For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങൾക്ക് ആരുമില്ലെന്ന് പറഞ്ഞത് ഇതുകൊണ്ടാണ്, ആരാധകരുടെ സ്നേഹത്തെ കുറിച്ച് ലേഖ ശ്രീകുമാർ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഗായകൻ എംജി ശ്രീകുമാറും ഭാര്യ ലേഖയും. സംഗീതത്തിലൂടെയാണ് എംജി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയതെങ്കിൽ പാചകത്തിലൂടെയാണ് ലേഖ ആരാധകരെ സൃഷ്ടിച്ചത്.എംജി ശ്രീകുമാറിന്റെ ഷോകളിൽ സജീവ സാന്നിധ്യമാണ് ലേഖ. ഈ അടുത്ത കാലത്ത് താരങ്ങൾ ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. പാചക വീഡിയോകളുമായിട്ടാണ് ചാനലിൽ എത്താറുള്ളത് താരപത്നിയുടെ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പാചക വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലുമാണ്.

  കിടു ലുക്ക്, മമ്മൂക്കയുടെ പുത്തന്‍ ചിത്രങ്ങള്‍ പൊളിച്ചു. വൈറല്‍ ഫോട്ടോസ് കാണാം

  മമ്മൂട്ടിയ്ക്ക് അത്ര വലിയ പ്രതിഫലം ഇല്ലായിരുന്നു, മലയാളത്തിൽ സിനിമ ചെയ്യാത്തത് ഇതു കൊണ്ട്, മഹേഷ് പറയുന്നു


  എംജി ശ്രീകുമാറിന്റേയും ലേഖയുടേയും ഓണ സദ്യയുടെ വീഡിയോ താരങ്ങൾ യുട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു. മികച്ച കമന്റുകളായിരുന്നു വീഡിയോയ്ക്ക് ലഭിച്ചിരുന്നത്. ലേഖയുടെ ഓണവിഭവങ്ങൾക്ക് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. വീഡിയോയിൽ ഞങ്ങള്‍ക്ക് വേറെ ആരും ഇല്ലെന്നുള്ള ലേഖയുടെ വാക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. തങ്ങൾ കൂടെയുണ്ടെന്ന് പറഞ്ഞു കൊണ്ട് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

  ശിവനും അഞ്ജലിയും അകലുമ്പോൾ സാന്ത്വനത്തിലേയ്ക്ക് ഒരു സന്തോഷ വാർത്ത എത്തുന്നു, പുതിയ എപ്പിസോഡ്

  ഇപ്പോഴിത പ്രേക്ഷകരുടെ സ്നേഹത്തിന് നന്ദി പറയുകയാണ് താരപത്നി . മനേരാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എല്ലാവരോടു താരം നന്ദി പറഞ്ഞത്. ഓണസദ്യയുടെ വീഡിയോയിൽ ''ഞങ്ങള്‍ക്ക് വേറെ ആരും ഇല്ലെന്ന് പറഞ്ഞത്, അച്ഛനമ്മമാര്‍ കൂടെയില്ലെന്നാണ്. പ്രിയപ്പെട്ടവരെല്ലാം വീഡിയോയ്ക്ക് കമന്റുകള്‍ ചെയ്തിരുന്നു. ഇത്രയും പേര്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സമയം ആയിരുന്നു അതെന്നാണ്'' ലേഖ പറയുന്നത്. കൂടാതെ എംജി ശ്രീകുമാറിന്റെ പാചകത്തെ കുറിച്ചും താരം പത്നി പറയുന്നുണ്ട്.

  സുഹൃത്തുക്കളെല്ലാം ഒരുമിച്ച് കൂടുമ്പോഴും ശ്രീക്കുട്ടന്‍ പാചകവൈഭവം പുറത്തെടുക്കാറുണ്ടെന്നാണ് ലേഖ പറയുന്നത്. അധികം സമയമെടുക്കാതെ പെട്ടെന്ന് ഭക്ഷണം തയ്യാറാക്കുന്ന പതിവാണ് തൻറേത്. കുറച്ച് ഭക്ഷണമേ കഴിക്കാറുള്ളൂ. എല്ലാം കഴിക്കുന്നയാളല്ല. ശ്രീക്കുട്ടന് ഏത് നാട്ടില്‍ പോയാലും ചോറ് നിര്‍ബന്ധമാണ്. ഇന്ത്യന്‍ റസ്‌റ്റോറന്റ് അന്വേഷിച്ച് പോവാറുണ്ട്. അമ്മയാണ് തന്റെ പാചക ഗുരുവെന്നും ലേഖ പറയുന്നു.

  ആസ്വദിച്ച് പാചകം ചെയ്യാന്‍ പഠിച്ചത് അമ്മ നല്‍കിയ അറിവുകളിലൂടെയാണ്. വീഡിയോയ്ക്ക് കീഴില്‍ നെഗറ്റീവ് കമന്റുകള്‍ കാണാറുണ്ടെങ്കിലും എല്ലാം പോസിറ്റീവായാണ് എടുക്കുന്നത്. കൂടുതല്‍ വീഡിയോ ഇടാന്‍ തുടങ്ങിയതോടെ ആളുകള്‍ കൂടുതലായി മനസ്സിലാക്കിയത് പോലെയാണ് തോന്നുന്നതെന്നും ലേഖ പറയുന്നു. സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ സദ്യയാണ് ഓണത്തിന് ലേഖ വിളമ്പിയത്.

  പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. ഒരു മാഗസിന്റെ കവര്‍ പേജില്‍ ഫോട്ടോ വന്നതോടെയായിരുന്നു ജീവിതം മാറിയതെന്ന് എംജി ശ്രീകുമാര്‍ നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എംജി ശ്രീകുമാര്‍ വിവാഹിതനായെന്ന് പറഞ്ഞ് ഞങ്ങള്‍ രണ്ടാളുടേയും ഫോട്ടോ വന്നതോടെയാണ് പണിയായത്. എങ്ങോട്ടേക്ക് പോവുമെന്ന ആശങ്കയായിരുന്നു. അങ്ങനെയാണ് മംഗലാപുരത്തേക്ക് പോയത്. പിന്നീട് മൂകാംബികയില്‍ പോയി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നും എംജി അഭിമുഖത്തിൽ പറഞ്ഞു

  2000 ൽ ആയിരുന്നു എംജി ശ്രീകുമാറും ലേഖലയും വിവാഹിതരാവുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദാമ്പത്യ ജീവിതത്തിൽ ഇപ്പോഴും ഹാപ്പിയായി ഇരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരുന്നു. ഇന്നേ വരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും ഇനിയൊരു പ്രശ്‌നവും ഉണ്ടാവുകയുമില്ലെന്നും താരങ്ങൾ പറയുന്നുണ്ട്.ഇത് വലിയ അഹങ്കാരമായിട്ട് പറയുന്നതല്ല. അവളുടെ സന്തോഷത്തില്‍ ഞാനും എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ടം ഉളളതൊക്കെ അവള്‍ ചെയ്തുതരുന്നുണ്ട്. അവള്‍ക്ക് ഇഷ്ടമുളളത് ഞാനും, എംജി ശ്രീകുമാര്‍ പറഞ്ഞു.

  മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ

  അല്ലാതെ പരസ്പരമുളള സ്‌നേഹമോ വിശ്വാസമോ ഇല്ലെങ്കില്‍ ജീവിതം മുന്‍പോട്ട് പോകാന്‍ പ്രയാസവുമാണെന്നാണ് ലേഖ പറയുന്നത്. . എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്. പക്ഷേ ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്. ശ്രീകുട്ടന്‍ ഒരു കാര്യം ഇല്ലാതെ ഇത് വേണ്ട ചെയ്യരുത് എന്ന് പറയാറില്ല. രണ്ടാമത് എനിക്ക് എല്ലാ സ്വാതന്ത്ര്യവും അദ്ദേഹം നല്‍കുന്നു. ചില കാര്യങ്ങള്‍ അദ്ദേഹം ചെയ്യരുത് എന്ന് പറയുമ്പോള്‍ ആദ്യം വിഷമം തോന്നിയാലും അവിടെയാണ് അണ്ടര്‍സ്റ്റാന്റിംഗ്. അതാണ് ഞങ്ങളുടെ ദാമ്പത്യത്തിലെ വിജയമെന്നും ലേഖ വ്യക്തമാക്കി.

  Read more about: mg sreekumar
  English summary
  Singer MG Sreekumar Wife Lekha Thanks To Fans For Supporting,Goes Viral, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X