങ്ങള്‍ ഈ പവര്‍ ഗ്രൂപ്പ് കളയുന്നതായിട്ടുമൊക്കെയാ ണ് റിപ്പോര്‍ട്ടുകള്‍. അത്തരത്തില്‍ മോഹന്‍ലാലിന്റെ സിനിമയിലെ ഹിറ്റ് പാട്ട് എന്നെക്കൊണ്ട് പാടിക്കരുതെന്ന് പറഞ്ഞ് വിലക്കിയ ഒരു സംഭവമുണ്ടെന്ന് പറയുകയാണ് ഗായകന്‍ എം ജി ശ്രീകുമാര്‍. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വ്‌ലോഗിലൂടെയാണ് തനിക്ക് ഉണ്ടായ അനുഭവം എംജി പങ്കുവെച്ചത്.

mg-sreekumar

ഏയ് ഓട്ടോ എന്ന സിനിമയിലെ 'സുന്ദരി സുന്ദരി' എന്ന ഓട്ടോക്കാരുടെ ആ പാട്ട് എന്നെക്കൊണ്ട് പാടിക്കരുതെന്ന് ഒരു വ്യക്തി വളരെ സ്‌ട്രോങ്ങ് ആയി അതിന്റെ നിര്‍മാതാവായ മണിയാന്‍പിള്ള രാജുവിനോട് പറഞ്ഞിരുന്നു. എന്റെ സുഹൃത്തുക്കളുടെ കൂട്ടത്തിലുള്ള ആള് തന്നെയാണ് അത് പറഞ്ഞത്.

ആ സമയത്ത് ഞങ്ങള്‍ അമേരിക്കയില്‍ ഒരു ഷോയുടെ ഭാഗമായിട്ട് പോവുകയാണ്. അവിടെ ചെന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മണിയന്‍പിള്ള രാജു എന്നെ വിളിച്ചിട്ട് പറഞ്ഞു, ശ്രീക്കുട്ടാ എനിക്കൊരു വാശിയുണ്ട്. ഇതിനകത്ത് ഓട്ടോറിക്ഷയെ കുറിച്ച് ഒരു പാട്ടുണ്ട് അത് ശ്രീക്കുട്ടനെ കൊണ്ട് തന്നെ ഞാന്‍ പഠിപ്പിക്കുമെന്ന്. ശ്രീക്കുട്ടനെ കൊണ്ട് പഠിപ്പിക്കരുതെന്ന് അയാള്‍ പറഞ്ഞെങ്കില്‍ ഞാന്‍ അങ്ങനെ തന്നെ ചെയ്യുമെന്നായി മണിയന്‍ പിള്ള രാജു.

പിന്നീട് അത് ആരാണ് അങ്ങനെ പറഞ്ഞതെന്ന് ഞാന്‍ അറിഞ്ഞെങ്കിലും ഒന്നും ചോദിക്കാന്‍ പോയില്ല. ഇപ്പോഴും എനിക്ക് അതില്‍ പരിഭവമില്ല. കാരണം എനിക്ക് കിട്ടേണ്ടത് എനിക്ക് തന്നെ കിട്ടും. ദാസേട്ടന് കിട്ടേണ്ടത് ദാസേട്ടനും ജയേട്ടന് കിട്ടേണ്ടത് ജയേട്ടനും കിട്ടും. അതിപ്പോ ആരൊക്കെ തടുത്താലും ഒരു കുഴപ്പവുമില്ല.

mg-sreekumar

പിന്നെ ഒരു പാട്ടുകാരന്‍ പയ്യന്‍ സംഗീതമേഖലയിലും പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് പറയുന്നത് കേട്ടു. പവര്‍ എന്നൊക്കെ പറയുമ്പോള്‍ എനിക്ക് ജിം ആണ് ഓര്‍മ്മ വരുന്നത്. പാട്ട് നല്ല പഞ്ച് ഉണ്ടായിരുന്നു, പവര്‍ഫുള്‍ ആണ് എന്നൊക്കെ പറയാം. അല്ലാതെ ഒരു പവര്‍ ഗ്രൂപ്പുമില്ല. നന്നായി പാടുകയാണെങ്കില്‍ സിനിമയിലും പാടാന്‍ സാധിക്കും. അത് ആരായാലും അവസരം ലഭിക്കും. പിന്നെ തലയിലെഴുത്ത് കൂടി വേണം.

സംഗീതലോകത്ത് പവര്‍ ഗ്രൂപ്പ് ഒന്നുമില്ല. ദാസേട്ടനോ മറ്റാരെങ്കിലും എനിക്ക് പാടുന്നതിന് തടസ്സമായി നിന്നിട്ടില്ല. ദാസേട്ടന്‍ എന്റെ ഒരു പാട്ടും പാടിയിട്ടില്ല, ഞാന്‍ ദാസേട്ടന്റെ പാട്ടുകള്‍ക്ക് ഒരുപാട് ട്രാക്ക് പാടിയിട്ടുണ്ട്. എന്റെ സഹോദരന്റെ പാട്ടുകള്‍ പോലും അങ്ങനെ ആയിരുന്നു എന്നും എംജി ശ്രീകുമാര്‍ വ്യക്തമാക്കുന്നു.

More from Filmibeat

Read more about: m g sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X