ഇത് ജയചന്ദ്രന്‍ തന്നെയോ? മസില്‍ പെരുപ്പിച്ച്, കൊമ്പന്‍ മീശയും സ്റ്റെെലന്‍ താടിയുമായി ഭാവഗായകന്‍!

മലയാളികളുടെ ഭാവഗായകന്റെ പുതിയ ലുക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. വ്യത്യസ്തമായ ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയ പി ജയചന്ദ്രന്റെ മേക്കോവര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് എല്ലാവരും.

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ താരങ്ങളും സംവിധായകരുമെല്ലാം വീടുകളില്‍ കഴിയുകയാണ്. ലോക് ഡൗണ്‍ സമയത്തെ നേരമ്പോക്കുകളെക്കുറിച്ച് പറഞ്ഞ് പലരും എത്തിയിരുന്നു. അതിനിടയിലായിരുന്നു ഈ ഫോട്ടോയും പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മസില്‍ പെരുപ്പിച്ച് ടീ ഷര്‍ട്ടണിഞ്ഞ് ഹോളിവുഡ് ലുക്കുമായാണ് ഗായകനെത്തിയിട്ടുള്ളത്. ലുക്കിലും ആലാപനത്തിലും ഒരുപോലെ വ്യത്യസ്തനാണ് പി ജയചന്ദ്രന്‍. കൊമ്പന്‍ മീശയില്‍ വ്യത്യസ്തമായ ലുക്കുമായാണ് അദ്ദേഹം എത്താറുള്ളത്. തങ്ങളുടെ പ്രിയഗായകന്‍ തന്നെയാണോ ഇതെന്ന സംശയവുമായെത്തിയിരിക്കുകയാണ് പലരും. ഹോളിവുഡ് ലുക്കുണ്ടെന്നും ഗുസ്തി താരമായ ഗോള്‍ഡ് ബര്‍ഗിനെപ്പോലെയുണ്ടെന്നുമൊക്കെയുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.

P Jayachandran

ആരും തെറ്റിദ്ധരിക്കരുത്. മലയാള സിനിമയിലെ പുതിയ വില്ലൻ കഥാപാത്രം അല്ല.നമ്മുടെ ഗായകൻ ജയചന്ദ്രൻ ആണ്. ഈ പ്രായത്തിലും എന്നാ ഒരു ലുക്ക് ആണെന്നേയെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ഇനി ഇദ്ദേഹം സിനിമയില്‍ വല്ലതും അഭിനയിക്കുന്നതിന് വേണ്ടിയാണോ പുതിയ മേക്കോവര്‍ നടത്തിയതെന്നുള്ള ചോദ്യങ്ങളുമുണ്ട്.

പുറകിലെ മിററില്‍ കാണുന്നയാള്‍ മോഹന്‍ലാലാണോയെന്നായിരുന്നു ഒരാളുടെ ചോദ്യം. പുള്ളിയുടെ ഫോട്ടോ എടുത്തയാളായിരിക്കും അതെന്നായിരുന്നു ഈ കമന്റിന് ലഭിച്ച മറുപടി. ഇത് ശരിക്കും തകര്‍ത്തുവെന്നും അദ്ദേഹത്തിന് പ്രായം വെറും നമ്പറാണെന്നുമൊക്കെയുള്ള കമന്റുകളുമുണ്ട്. 76 കാരനാണെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ ശബ്ദം കിടുവാണെന്നായിരുന്നു വേറൊരാള്‍ അഭിപ്രായപ്പെട്ടത്. ചര്‍ച്ചകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പി ജയചന്ദ്രന്റെ പുതിയ ലുക്കില്‍ ആരാധകര്‍ സന്തോഷത്തിലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X