അവസരങ്ങള്‍ കിട്ടാത്ത ഗായകരുടെ ഹൃദയവേദന മനസ്സിലാവില്ല,വിജയ് യേശുദാസിന് മറുപടി

ഇനി മലയാളത്തിൽ പാടില്ല എന്നുള്ള വിജയ് യേശുദാസിന്റെ വെളിപ്പെടുത്തൽ ആരാധകരെ മാത്രമല്ല സിനിമ സംഗീത ലോകത്തേയും ഏറെ ഞെട്ടിച്ചിട്ടുണ്ട്.
പിന്നണി ഗായകർക്കും സംഗീത സംവിധായകർക്കുമൊന്നും മലയാളത്തിൽ അർഹിക്കുന്ന വില കിട്ടുന്നില്ലെന്നും ഈ അവഗണനയിൽ മടുത്തതിനാൽ ഇനി മലയാളത്തിൽ പാടില്ലെന്നുമായിരുന്നു വിജയ് യേശുദാസ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇത് സോഷ്യൽമീഡിയയിൽ വലിയ ചർച്ച വിഷയമായിട്ടുണ്ട്.

vijay yesudas

ഇപ്പോഴിത വിജയ് യേശുദാസിന് മറുപടിയുമായി നടനും ഗായകനുമായ രാജീവ് രംഗൻ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രജീവ് തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. മലയാള സിനിമയിൽ ഗാനങ്ങൾ ആലപിക്കില്ല എന്നൊരു തീരുമാനം എടുത്തതായി അറിയാൻ കഴിഞ്ഞു. ആ വാർത്ത ശരി ആണ് എങ്കിൽ.... വളരെ നന്നായി ബ്രോ എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. രജീവ് രംഗന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ഡിയർ ബ്രദർ വിജയ് യേശുദാസ്.....താങ്കൾ ഇനി മലയാള സിനിമയിൽ ഗാനങ്ങൾ ആലപിക്കില്ല എന്നൊരു തീരുമാനം എടുത്തതായി അറിയാൻ കഴിഞ്ഞു. ആ വാർത്ത ശരി ആണ് എങ്കിൽ.... വളരെ നന്നായി ബ്രോ. ഗാന ഗന്ധർവ്വന്റെ മകൻ ആയി എന്ന ഒരേ ഒരു കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ എന്ന പട്ടം കിട്ടിയ താങ്കൾക്ക്... കഴിവും പ്രാർത്ഥന യും ഗുരുത്വവും ഉണ്ടായിട്ടും ഭാഗ്യം എന്നതിന്റെയും.., പിടിപാടിന്റെയും.., പിന്നെ കുതി കാൽ വെട്ടിന്റെയും..., പാരവയ്‌പിന്റെയും..., ബാലപാഠങ്ങൾ പോലും അറിയാത്തതിന്റെ പേരിൽ അവസരങ്ങൾ കിട്ടാത്ത ഒരുപാട് ഗായകരുടെ ഹൃദയവേദന ഒരു പക്ഷേ മനസ്സിലായിട്ടുണ്ടാവില്ല.

അങ്ങനെ ഉള്ള ധാരാളം കഴിവുറ്റ ഗായകരെ എനിക്കു നേരിട്ട് അറിയാം. താങ്കളുടെ ഈ തീരുമാനം മൂലം ആ പാവങ്ങൾക്ക് ചില അവസരങ്ങൾ എങ്കിലും ലഭിക്കും എങ്കിൽ..
അതൊരു വലിയ നന്മ ആവട്ടെ എന്നാണ് ഈയുള്ളവൻ ആഗ്രഹിക്കുന്നത്. എന്തായാലും ഞങ്ങൾ പ്രേക്ഷകർക്ക് താങ്കളുടെ ആലാപനം കേട്ടില്ല എങ്കിലും നേരം പുലരും.. ഞങ്ങൾക്ക് എന്നുമെന്നും ആവർത്തിച്ചു കേൾക്കാനും ആസ്വദിക്കാനും മഹാന്മാരായ കുറെ ഗായകർ നൽകിയ അനേകം ഗാനങ്ങളുണ്ട്. ഞങ്ങൾ അതൊക്കെ ആസ്വദിച്ചു ജീവിച്ചോളാം എന്ന് താഴ്മയായി പറഞ്ഞു കൊള്ളട്ട- രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.

വിജയ് യേശുദാസിന്റെ വെളിപ്പെടുത്തൽ പ്രേക്ഷകരെ അക്ഷരം പ്രതി ഞെട്ടിച്ചിരുന്നു. മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് വിജയ് യുടെ ഈ പ്രഖ്യാപനം. അച്ഛന്റെ യേശുദാസിന്റെ പാത പിന്തുടർന്ന് 2000 ലാണ് വിജയ് യേശുദാസ് പിന്നണി ഗാനരംഗത്തെത്തിയിത്. മില്ലേനിയം സ്റ്റാർസ് എന്ന ചിത്രത്തിലെ ഗാനം ആലപിച്ചു കൊണ്ടായിരുന്നു തുടക്കം. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് മലയാളത്തിൽ മികച്ച അവസരങ്ങൾ താരത്തെ തേടി എത്തുകയായിരുന്നു. പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് യേശുദാസ് നേടിയിരുന്നു.

rajeev

Read more about: vijay yesudas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X