ആറ് വര്‍ഷത്തെ പ്രണയം, വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം,പ്രണയകഥ പങ്കുവെച്ച് നിത്യ മാമ്മന്‍
എടക്കാട് ബെറ്റാലിയന്‍ എന്ന ചിത്രത്തിലെ ''നീ ഹിമമഴയായി വരു...'' എന്ന ഒറ്റ ഗാനം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ ഗായികയാണ് നിത്യ മാമ്മന്‍. പിന്നീട് മനോഹരമായ പ്രണയകഥ പറഞ്ഞ സൂഫിയും സൂജാതയിലേയും വാതുക്കല് വെള്ളരി പ്രാവുമായി വീണ്ടും മലയാളി പ്രേക്ഷകരുടെ മുന്നിലെത്തി. ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായി നിത്യ മാറുകയായിരുന്നു. പാടിയ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റാണ്.
മധുരമായ പ്രണയഗാനം പാടിയ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നിത്യയ്ക്കും മനോഹരമായ ഒരു പ്രണയകഥ പറയാനുണ്ട്. കോളേജ് കാലത്ത് ജീവിതത്തിലെത്തിയ വിവേക് ഫ്രാന്‍സിസാണ് ദിവ്യയുടെ നല്ലപാതി. ഇപ്പോഴിത ആറ് വര്‍ഷത്തെ മനോഹരമായ പ്രണയകഥ പങ്കുവെയ്ക്കുകയാണ് പ്രിയഗായിക. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ മനസ് തുറന്നത്. എന്നും ഞങ്ങള്‍ക്ക് പ്രണയദിനങ്ങളാണെന്നാണ് നിത്യ പറയുന്നത്.

ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് നിത്യയും വിവേകും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞിട്ട് 2 വര്‍ഷം പൂര്‍ത്തിയാവുകയാണ്.'' കോളജില്‍ വച്ചാണ് ഞങ്ങള്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. എന്റെ സീനിയര്‍ ആയിരുന്നു. ആദ്യമായി കണ്ടതു മുതല്‍ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അദ്ദേഹം കോളജില്‍ വളരെ ആക്ടീവ് ആയിരുന്നു. അങ്ങനെ ഒരിക്കല്‍ ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടു. വളരെ അടുത്ത സുഹൃത്തുക്കളുമായി. കോളജ് കാലത്ത് ആ സൗഹൃദം അങ്ങനെ തന്നെ തുടര്‍ന്നു. പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച ശേഷമാണ് ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തതും പരസ്പരം പ്രണയം പറഞ്ഞതും.

പ്രണയിക്കുമ്പോള്‍ അധികം ഒന്നിച്ച് കാണാനും ചെലവഴിക്കാനു കഴിഞ്ഞിട്ടില്ലെന്നും നിത്യ പറയുന്നു.''ബെംഗളൂരുവില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ ഹോസ്റ്റലില്‍ ആയിരുന്നു. വല്ലപ്പോഴുമൊക്കെ ഒരുമിച്ചു കാണുമെന്നു മാത്രം. ഞാന്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴും ജോലിയുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അധികം നേരമൊന്നും ഒരുമിച്ചു ചിലവഴിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് ബെംഗളൂരുവില്‍ നിന്നും ഒരുപാട് പ്രണയ ഓര്‍മകളൊന്നും കിട്ടിയിട്ടില്ലെന്നും'' താരം പറയുന്നു.

അങ്ങനെ ഞങ്ങള്‍ക്ക് പ്രത്യേകിച്ച് പ്രണയം ദിവസം ഇല്ലെന്നും താരം പറയുന്നു. ഞങ്ങള്‍ക്ക് എന്നും പ്രണയദിനങ്ങളാണ്. ''ഫെബ്രുവരി 14 എന്ന ഒരു പ്രത്യേകദിവസം ഞങ്ങള്‍ ആഘോഷിക്കാറില്ല. ഞങ്ങള്‍ക്ക് എന്നും പ്രണയദിനങ്ങളായിരുന്നു. എന്നും എപ്പോഴും സ്‌നേഹത്തിനാണു മുന്‍ഗണന. അതിന് ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല. ആറ് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണു ഞങ്ങള്‍ വിവാഹിതരായത്. ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്നു. പ്രണയത്തിനു പ്രായമില്ല എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. അത് എപ്പോള്‍ വേണമെങ്കിലും മനസ്സില്‍ തോന്നാവുന്ന ഒന്നാണ് '' നിത്യ പറയുന്നു.
Recommended Video

താന്‍ പാട്ടു പാടുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും നിത്യഅഭിമുഖത്തിലൂടെ പറയുന്നുണ്ട്.പഠനം പൂര്‍ത്തിയാക്കി പോയ ശേഷം കോളജിലെ ഒരു ഔദ്യോഗിക പരിപാടിയിക്ക് അദ്ദേഹം വന്നപ്പോഴാണ് താന്‍ പാട്ടുപാടുന്ന കാര്യം അറിയുന്നത്. എന്നാല്‍ അന്നു മുതല്‍ നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും നിത്യ പറയുന്നു. കുടുംബാംഗങ്ങളും നല്ല പിന്തുണയാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രിയഗായികയുടെ വാക്കുകള്‍ ഇങ്ങനെ... '' ഞാന്‍ പാട്ട് പാടുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. പഠനം പൂര്‍ത്തിയാക്കി പോയ ശേഷം കോളജിലെ ഒരു ഔദ്യോഗിക പരിപാടിയിക്ക് അദ്ദേഹം വന്നു. അന്ന് വേദിയില്‍ പാടുന്നതു കണ്ടപ്പോഴാണ് ഞാന്‍ ഗായികയാണെന്നു തിരിച്ചറിഞ്ഞത്. അന്നു മുതല്‍ ഇന്നു വരെ പാട്ടുപാടുന്നതിന് എല്ലാ പിന്തുണയും അദ്ദേഹത്തില്‍ നിന്നും എനിക്കു ലഭിക്കുന്നുണ്ട്. അതുപോലെ കുടുംബാംഗങ്ങളും പരിപൂര്‍ണ പിന്തുണയുമായി കൂടെ നില്‍ക്കുന്നു''.


Click it and Unblock the Notifications











