For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിമി ടോമിയുടെ കണ്ണ് നിറഞ്ഞുപോയി, എനര്‍ജിക്ക് പിന്നിലെ രഹസ്യം മമ്മിയാണ്, മമ്മിക്ക് മുന്നില്‍ ഞാനൊന്നുമല്ല

  |

  ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനത്തിലൂടെയാണ് റിമി ടോമി പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന് സിനിമയിലേക്ക് അവസരം ലഭിച്ചത്. ആദ്യഗാനത്തിന് ഗംഭീര സ്വീകരണം ലഭിച്ചതോടെ നിരവധി അവസരങ്ങളായിരുന്നു റിമിക്ക് ലഭിച്ചത്. അടിപൊളി മാത്രമല്ല മെലഡിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. പാട്ട് മാത്രമല്ല നൃത്തവും അഭിനയവുമെല്ലാം വഴങ്ങുമെന്നും റിമി തെളിയിച്ചിരുന്നു.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. ഡയറ്റിനെക്കുറിച്ചും പാചക പരീക്ഷണങ്ങളെക്കുറിച്ചും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞും താരമെത്താറുണ്ട്. തന്റെ പരിപാടിയും പാട്ടുകളുമൊക്കെ കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് ആശ്വാസം തോന്നുന്നുണ്ടെന്ന് അറിയുമ്പോള്‍ സന്തോഷമാണ് തോന്നാറുള്ളതെന്നും റിമി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷം പങ്കുവെച്ചത്.

  സീരിയസാവാറില്ല

  സീരിയസാവാറില്ല

  കുട്ടിക്കാലം മുതലേ തന്നെ പാട്ടും ഡാന്‍സും കൂടെയുണ്ടെന്ന് റിമി ടോമി പറയുന്നു. എപ്പോഴും റിയലായിരിക്കാനായി ശ്രദ്ധിക്കാറുണ്ട്. അവതാരകയായപ്പോഴും ഇക്കാര്യം പാലിച്ചിരുന്നു. ഇങ്ങനെയല്ലാതെ സീരിയസാവാമെന്നൊക്കെ ഇടയ്ക്ക് വിചാരിക്കാറുണ്ട്. എന്നാല്‍ അത് നടക്കാറില്ല. പറയുന്ന തമാശയൊന്നും ഏല്‍ക്കാതെ എന്തൊക്കെയോ പോലെയാവും. അത് നടക്കില്ലെന്ന് മനസ്സിലാവുന്നതോടെ പഴയപടിയായി മാറുകയും ചെയ്യും.

  മനസ്സ് തുറന്ന് ചിരിക്കാം

  മനസ്സ് തുറന്ന് ചിരിക്കാം

  റിമി ടോമിയുടെ പരിപാടിയ ഒന്നും ഒന്നും മൂന്നിന് ഗംഭീര സ്വീകരണമായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. താരങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരുമൊക്കെയായി നിരവധി പേരാണ് പരിപാടിയില്‍ അതിഥികളായെത്തിയത്. കുറേ എപ്പിസോഡ് കഴിഞ്ഞപ്പോള്‍ ഇനി മാറി നില്‍ക്കാമെന്നായിരുന്നു കരുതിയത്. എന്നാല്‍ മനസ്സ് തുറന്ന് ചിരിക്കാനും റിലാക്സാവുന്നതിനും വേണ്ടി കുറേ പേര്‍ ഈ പരിപാടി കാണുന്നുണ്ടെന്നറിഞ്ഞതോടെ വീണ്ടും തുടങ്ങുകയായിരുന്നു.

  കണ്ണുനിറഞ്ഞുപോയി

  കണ്ണുനിറഞ്ഞുപോയി

  കേരളത്തില്‍ ഒരു ക്യാന്‍സര്‍ സെന്‍ററില്‍ വേദന മറക്കുന്നതിനായി എന്‍റെ പരിപാടിയുടെ എപ്പിസോഡാണ് സംപ്രേഷണം ചെയ്യുന്നതെന്ന് ഒരിക്കല്‍ പ്രൊഡ്യൂസര്‍ പറഞ്ഞിരുന്നു. കീമോയുടേയും ട്രീറ്റ്മെന്‍റിന്‍റേയും വേദന പലരും മറക്കുന്നത് ഇത് കാണുന്ന സമയത്താണ്. അത് കേട്ടപ്പോള്‍ വല്ലാതെ സങ്കടം തോന്നി. കമ്ണ് മാത്രമല്ല മനസ്സും നിറഞ്ഞ അനുഭവമായിരുന്നു അത്. ഡിപ്രഷനെ നേരിടുന്നതിനായി റിമിയുടെ പരിപാടി കാണാറുണ്ടെന്ന് ചിലര്‍ പറയാറുണ്ട്. അതറിഞ്ഞപ്പോള്‍ സന്തോഷമാണ് തോന്നിയത്.

  റിമി ടോമി ഒഫീഷ്യൽ

  റിമി ടോമി ഒഫീഷ്യൽ

  റിമി ടോമി ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലുമായും സജീവമാണ് റിമി ടോമി. ഒരു മൗനവേദനയാല്‍ എന്ന ഗാനമായിരുന്നു ആദ്യം ചെയ്ത് തുടങ്ങിയത്. പാട്ട് മാത്രമല്ല ട്രാവലിങ്ങും കുക്കിങ്ങും ഡയറ്റിനെക്കുറിച്ചുമെല്ലാം വീഡിയോ ചെയ്യാറുണ്ട്. സ്വന്തമായി ചെയ്യുന്ന ആല്‍ബങ്ങള്‍ ഈ ചാനലിലൂടെയാണ് റിലീസ് ചെയ്യുന്നത്. സുജൂൂദല്ലേ എന്ന ഗാനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ഈ ഗാനം എല്ലാവര്‍ക്കും ഇഷ്ടമായെന്നിറഞ്ഞതില്‍ സന്തോഷമുണ്ട്.

  എനര്‍ജിക്ക് പിന്നില്‍

  എനര്‍ജിക്ക് പിന്നില്‍

  മമ്മിയില്‍ നിന്നുമാണ് തനിക്ക് ഈ എനര്‍ജി ലഭിച്ചതെന്നും റിമി പറയുന്നു. ഈ പ്രായത്തിലും മോഹിനിയാട്ടം പഠിക്കുന്നുണ്ട് മമ്മി. പിയാനോയും പഠിക്കുന്നുണ്ട്. തമിഴ് സിനിമകളുടെ കട്ട ഫാനാണ്. മമ്മിക്ക് മുന്നിൽ ഞാനൊന്നുമല്ലെന്നും റിമി പറയുന്നു. ഇടയ്ക്ക് വീഡിയോയില്‍ റിമിക്കൊപ്പം മമ്മിയും എത്താറുണ്ട്.

  നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam
  ഗോസിപ്പുകളെക്കുറിച്ച്

  ഗോസിപ്പുകളെക്കുറിച്ച്

  എന്നെക്കുറിച്ച് പ്രചരിക്കുന്ന പല വാര്‍ത്തകള്‍ കണ്ടും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ പ്രതികരിക്കണമെന്ന് തോന്നാറുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ

  പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമ നിർമാണം ഉണ്ടാകണമെന്നാണാഗ്രഹം. ഭാവിയിൽ വരുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും റിമി ടോമി പറയുന്നു.

  English summary
  Singer Rimi Tomy ahres heart touching incident about her programme, latest chat went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X