യേശുദാസിനെ ''പോടാ'' എന്ന് വിളിച്ചു, സ്റ്റേജ് ഷോയ്ക്ക് ഇടയിലെ ആ സംഭവത്തെ കുറിച്ച് മഞ്ജരി
മലയാളത്തിലെ മികച്ച ഗായികയാണ് മഞ്ജരി. സിനിമാ പിന്നണി ഗായിക എന്നതിലുപരി സംഗീതനിശകളിലേയും സൂര്യ ഫെസ്റ്റിലേയും നിറസാന്നിധ്യമാണ് ഗായിക. സത്യൻ അന്തിക്കാട് ചിത്രമായ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് മഞ്ജരി പിന്നണി ഗാനരംഗത്ത് ചുവട് വയ്ക്കുന്നത്. ഇതിനോടകം പാടിയ പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളാണ്.

ഇപ്പോഴിത സംഗീത ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് താരം. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ ഫേസ് ബുക്ക് ലൈവിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്. യേശുദാസിനോടൊപ്പമുള്ള ഒരു അനുഭവമായിരുന്നു താരം പങ്കുവെച്ചത്.മഞ്ജരിയുടെ വാക്കുകൾ ഇങ്ങനെ.... ചെറുപ്പത്തിൽ ദാസ് അങ്കിളിനോടൊപ്പ ഒരു സ്റ്റേജ് ഷോയിൽ പാടാൻ പോയിരുന്നു. മീശമാധവൻ എന്ന ചിത്രത്തിലെ എന്റ എല്ലാമെല്ലാമല്ലേ എന്ന പാട്ടായിരുന്നു പാടിയിരുന്നത്. ഈ പാട്ടിന്റെ മുന്നിൽ കുറച്ച് ഡയലോഗുണ്ട്. അതെല്ലാം ഫഠിച്ചിട്ടുണ്ടല്ലോ എന്ന് ദാസ് അങ്കിൾ ചോദിച്ചു. എല്ലാം പഠിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു.
പാട്ട് തുടങ്ങി, ഇടയ്ക്കുള്ള ഡയലോഗും പറഞ്ഞു എന്നാൽ പോട എന്ന് പറയുന്ന ഡയലോഗിൽ ഞാൻ സ്റ്റക്കായി പോയി. ദാസ് അങ്കിൾ എന്നെ നോക്കി. ബാക്കി എന്താ പാടാത്തത് എന്ന് ചോദിച്ചു. ദാസ് അങ്കിളിനെ പോലെയുള്ള ഒരാളിന്റെ മുഖത്ത് നോക്കി എങ്ങനെ ഇത് പാടുമെന്ന് ഓർത്ത് വിഷമിച്ചു നിൽക്കുകയായിരുന്നു ഞാൻ. എന്ത് ചെയ്യണമെന്ന് അറിയില്ല. ഉടനെ തന്നെ മ്യൂസിക് നിർത്തി. രണ്ടാമത് വീണ്ടും പാടി തുടങ്ങി എന്നാൽ അവിടെ എത്തിയപ്പോൾ വീണ്ടും പഴയ അവസ്ഥ തന്നെ.
കേട്ട് കൊണ്ടിരുന്ന എല്ലാവരും എന്നെ നേക്കുന്ന അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പോട എന്ന് വിളിക്കുന്നത് ബഹുമാനക്കുറവ് ആകുമോ എന്നായിരുന്നു എന്റെ മനസ്സിൽ. കുറച്ച് കഴിഞ്ഞപ്പോൾ അങ്കിളിനോട് തന്നെ കാര്യ പറഞ്ഞു. നമ്മൾ പാട്ടുപാടാനായി സ്റ്റേജിൽ കയറുമ്പോൾ ആന്റി അങ്കിൾ അച്ഛൻ അമ്മ എന്നിങ്ങനെ ഒരു ബന്ധവുമില്ല. പാട്ടിൽ മാത്രമായിരിക്കണം ശ്രദ്ധ. ഒടുവിൽ സ്റ്റേജിൽ കയറി പാട്ട് പാടി. അതിന് ശേഷം അദ്ദേഹത്തിനോട് ഒരുപാട് തവണ മാപ്പ് പറഞ്ഞു. അപ്പോഴൊക്കെ അദ്ദേഹ പറഞ്ഞത് അതിന്റെ ആവശ്യമില്ലെന്നാണ്. അങ്ങനെ തന്നെ വേണം ചെയ്യേണ്ടതെന്നും അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. തന്നെ ഏറ്റവും കൂടുതൽ സ്വാദീനിച്ച വ്യക്തിയും യേശുദാസ് ആണെന്ന് മഞ്ജരി പറഞ്ഞു.


Click it and Unblock the Notifications











