twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താൻ പാടിയ പാട്ട് യേശുദാസിനെ കൊണ്ട് മാറ്റി പാടിപ്പിച്ചു, ആദ്യ ഗാനത്തെ കുറിച്ച് എംജി ശ്രീകുമാർ

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിൽ പിറന്നിട്ടുണ്ട്. മോഹൻലാലിന്റെ ഹിറ്റ് ഗാനങ്ങളിൽ ഭൂരിഭാഗവും എംജിയായിരുന്നു ആലപിച്ചിരുന്നത്. 90 കളിൽ പിറന്ന പല ഗാനങ്ങളും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ലൈവായി നിൽക്കുന്നുണ്ട്. 1984 ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കൂത്തി എന്ന ചിത്രത്തിലൂടെയാണ് എംജി ശ്രീകുമാർ സിനിമ പിന്നണി ഗാനരംഗത്ത് എത്തുന്നത്.

    നിരവധി ഹിറ്റുകൾ എംജി ശ്രീകുമാറിന്റെ കരിയറിൽ ഉണ്ടായി‍ട്ടുണ്ടെങ്കിലും ആദ്യമായി പാടിയ പാട്ട് എന്നും അദ്ദേഹത്തിന് ഒരു വേദനയാണ്. ഒരു എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് താൻ ആഗ്രഹിച്ചു പാടിയ പാട്ട് നഷ്ടമായതിനെ കുറിച്ച് എംജി ശ്രീകുമാ പറയുന്നത്. താൻ പാടിയ പാട്ട് സിനിമയിൽ എത്തിയപ്പോൾ അത് യേശുദാസിന്റേതാവുകയായിരുന്നു എന്നാണ് എംജി ശ്രീകുമാർ പറഞ്ഞത്.

    ഞാൻ ഏകനാണ്   ചിത്രം

    പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ഞാൻ ഏകനാണ് എന്ന ചിത്രത്തിലെ സത്യൻ അന്തിക്കാട് രചിച്ച പ്രണയവസന്തം തളിരണിയാനായി എന്ന് തുടങ്ങുന്ന ഗാനം ആദ്യമായി എംജി ശ്രീകുമാറാണ്. എംജി ജയചന്ദ്രന്റെ സംഗീതത്തിൽ കെഎസ് ചിത്രയും ശ്രീകുമാറും ചേർന്നാണ് ഗാനം ആലപിച്ചത്. സംവിധായകൻ സത്യൻ അന്തിക്കാടായിരുന്നു വരികൾ വരികൾ എഴുതിയിരുന്നത്. താൻ നന്നായി പാടി എന്ന് എല്ലാവരും പറഞ്ഞ ഗാനം അങ്ങ് മദ്രാസിൽ എത്തിയപ്പോൾ ആരോ യേശുദാസിനെ കൊണ്ട് മാറ്റി പാടിപ്പിച്ചിരുന്നു എന്നണ് ശ്രീകുമാർ പറയുന്നത്.

    കൂട്ടുകാരുടെ ഇടയിൽ പറഞ്ഞു

    സംഭവത്തെ കുറിച്ച് ഗായകൻ പറയുന്നത് ഇങ്ങനെ... സിനിമ പാട്ട് പുസ്തകങ്ങൾ അക്കാലത്ത് വലിയ വിൽപനയായിരുന്നു. ചിത്രത്തിലെ പാട്ട്, ഗായകന്റേയും ഗായികയുടേയും പേര് ആ ബുക്കിൽ കാണും. സാധാരണ യേശുദാസ്, ജയചന്ദ്രൻ, ജാനകി എന്നിങ്ങനെ മൂന്ന് പാട്ടുകളാണ് ഗായകരുടെ പേരുകളുടെ സ്ഥാനത്ത് ഉണ്ടാവുക. ഈ പാട്ട് പാടിയതിന് ശേഷം ഞാൻ കൂട്ടുകാരോട് പറഞ്ഞു ആയിരം യേശുദാസിന്റെ ഇടയിൽ ഒരു എംജി ശ്രീകുമാറിനെ കാണമെന്ന്.

    Recommended Video

    Stars including Dileep, Prithviraj and Biju Menon attended Director Sachy's funeral
      സിനിമ ഇറങ്ങിയപ്പോൾ ആകെ മാറി

    എന്നാൽ സിനിമ ഇറങ്ങിയപ്പോൾ ആകെ മാറുകയായിരുന്നു. ആ പാട്ട് പാടിയിരിക്കുന്നത് യേശുദാസ് തന്നെയാണ്. അതുപോലെ പാട്ട് പുസ്തകത്തിലെ പേരും അതുപോല തന്നെയായിരുന്നു. പാട്ട് മദ്രാസിൽ എത്തിയപ്പോൾ മറ്റാരോ യേശുദാസിനെ കൊണ്ട് മാറ്റി പാടിപ്പിക്കുകയായിരുന്നു. ചേട്ടൻ ഇക്കാര്യം അറിഞ്ഞിട്ടുമില്ലായിരുന്നു. ഇന്നും അറിയില്ല താൻ നന്നായി പാടിയ പാട്ടിന് എന്ത് സംഭവിച്ചെന്ന്. അങ്ങനെ പാട്ട് പുസ്തകത്തിലെ പേര് എന്ന സ്വപ്നം തകർന്നു- എംജി ശ്രീകുമാർ പറഞ്ഞു.

     സംഗീത കുടുംബം

    സംഗീത കുടുംബമായിരുന്നു എംജി ശ്രീകുമാറിന്റേത്. പ്രശസ്ത സംഗീതസംവിധായകനും , ഹാർമോണിസ്റ്റുമായ ശ്രീ മലബാർ ഗോപാലൻനായരും , ഹരികഥാ കലാകാരി കമലാക്ഷി അമ്മയുടേയും മൂന്ന് മക്കളിൽ മൂത്ത മകനാണ് രാധാകൃഷ്ണൻ. ഇളയ മകനാണ് എംജി ശ്രീകുമാർ. പ്രശസ്ത സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയാണ് ഇവരുടെ സഹോദരി. 1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ്‌ എംജി ശ്രീകുമാർ ചലച്ചിത്ര രംഗത്തെത്തിയത്. മോഹൻലാലിനുവേണ്ടി അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയപുരസ്കാരം നിരവധി തവണ സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

    Read more about: mg sreekumar
    English summary
    Singer MG Sreekumar Share First Song Incident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X