ഇതുകൊണ്ടൊക്കെയാണ് റിമി ടോമി എല്ലാവർക്കും പ്രിയങ്കരിയാവുന്നത്, പ്രായം വെളിപ്പെടുത്തി താരം..
പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് റിമി ടോമി. കുട്ടികൾ മുതൽ മുതിർന്നവർ വരെ റിമിയുടെ ആരാധകരുടെ ലിസ്റ്റിലുണ്ട്. 2002 ൽ പുറത്ത് ഇറങ്ങിയ മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് കൊണ്ടാണ് റിമി പിന്നണി ഗാനരംഗത്ത് ചുവട് വയ്ക്കുന്നത്. ആദ്യ ഗാനം സൂപ്പർ ഹിറ്റായിരുന്നു. ഇന്നും മലയാളി പ്രേക്ഷകർ ഈ ഗാനം മൂളി നടക്കുന്നുണ്ട്. പിന്നണിഗാനരംഗത്ത് മാത്രം റിമി ഒതുങ്ങി നിന്നിരുന്നില്ല. പാട്ടിനോടൊപ്പം അഭിനയത്തിലും അവതരണ മേഖലയിലും തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമാണ് റിമി ടോമി. ലോക്ക് ഡൗൺ കാലത്തായിരുന്നു താരം സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമാവാൻ തുടങ്ങിയത്. സ്വന്തമായി ഒരു യുട്യൂബ് ചാനലും ഉണ്ട്. അതിൽ തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും പാചക വിശേഷങ്ങളുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് റിമി ടോമിയുടെ യുട്യൂബ് ചാനലിന് ലഭിക്കുന്നത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് റിമി ടോമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഈ ചിത്രത്തിനോടൊപ്പം റിമി നൽകി അടിക്കുറിപ്പും പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. പാല അൽഫോണ്‍സ് കോളേജിലെ ഗായക സംഘത്തെ കുറിച്ചുള്ളതാണ് പത്ര വാർത്തയുടെ കട്ടിങ്‌സ് ആണ് പോസ്റ്റ് ചെയ്തതത്. ആ ഗായക സംഘത്തിൽ റിമി ടോമിയും ഉണ്ട്. 1999 നവംബര്‍ 17 പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന്റെ പേപ്പര്‍ കട്ടിങ്‌സ് ആണ് അത് . രസകരമായ കുറിപ്പോട് കൂടിയാണ് പേപ്പർ പങ്കുവെച്ചിരിക്കുന്നത്.

പാല അല്‍ഫോണ്‍സ് കോളേജ് മ്യൂസിക് ടീം. പ്രായം ഒരുപാട് കണക്ക് കൂട്ടേണ്ട. പ്രി ഡിഗ്രിയ്ക്ക് ഫസ്റ്റ് ഇയര്‍ ആണ്. ജനന തിയ്യതി, 22 /9/83' എന്ന് പറഞ്ഞ് കൊണ്ടാണ് റിമി ടോമി പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്. പോസ്റ്റിനോടൊപ്പം തന്നെ റിമിയുടെ വാക്കുകളും പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

സാധാരണഗതിയിൽ താരങ്ങൾ തങ്ങളുടെ പ്രായം തുറന്ന് പറയാൻ തയ്യാറാവാറില്ല. എന്നാൽ അതെല്ലാം പൊളിച്ചടുക്കിയിരിക്കുകയാണ് റിമി ടോമി. തന്റെ വയസ് വളരെ കൃത്യമായിി വെളിപ്പെടുത്തിയിട്ടുണ്ട്. റിമിയുടെ ഇത്തരത്തിലുള്ള പെരുമാറ്റമാണ് പ്രേക്ഷകരിലേയ്ക്ക് കൂടുതൽ അടുപ്പിക്കുന്നത്. റിമിയുടെ പോസ്റ്റിന് രമേഷ് പിഷാരടി കമന്റ് ചെയ്തിട്ടുണ്ട്. ലവ് ഇമോജിയാണ നൽകിയിരിക്കുന്നത്. ഇതിന് മറുപടിയും റിമി നൽകിയിട്ടുണ്ട്. നല്ല പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്. ആരാധകരുടെ കമന്റിനും മറുപടി നൽകിയിട്ടുണ്ട്.

താര ജാഡയില്ലാത്ത എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ആളാണ് റിമി ടോമി. വളരെ സാധാരണ കുടുംബത്തിൽ ജനിച്ച വളർന്ന റിമി തന്റെ കഴിവ് കൊണ്ടാണ് ഇന്നു കാണുന്ന നിലയിൽ എത്തിയത്. മുൻപ് ഒരിക്കല്‍ കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പഴയ റിമി ടോമിയിൽ നിന്ന് ഇന്നു കാണുന്ന റിമിയിലേയ്ക്കുള്ള വളർച്ചയെ കുറിച്ചും പറഞ്ഞിരുന്നു. ഏറെ ഇമോഷണലായിട്ടായിരുന്നു അന്ന് താരം ജോൺബ്രിട്ടാസിനോട് സംസാരിച്ചത്.
ഞാൻ പാലായിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഒരു കുട്ടിയാണ് ഞാൻ. ഇന്നത്തെ പോലെ ഇത്ര വിലകൂടിയ വസ്ത്രങ്ങൾ വാങ്ങാനോ, മേക്കപ്പ് സാധനങ്ങൾ വാങ്ങാനോ ഒന്നും ഒരു നിർവ്വാഹവും ഉണ്ടായിരുന്നില്ല. പക്ഷേ അന്ന് പതിനഞ്ചുവയസ്സാണ് പ്രായം. പതുക്കെ പതുക്കെയല്ലേ പലതും ഉണ്ടാവുക .ഓർമ്മകൾ വരുമ്പോൾ കണ്ണുകൾ നിറഞ്ഞു പോകുന്നു. ഇത് വെറും ആനന്ദാശ്രു തന്നെയാണ്. ദുഖത്തിന്റേതല്ല. എനിക്ക് ഇഷ്ടമല്ല ടിവിയിൽ ഇരുന്നു കരയാൻ.ആൾക്കാരെ കാണിച്ചുള്ള സഹതാപകണ്ണീർ എനിക്ക് ഇഷ്ടമല്ല. പക്ഷെ തുടങ്ങിയാൽ നിർത്താൻ പ്രയാസമാണെന്നു താരം ഇന്ന് പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിലും താരങ്ങളും ഇടയിലും ഏറ്റവും ചർച്ചയായ മേക്കോവറായിരുന്നു റിമി ടോമിയുടേത്. ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന റിമി ദിവസങ്ങൾ ചെല്ലുന്തോറും കൂടുതൽ ചെറുപ്പമായി വരുകയാണ്. തന്റെ ഡയറ്റിനെ കുറിച്ചും വർക്കൗട്ടിനെ കുറിച്ചുമെല്ലാം താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഫിറ്റനസിന്‌റെ കാര്യത്തിൽ റിമി പ്രേക്ഷകർക്ക് മാത്യകയാണ്.


Click it and Unblock the Notifications