For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളുടെ സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നുവെന്ന് ആരാധകർ, ലേഖയ്ക്ക് ആശംസയുമായി എംജി ശ്രീകുമാർ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. ഇന്നും അദ്ദേഹത്തിന്റെ പഴയ ഗാനങ്ങൾ പ്രേക്ഷകർ പാടി നടക്കുന്നുണ്ട്. തലമുറ വ്യത്യാസമില്ലാതെയാണ് ഗാനങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. എംജിയെ പോലെ തന്നെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ലേഖ ശ്രീകുമാർ. ഒരു യുട്യൂബ് ചാനലും താരപത്നിക്കുണ്ട്. തന്റെയും എംജിയുടേയും വിശേഷങ്ങളും പാചക വീഡിയോയും പങ്കുവെച്ച് ലേഖ എത്താറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലേഖ ശ്രീകുമാറിന്റെ വീഡിയോകൾക്ക് ലഭിക്കുന്നത്.

  എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് നിറയും, ഒരു പാവമാണ്, അമ്മയെ കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി

  കഴിഞ്ഞ ദിവസം ലേഖയുടെ പിറന്നാൾ ആയിരുന്നു. പ്രിയപ്പെട്ടവൾക്ക് ആശംസയുമായി എംജി ശ്രീകുമാർ രംഗത്ത് എത്തിയിരുന്നു. എംജിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. അദ്ദേഹത്തിന്റെ വാക്കുകളും പോസ്റ്റുകളും സോഷ്യൽമീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിത ആരാധകരുടെ ഇടയിൽ ചർച്ചയാവുന്നത് രേഖയ്ക്കായുള്ള എംജിയുടെ പിറന്നാൾ ആശംസയാണ്. പ്രേക്ഷകരും ആശംസയുമായി രംഗത്ത് എത്തിയിരുന്നു.

  മുട്ട് പൊട്ടി, വടം ഉരഞ്ഞ് കയ്യിലും പുറത്തും തഴമ്പ് വന്നു; അനുഭവം പങ്കുവെച്ച് ഇന്ദ്രജിത്ത്

  എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് നിറയും, ഒരു പാവമാണ്, അമ്മയെ കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി

  ഒരു വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. പ്രിയപ്പെട്ട അനിയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ.ഇനിയുമൊരായിരം ജന്മം എന്റെ കൂട്ടായി വരാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്ന് കുറിച്ച് കൊണ്ടായിരുന്നു വീഡിയോ പങ്കുവെച്ചത്. രണ്ടാളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള വീഡിയോയിലെ ഗാനം എംജി തന്നെയാണ് ആലപിച്ചിരിക്കുന്നത്. നടന്റെ വീഡിയോയും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  രേഖയക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് നിരവധി ആരാധകർ രംഗത്ത് എത്തിയിരുന്നു. എംജിയുടെ പോസ്റ്റിന് ചുവടെയായിട്ടാണ് ആശംസ നേർന്നിരിക്കുന്നത്. നിങ്ങളുടെ സ്നേഹം കാണുമ്പോ അസൂയ തോന്നുന്നു. ഒപ്പം ഒരുപാട് ഇഷ്ടവും. എന്നും എപ്പോഴും ഈ അനുഗ്രഹം ഉണ്ടാവട്ടെ. ഒരായിരം ജന്മം കൂടി ഒന്നിക്കണമെന്ന ആഗ്രഹം സഫലമാകാൻ ജഗദീശ്വരൻ അനുഗ്രഹവർഷം ചൊരിയട്ടെ. സ്നേഹം കടലാസിലെ കരാറല്ല. അത് ഒന്നും പ്രതീക്ഷിക്കാതെ പരസ്പരം സ്നേഹിക്കുന്ന രണ്ടാത്മാക്കളുടെ ഒന്നാകലാണ്. അവിടെ ഈശ്വരനും പ്രകൃതിയും കൂട്ടു വരും. നിങ്ങൾക്ക് ആ അനുഗ്രഹം വേണ്ടുവോളമുണ്ട്. ഈ സ്നേഹം എല്ലാ ജന്മങ്ങളിലും കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. നിങ്ങളെ കാണുമ്പോൾ തന്നെ സന്തോഷമാണെന്നുമായിരുന്നു ആരാധകർ പറഞ്ഞത്.

  ശ്രീകുമാറേട്ടൻ്റെയും പ്രിയപ്പെട്ട ചേച്ചിയുടെയും അനശ്വര സ്നേഹ ബന്ധം എന്നും എപ്പോഴും ഒരു സുഗന്ധ വാഹിനിയായ പുഷ്പം പോലെ എന്നും എപ്പോഴും സൗരഭ്യം പരത്തി നിറഞ്ഞൊഴുകട്ടെ എന്ന് ആത്മാർത്ഥമായി തൊഴുകൈകളോടെ പ്രാർത്ഥിച്ചു കൊണ്ട് പ്രിയപ്പെട്ട ചേച്ചിക്ക് നേരുന്നു ഒരായിരം ഐശ്വര്യപൂർണ്ണമായ ജന്മദിനാശംസകൾ. സ്നേഹിക്കുക ഇനിയുമൊരായിരം ജന്മത്തിൽ എന്നായിരുന്നു ഒരാളുടെ കമന്റ്.

  Recommended Video

  എംജി ശ്രീകുമാർ മതം മാറിയോ?മറുപടി ഇങ്ങനെ | FilmiBeat Malayalam

  ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു ഇനിയുള്ള ബാക്കി ജീവിതം കൂടി ഇങ്ങനെ സ്നേഹിക്കാനായ്. പ്രണയത്തിനും ജീവിതത്തിനും ഒരായിരം അർത്ഥങ്ങൾ ഉണ്ടെന്നും അതു രണ്ടാത്മാക്കളെ ഒന്നിപ്പിക്കുമ്പോൾ അതു കണ്ടു നിൽക്കുന്നവരുടെ മനസ്സും കുളിരണിയും. ഏതു പ്രതിസന്ധിയിലും ആ കരങ്ങൾ ഒന്നു ചേർന്ന് ഇരിക്കുന്നത് എത്ര മനോഹരമാണ് അങ്ങയുടെ പാട്ടുപോലെ തന്നെ സുന്ദരം. ഇനിയും ഒരുപാട് വർഷങ്ങൾ ഒന്നിച്ചു പോകാൻ ഉള്ള ആയുസ്സും ആരോഗ്യവും നൽകി ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെയെന്നും ആരാധകർ കുറിച്ചിട്ടുണ്ട്. ലേഖയ്ക്ക് പിറന്നാൾ ആശംസ നേർന്ന് കൊണ്ട് താരങ്ങളും എത്തിയിട്ടുണ്ട്.നിത്യയൗവ്വനത്തിന് പിറന്നാളാശംസകള്‍ എന്നായിരുന്നു നടി ഊര്‍മിള ഉണ്ണി കുറിച്ചത്. .

  Read more about: singer mg sreekumar
  English summary
  Singer MG Sreekumar Heart Touching Birthday Wishes For Wife Lekha, went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X