അമ്മയായ സന്തോഷത്തില്‍ മെറിന്‍! കുഞ്ഞിനൊപ്പമുള്ള ഭര്‍ത്താവിന്റെ ചിത്രം പങ്കുവെച്ച് താരം

സിനിമാ-സീരിയല്‍ രംഗത്തുള്ള താരങ്ങളെ പോലെ തന്നെ സംഗീത ലോകത്തും കഴിവ് തെളിയിച്ച നിരവധി താരങ്ങളുണ്ട്. ഗായിക റിമി ടോമി അടക്കമുള്ളവരെ കുറിച്ച് ഈ ലോക്ഡൗണ്‍ കാലത്ത് നിരവധി വാര്‍ത്തകള്‍ വരാറുമുണ്ട്. ഇപ്പോഴിതാ ഗായിക മെറിന്‍ ഗ്രിഗറിയെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങളാണ് ആരാധകരിലേക്ക് എത്തിയിരിക്കുന്നത്.

സ്റ്റാര്‍ സിംഗര്‍ സീസണ്‍ 6 ലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന പ്രിയ ഗായികയാണ് മെറിന്‍ ഗ്രിഗറി. ഒരുപാട് സിനിമകളിലും ഡിവോഷണല്‍ ആല്‍ബങ്ങളിലുമൊക്കെ പാടിയ മെറിന്റെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം പേജിലൂടെ താരം പങ്കുവെച്ച ചില പോസ്റ്റുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

singer-merin-gregory

ഭര്‍ത്താവ് അങ്കിതിനു പിറന്നാള്‍ ആശംസ നേര്‍ന്ന് കൊണ്ട് എത്തിയതായിരുന്നു മെറിന്‍. 'എന്റെ മോട്ടിവേറ്ററും, എന്റെ ലവ്, എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട്, പിന്നെ നടാഷയുടെ പ്രിയ അപ്പ' ഒക്കെയായ പ്രിയതമനു പിറന്നാള്‍ ആശംസകള്‍ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി മെറിന്‍ കുറിച്ചത്. മകളെ എടുത്ത് നില്‍ക്കുന്ന അങ്കിതിന്റെ ഫോട്ടോയായിരുന്നു താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മെറിന്റെ ഭര്‍ത്താവായ അങ്കിത് ഒരു പൈലറ്റാണ്. അടുത്തിടെയാണ് ഇരുവരും മൂന്നാം വിവാഹവാര്‍ഷികം ആഘോഷിച്ചത്.

വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ചുള്ള പോസ്റ്റും വൈറലായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനുള്ള പിറന്നാള്‍ ആശംസകള്‍ക്കൊപ്പം തന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തെ കുറിച്ച് കൂടി മെറിന്‍ സൂചിപ്പിച്ചത്. ഒരാഴ്ച മുന്‍പായിരുന്നു തനിക്കൊരു കുഞ്ഞ് ജനിച്ചെന്നും താനിപ്പോള്‍ ഒരു അമ്മയായെന്നും മെറിന്‍ പുറംലോകത്തെ അറിയിക്കുന്നത്. നടാഷ എന്നാണ് മോള്‍ക്ക് പേരിട്ടിരിക്കുന്നത്.

singer-merin-gregory

പ്രിയപ്പെട്ടവരെ ഏറ്റവും വലിയ സന്തോഷത്തോടെ ഞാനും അങ്കിതും ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ കാര്യം നിങ്ങളുമായി പങ്കുവെക്കുകയാണ്. ഇത്രയും മനോഹരമായ സമ്മാനം നല്‍കിയതിന് ദൈവത്തോട് നന്ദി പറയുകയാണ്. അതിനൊപ്പം തന്നെ ശുശ്രൂഷിച്ച ആശുപത്രിയ്ക്കും അവിടുത്തെ ഡോക്ടര്‍മാര്‍ക്കുമെല്ലാം മെറിന്‍ നന്ദി അറിയിച്ചിരുന്നു. ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം മെറിനും അങ്കിതിനും ആശംസകള്‍ അറിയിച്ച് എത്തി കൊണ്ടിരിക്കുകയാണ്.

മൂന്നു വയസ് മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയതാണ് മെറിന്‍. പിന്നണി ഗായികയായിട്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിജു മേനോനും കുഞ്ചാക്കോ ബോബനും നായകന്മാരായി അഭിനയിച്ച റോമന്‍സ് എന്ന ചിത്രത്തിലെ മാനത്തൊരു മഞ്ഞുകൂട് എന്ന ഗാനം ആലപിച്ചു കൊണ്ടാണ് പിന്നണി ഗാനരംഗത്തേക്ക് ചുവടു വെക്കുന്നത്. ഏകദേശം ഇരുപതോളം ചിത്രങ്ങളില്‍ ഇതിനകം മെറിന്‍ പാടി. ജോസഫ്, ജോമോന്റെ സുവിശേഷങ്ങള്‍, തുടങ്ങിയ സിനിമകളിലെ പാട്ടുകളാണ് മെറിന്റെ സൂപ്പര്‍ഹിറ്റുകള്‍.

More from Filmibeat

Read more about: singer ഗായിക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X