For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അസുഖമാണോ? തനിക്ക് കേൾക്കേണ്ടി വന്ന ചോദ്യത്തെ കുറിച്ച് ഗായിക രശ്മി സതീഷ്

  |

  വ്യത്യസ്ത ആലാപന ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയ ഗായികയാണ് രശ്മി സതീഷ്. ഉറുമിയിലെ അപ്പാ നമ്മടെ, ബാച്ചിലർ പാർട്ടിയിലെ കപ്പ, കപ്പാ , മാറ്റിനിയിലെ അയലത്തെ വീട്ടിലെ തുടങ്ങിയ ചുരുങ്ങിയ ഗാനങ്ങളിലൂടെയാണ് രശ്മി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. കൂടാതെ റിമ കല്ലിങ്കൽ പ്രധാന വേഷത്തിലെത്തിയ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെ അഭിനയത്തിലും തന്റെ കഴിവ് തെളിക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രശ്മിയുടെ ചിത്രമാണ്. ഗായിക തന്നെയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

  ശരീര ഭാരം കുറഞ്ഞ് മെലിഞ്ഞ ചിത്രമായിരുന്നു രശ്മി പങ്കുവെച്ചത്. താരത്തിന്റെ മേക്കോവർ കണ്ട് ‍ ഞെട്ടി നിൽക്കുകയാണ് ആരാധകർ. എന്താണ് മോക്കോവറിന്റെ രഹസ്യമെന്നാണ് എല്ലാവർക്കും അറിയേണ്ടത്. വണ്ണം കുറയാനുള്ള മാർഗങ്ങളും ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ ശരീര ഭാരം കുറയ്ക്കാനായി താൻ ഒന്നും ചെയ്തില്ലെന്നാണ് രശ്മി പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ചിത്രത്തിന് ലഭിച്ച മറ്റൊരു രസകരമായ കമന്റിനെ കുറിച്ചും രശ്മി അഭിമുഖത്തിൽ പറയുന്നുണ്ട്.

  തന്റ പുതിയ രൂപമാറ്റത്തെ ചിലർ മേക്കോവറായി സമീപിച്ചു. എന്നാൽ മറ്റ് ചിലർക്ക് അറിയേണ്ടത് എന്തെങ്കിലും രോഗമാണോ എന്നായിരുന്നു. തനിയ്ക്ക് എന്ത് പറ്റി എന്നായിരുന്നു ഇവരുടെ ആശങ്ക.എന്നോടുള്ള കരുതൽ കൊണ്ടായിരിക്കാം അവർ അങ്ങനെ ചോദിക്കുന്നത്. ലോക്ഡൗൺ കാലത്ത് ഏകദേശം പത്തുകിലോയിൽ അധികം ഭാരം കുറഞ്ഞു എന്നാണ് എന്റെ വിശ്വാസം. അത് ഡയറ്റ് ചെയ്തോ വ്യായാമം ചെയ്തതോ അല്ല. ഭക്ഷണക്രമത്തിലും മറ്റും മാറ്റം വന്നപ്പോൾ അത് ശരീരത്ത് പ്രതിഫലിച്ചതാണ്.

  ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ കുറെപ്പേർ ഡറ്റിനെ കുറിച്ചും വർക്കൗട്ടിനെ കുറിച്ചും ചോദിച്ച് എത്തിയിരുന്നു. എന്ത് ഡയറ്റാണ് ഫോളോ ചെയ്തത് വർക്കൗട്ട് എങ്ങനെയായിരുന്നു ഇതൊക്കെയായിരുന്നു അറിയേണ്ടിയിരുന്നത്. എന്നാൽ ടിപ്പ് ചോദിക്കുന്നവരോട് തനിക്ക് അതിനൊന്നും നൽകാൻ മറുപടിയില്ല.

  ഡിസംബറിൽ ഒരു ചെറിയ ടൂ വീലർ അപകടം സംഭവിച്ചു. അതിനെ അതിജീവിച്ച് വരുമ്പോഴാണ് ലോകത്ത് കോവിഡ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. അങ്ങനെ കുറേ ഒഴിവു കാലം കിട്ടി. പ്രത്യേകിച്ചു തിരക്കുകൾ ഒന്നും ഇല്ലാതിരുന്നപ്പോൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി.ഹോട്ടലിൽ നിന്നും ആഹാരം വാങ്ങാതായപ്പോൾ ഭക്ഷണക്രമത്തിലും മാറ്റം വന്നു. സസ്യാഹാരം മാത്രമാണ് കൂടുതലായും കഴിച്ചു. അങ്ങനെ ഇക്കാര്യങ്ങളെല്ലാം ചേർന്നപ്പോൾ ഞാനറിയാതെ ശരീരത്തിൽ മാറ്റങ്ങൾ വന്നു. അല്ലാതെ മന:പൂർവം വണ്ണം കുറയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നും രശ്മി പറയുന്നു.

  പാട്ടിനെ സംബന്ധിച്ച് താൻ ഏറ്റവം കുറവ് പാട്ട് പ്രാക്ടീസ് ചെയ്തത് ഈ സമയത്താണ്. സമയ കുറവല്ല അത് മാനസികാവസ്ഥയുടെ ഭാഗമാണ്. ഈ ലോക്ക് ഡൗൺ കാലത്ത പോസിറ്റീവായി കാണുന്ന ഒരാൾ കൂടിയാണ് ഞാൻ. കുറച്ച് പേരുടെ ജീവിതവും ചിന്തയും പോസിറ്റീവായി എന്ന് കരുതുന്നു. അതൊന്നിൽ സൃഷ്ടിക്കുന്ന സന്തോഷവും സമാധാനവും വളരെവലുതാണെന്നും രശ്മി വനിതയ്ക്ക് നൽകി അഭിമുഖത്തിൽ പറഞ്ഞു

  രശ്മി സതീഷ് മേക്കോവർ ചിത്രം

  Read more about: song
  English summary
  Singer Reshmi Satheesh About Her makeover
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X